ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തെരച്ചിലിനായി ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് തീരത്ത് എത്തിച്ചത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും. പാലങ്ങള്‍ തടസമായുള്ളതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക. കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജര്‍ വെസല്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്.
ഡ്രഡ്ജര്‍ എത്തുന്നതോടെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഉടന്‍ ആരംഭിക്കാന്‍ സാധിക്കും. നാളെ പുലര്‍ച്ചെയോടെ തന്നെ ഡ്രഡ്ജര്‍ ഷിരൂരിലെത്തുമെന്നാണ് വിവരം. കാലാവസ്ഥയും അനുകൂലമായത് തിരച്ചിലിന് ഗുണമാകും. ഇന്നലെ പുലര്‍ച്ചെയാണ് ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് കാര്‍വാറിലേക്ക് പുറപ്പെട്ടത്.
അതേസമയം ഷിരൂര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ, എസ് പി എം നാരായണ, ഡ്രഡ്ജര്‍ അധികൃതര്‍ എന്നിവര്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും തിരച്ചില്‍ എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിക്കുന്നത്.
Shirur Mission: Dredger Arrives at Karwar Coast
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."