HOME
DETAILS

ഇ.പി: വിടാതെ വിവാദങ്ങള്‍; ഒടുവില്‍ കാലിടറി മടക്കം

ADVERTISEMENT
  
സ്വന്തം ലേഖകന്‍
September 01 2024 | 05:09 AM

EP Jayarajans Political Departure Unraveling the Impact on Kannur and Kerala

കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ പദവിയില്‍നിന്ന് ഇ.പി ജയരാജന്‍ പടിയിറങ്ങുന്നതോടെ കണ്ണൂരിലെ അതികായകനായ നേതാവിന്റെ പിന്‍മടക്കമാണ് രാഷ്ട്രീയ കേരളം കാണുന്നത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തെങ്കിലും ഇന്നലത്തെ സംസ്ഥാനസമിതി ബഹിഷ്‌കരിച്ചാണ് ഇ.പി കണ്ണൂരിലേക്കു മടങ്ങിയത്. സെക്രട്ടേറിയറ്റില്‍ തനിക്കെതിരേ നടപടി ഉറപ്പായതതോടെയായിരുന്നു ക്ഷുഭിതനും അതിലേറെ നിരാശനുമായി ഇ.പി തലസ്ഥാനം വിട്ടത്. കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യം അറിയില്ലെന്നാണ് വാര്‍ത്തകള്‍ തള്ളിക്കൊണ്ട് തിരുവനന്തപുരത്ത് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നായിരുന്നു തിരുവനന്തപുരം വിടുമ്പോള്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ പാപ്പിനിശേരി അരോളിലെ വീട്ടിലെത്തിയ ഇന്നലെ അദ്ദേഹം പുറത്തിറങ്ങിയതേ ഇല്ല. ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് ഇ.പിയുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറം ലോകമറിഞ്ഞത്. ജാവ്‌ദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ.പിയുടെ വിശദീകരണം. കുറച്ചുകാലമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ജയരാജന്‍ അത്ര രസത്തിലല്ല. എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ നംസ്ഥാന ജാഥയില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനിന്നിരുന്നു. വഴിവിട്ട ഇടപാടുകളിലും ഭാര്യയുടെ പേരിലുള്ള വൈദേകം റിസോര്‍ട്ടിന്റെ പേരിലും സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജനും ഇ.പിക്കെതിരേ പാര്‍ട്ടി വേദികളില്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയജീവിതത്തില്‍ വ്യക്തിവിശുദ്ധി സൂക്ഷിക്കുന്നില്ലെന്നായിരുന്നു ഇ.പിക്കെതിരേ പി.ജയരാജന്റെ ആരോപണം. അണികള്‍ക്കിടയിലും ഇ.പിയോട് പഴയ മതിപ്പും പ്രീതിയും കുറഞ്ഞുതുടങ്ങിയിരുന്നു. അടുത്തകാലത്ത് പല കാരണങ്ങളാലും ഒറ്റപ്പെട്ടപ്പോഴും ഭാര്യാസഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി ഒഴികെ ഒരാളും ഇ.പിയുടെ രക്ഷയ്‌ക്കെത്തിയിരുന്നല്ലെന്നതും ശ്രദ്ധേയം. ഒരുകാലത്ത് കണ്ണൂര്‍ സി.പി.എമ്മില്‍ ഏറെ കരുത്തരായ മൂന്നു ജയരാജന്‍മാരില്‍ പ്രബലന്‍ ഇ.പി തന്നെയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായമന്ത്രിയായെങ്കിലും ബന്ധുനിയമന ആരോപണം നേരിട്ടതോടെ ഇ.പി ജയരാജയന്‍ രാജിവച്ചു. പി. കെ ശ്രീമതിയുടെ മകന്‍ സുധീറിനെ കെ.എസ്.ഐ.ഡി.സി എം.ഡിയായി നിയമിച്ചതാണ് മന്ത്രിസഭയില്‍നിന്നു പുറത്തേക്ക് വഴിയൊരുക്കിയത്. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഇ.പി മന്ത്രിസഭയില്‍ തിരിച്ചുവന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും ഇ.പിയുടെ പേര് ഉയര്‍ന്നുകേട്ടു. മുഖ്യപ്രതി പി.സതീഷ് കുമാറുമായുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. മട്ടന്നൂര്‍ സ്വദേശിയായ സതീഷ് കുമാര്‍ തൃശൂരില്‍ താവളമുറപ്പിക്കുന്നത് ഇ.പി ജയരാജന്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരിവേയാണ്. മന്ത്രിയായിരിക്കുമ്പോഴടക്കം, സതീഷ് കുമാറിനെ ഇ.പി വഴിവിട്ട സഹായിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.

2007ല്‍ ഇ.പി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും അദ്ദേഹത്തിന്റെ മക്കളില്‍നിന്നും രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചതും വന്‍ വിവാദമായിരുന്നു. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ പണം തിരിച്ചുനല്‍കി പാര്‍ട്ടി തലയൂരി. ഇതിനിടയില്‍ തന്നെ ഇ.പി വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്‌ബോള്‍ സംഘാടകസമിതി വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നു. വെറുക്കപ്പെട്ടയാളില്‍നിന്ന് പാര്‍ട്ടി സംഭാവന വാങ്ങുമെന്ന് കരുതുന്നില്ലെന്ന വി.എസ് അച്യുതാനന്ദന്റെ ശക്തമായ പ്രതികരണവും കേരളം മറന്നുകാണില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 days ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 days ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 days ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 days ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 days ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 days ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 days ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 days ago