HOME
DETAILS

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

ADVERTISEMENT
  
Web Desk
September 07 2024 | 15:09 PM

43 years of leadership Shaikh Muhammads appreciation to the ruler of Ajman

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു.എ.ഇ സു പ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയെ അദ്ദേഹത്തിന്റെ അധികാരാരോഹണത്തിൻ്റെ 43-ാം വാർഷികത്തിൽ അഭിനന്ദിച്ചു.

 എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ ശൈഖ് മുഹമ്മദ് അജ്‌മാൻ ഭരണാധികാരിക്ക് ഹൃദയംഗമമായ ആശംസ നേർന്നു. എന്റെ സഹോദരൻ, അജ്‌മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഞാൻ നിങ്ങൾക്ക് ഞങ്ങളുടെ ഊഷ്മളമായ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. നിങ്ങളോടുള്ള അഗാധമായ സ്നേഹവും ബഹുമാനവും സൂക്ഷിക്കുന്നു -ഇരു നേതാക്കളുടെയും ചിത്ര സഹിതമുള്ള സന്ദേശത്തിൽ ശൈഖ് മുഹമ്മദ് പറഞ്ഞു. 

യു.എ.ഇക്കും നിങ്ങളുടെ പ്രിയപ്പെട്ട അജ്‌മാൻ എമിറേറ്റിനു മായി നിരവധി വിലപ്പെട്ട വർഷങ്ങൾ നിങ്ങൾ സമർപ്പിച്ചു. ഐക്യ അറബ് ഇമാറാത്തിൻ്റെ ആത്മാവിന്റെയും തത്വങ്ങളുടെ യും സംരക്ഷണത്തിനായി നിലകൊണ്ടു. അതിനെ കെട്ടിപ്പടുക്കുകയും നയിക്കുകയും സംഭാവന ചെയ്യുകയും ചെയ്തു. സ്ഥാപകരുടെ യഥാർത്ഥ സുഹൃത്തും പിന്തുടരുന്നവരുടെ ഉറച്ച പിന്തുണക്കാരനുമായ ശൈഖ് ഹുമൈദ്, നിങ്ങളെക്കുറിച്ച് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. നിങ്ങളുടെ മഹത്തായ പാരമ്പര്യം തുടരുന്ന മക്കളെ ഓർത്തും ഞങ്ങൾ അഭിമാനിക്കുന്നു. ഈ അനുഗൃഹീത യാത്രയിൽ നിങ്ങൾക്ക് തുടർന്നും നന്മയും ആരോഗ്യവും വിജയവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു -ശൈഖ് മുഹമ്മദ് തൻ്റെ പോസ്റ്റിൽ കുറിച്ചു. 

പരേതനായ പിതാവ് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നു ഐമിയുടെ പിൻഗാമിയായി 1981 സെപ്റ്റംബർ 6 മുതലാണ് അദ്ദേഹം അധികാരമേറ്റത്. അജ്‌മാൻ്റെ പുരോഗതിക്കും യു.എ.ഇയുടെ നേതൃത്വത്തിൻ കീഴിൽ ആഗോള തലത്തിൽ അതിൻ്റെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള പ്രയാണത്തിൽ അദ്ദേഹം നേതൃ സ്ഥാനത്തുണ്ടായിരുന്നു. യു.എ.ഇ.യുടെ സ്ഥാപകരിലൊരാളായ ശൈഖ് ഹുമൈദ്, യൂനിയനെയും അതിൻ്റെ ഫൗണ്ടേഷനുകളെയും പിന്തുണയ്ക്കാൻ അർപ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ അജ്‌മാൻ എല്ലാ മേഖലകളിലും വിപ്ലവകരമായ വികസനവും വളർച്ചയും നേടി. അധികാരമേറ്റ ശേഷം, വി ദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, ആരോഗ്യം, സാമൂഹിക സേവനങ്ങൾ, സുരക്ഷ, സംസ്കാരം, കായികം തുടങ്ങി വിവിധ മേഖലകളിൽ സമഗ്രമായ വികസനം കൈവരിക്കുന്നതിന് ശൈഖ് ഹുമൈദ് തൻ്റെ സമയവും പരിശ്രമവും വിനിയോഗിച്ചുവെന്നും ഇതു സംബന്ധമായ റിപ്പോർട്ടിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  4 days ago