HOME
DETAILS

ഗള്‍ഫ്-കേരള സെക്ടറുകളില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടര്‍ക്കഥയാകുന്നു. മൂന്ന് മാസത്തിനകം റദ്ദാക്കിയത് 861 സര്‍വീസുകള്‍ 

ADVERTISEMENT
  
Web Desk
July 27 2024 | 11:07 AM

Flight cancellations continue in Gulf-Kerala sectors 861 services were canceled within three months

മസ്‌കറ്റ്:  മൂന്ന് മാസത്തിനിടെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള 800 ലധികം വിമാന സര്‍വിസുകള്‍ റദ്ദാക്കിയതായി കണക്കുകള്‍. കൃത്യമായി 861 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് പാര്‍ലമെന്റില്‍ നിന്നുള്ള വിവരങ്ങള്‍. കോഴിക്കോട്, കണ്ണൂര്‍, വിമാനത്താവളങ്ങളില്‍ നിന്നുള്ളതാണ് 542 സര്‍വിസുകളും. ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ 1600 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ 4.6 ശതമാനം വിമാനങ്ങളാണ് ഒരു മണിക്കൂറിലധികം വൈകി സര്‍വിസ് നടത്തിയത്.  

കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പാര്‍ലമെന്റില്‍ നല്‍കിയ ഉത്തരമനുസരിച്ച് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ പ്രധാനമായും റദ്ദാക്കിയത് ഗള്‍ഫ് മേഖലയിലാണ്. ഇതിനു പ്രധാന കാരണം കാലാവസ്ഥാ വ്യതായാനങ്ങളും, സാങ്കതിക തകരാറുകളുമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സര്‍വിസുകള്‍ റദ്ദാക്കിയതിലും വൈകിപ്പറന്നതിലും മുന്നിലുള്ളത്, അതേസമയം മറ്റു വിമാനക്കമ്പനികളും ഒട്ടും പുറകിലല്ല. ജൂണ്‍ മാസം ആദ്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത് 10 ലധികം സര്‍വിസുകളാണ് വൈകിപ്പറന്നത് ഇതിലെത്രയോ അധികവും. 

മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് സര്‍വിസുകള്‍ കുറവുള്ള ഒമാന്‍ കേരള സെക്ടറുകളില്‍ വിമാനങ്ങള്‍ റദ്ദു ചെയ്യുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. മാത്രമല്ല പ്രതീക്ഷിച്ച സമയം മറ്റു വിമാനങ്ങളില്ലാത്തതും ലഭ്യമായ വിമാനങ്ങളിലെ അമിത ടിക്കറ്റ് നിരക്കും പ്രവാസികള്‍ക്ക് ഏറെ വെല്ലുവിളിയാകുന്നു. കുറഞ്ഞ കാലത്തെ അവധിക്ക് നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്ക് അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാമെന്നും മറ്റുമായി അവര്‍ തയ്യാറാക്കിയ അവരുടെ കൊച്ചു കൊച്ചു സ്വപ്‌നങ്ങളാണ് ഇതുവഴി ഇല്ലാതാകുന്നത്. അവധിക്ക് നാട്ടില്‍ വരുന്നവര്‍, അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടവര്‍, വിസ കാലാവധി പുതുക്കാനുള്ളവര്‍ എന്നിങ്ങനെ പലരും വിമാനക്കമ്പനികളുടെ ഈ പ്രവര്‍ത്തിയില്‍ ജോലിയും, വിസയും നഷ്ടപ്പെട്ട് വെട്ടിലായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

Kerala
  •  42 minutes ago
No Image

മത്സര പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകിയില്ല; കോച്ചിങ് സ്ഥാപനത്തിന് 4.81 ലക്ഷം രൂപ പിഴ

Domestic-Education
  •  an hour ago
No Image

ആശങ്കയില്ല;  ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

National
  •  an hour ago
No Image

ഗുരുവായൂരമ്പല നടയില്‍ ഇന്ന് റെക്കോഡ് കല്യാണമേളം; നടക്കുന്നത് 350ലേറെ വിവാഹങ്ങള്‍

Kerala
  •  an hour ago
No Image

ഇൻഫ്‌ളുവൻസ പനി പടരുന്നു; കാസർകോട്ട് ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, ലഗേജ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിപ്പ്

Kerala
  •  2 hours ago
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  12 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  13 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  13 hours ago