ആളുകള്‍ ഇഷ്ടാനുസരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിത്തുടങ്ങി; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങി തുടങ്ങിയതിനാല്‍ ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്‌സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ബിഎന്‍ജിഎഫ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉല്‍പ്പാദനച്ചെലവ് കുറഞ്ഞു. ഇനി കൂടുതല്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്നും ഗഡ്കരി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.'എന്റെ അഭിപ്രായത്തില്‍, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടതില്ല. സബ്‌സിഡി ആവശ്യപ്പെടുന്നത് ഇനി ന്യായവുമല്ല.' മന്ത്രി പറഞ്ഞു.
നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി.
People Are Buying Electric Vehicles as Per Their Preference; No Need for Subsidies Anymore, Says Minister Nitin Gadkari
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."