HOME
DETAILS

ഗസ്സയിലെ മാനുഷികാവസ്ഥ സമ്പൂര്‍ണ ദുരന്തത്തില്‍: യു.എന്‍

ADVERTISEMENT
  
July 27 2024 | 07:07 AM

united nations on gaza current situations

ഗസ്സ: ഒമ്പതരമാസമായി ഇസ്‌റാഈല്‍ സൈന്യം കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക സാഹചര്യം സമ്പൂര്‍ണ ദുരന്തത്തിലെന്ന് വ്യക്തമാക്കി യു.എന്‍ . തുര്‍ക്കിയിലെ അനദൗലൂ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആണ് ഗസ്സയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രശ്‌നപരിഹാരത്തിന് ദ്വിരാഷ്ട്ര ഫോര്‍മുല മാത്രമാണ് പോംവഴിയെന്ന് ആവര്‍ത്തിച്ച യു.എന്‍ മേധാവി, ഗസ്സയിലെ മാനുഷിക അവസ്ഥ സമ്പൂര്‍ണമായും തകരാന്‍ രണ്ടുകാരണങ്ങളാണെന്നും ചൂണ്ടിക്കാട്ടി.

ഒരു കാരണം, ഗസ്സയില്‍ നീണ്ടുനില്‍ക്കുന്ന തീവ്ര സൈനികനടപടിയാണ്. ഞാന്‍ യു.എന്‍ മേധാവിയായതിന് ശേഷം ഇത്രയും നീണ്ടുനിന്നതും നശീകരണം ഉണ്ടാക്കിയതുമായ ഇതുപോലൊരു നീക്കം ഉണ്ടായിട്ടില്ല. ഫലസ്തീനികള്‍ക്ക് ആവശ്യമായ ഭക്ഷ്യ, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ തോത് ആനുപാതികമായതിലും എത്രയോ കുറഞ്ഞത് ലഭിക്കുന്നതാണ് രണ്ടമാത്തെ കാരണമെന്നും ഗുട്ടറസ് പറഞ്ഞു. യു.എന്‍ കോണ്‍ഗ്രസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസംഗത്തിനൊപ്പം തന്നെയാണ് ഗുട്ടറസിന്റെ അഭിമുഖവും പുറത്തുവന്നത്. നെതന്യാഹുവിന്റെ പ്രസംഗത്തില്‍ പുതുതായി ഒന്നുമില്ലെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

ആക്രമണം തുടർന്ന് സയണിസ്റ്റുകള്‍
 
അതേസമയം, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുമ്പോഴും ഗസ്സയില്‍ നിര്‍ദയം ആക്രമണം തുടരുകയാണ് സയണിസ്റ്റുകള്‍. 30ലധികം പേരാണ് 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസ്, റഫാ, ഗസ്സാ സിറ്റി എന്നിവിടങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഖാന്‍യൂനിസിലെ നാസര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ 18 മൃതദേഹങ്ങളാണ് എത്തിയതെന്ന് വഫാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. 
ഇതോടൊപ്പം ഫലസ്തീനികള്‍ പ്രത്യാക്രമണവും തുടരുന്നുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്‌റാഈലി സൈനികന്‍ കൊല്ലപ്പെട്ടു.

ഇസ്‌റാഈലിന്റെ ഗിവാത്തി ബ്രിഗേഡിലെ 37 കാരനായ സൈനികനാണ് കൊല്ലപ്പെട്ടത്. തലാല്‍ ഹവായില്‍ ഇസ്‌റാഈലിന്റെ രണ്ട് മെര്‍ക്കാവ ടാങ്കുകള്‍ ഹമാസ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. ആര്‍മോഡ് ബര്‌റാലിയണിലെ 19 കാരനായ സൈനികന്‍ വ്യാഴാഴ്ചയും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ കൊല്ലപ്പെട്ട അധിനിവേശ സൈനികരുടെ എണ്ണം 685 ആയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  10 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  11 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  11 hours ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  11 hours ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  11 hours ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  11 hours ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  12 hours ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  12 hours ago