HOME
DETAILS

എഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ സന്ദേശമാണ് ആര്‍എസ്എസ് നേതാവിന് കൈമാറിയതെന്ന് കെ.മുരളീധരന്‍

ADVERTISEMENT
  
September 07 2024 | 05:09 AM

K Muraleedharan said ADGP conveyed the Chief Ministers message to the RSS leader

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവിനെ എഡിജിപി അജിത് കുമാര്‍ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നു അതെന്നും മുരളീധരന്‍. പൂരം കലങ്ങിയതോടെ മുഴുവന്‍ വികാരവും ബിജെപിക്ക് അനുകൂലമാക്കി കൊടുത്തു.

അതിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതും. ആര്‍എസ്എസ് നേതാവിനെ ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്. സ്വകാര്യ സന്ദര്‍ശനമാണെന്നാണ് അജിത് കുമാര്‍ പറയുന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ ആര്‍എസ്എസ് നേതാവുമായി മുഖ്യമന്ത്രിയുടെ സന്ദേശം പങ്കുവയ്ക്കുകയാണ് എഡിജിപി ചെയ്തതെന്നും മുരളീധരന്‍.

ബിജെപിക്ക് ഒരു എം.പി കേരളത്തിലുണ്ടായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. വി.ഡി സതീശന്റെ ആരോപണം നിഷേധിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നു മുരളീധരന്‍ പറഞ്ഞു. എഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായ വി.ഡി.സതീശന്റെ ആരോപണം.

പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നത്. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ വച്ച് അജിത്കുമാര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്‍ വെളിപ്പെടുത്തിയത്. അജിത്കുമാറിന്റെ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ഹോട്ടലിന്റെ പേരുള്‍പ്പെടെയാണ് സതീശന്‍ പുറത്തുവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago