HOME
DETAILS

കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ADVERTISEMENT
  
July 26 2024 | 05:07 AM

clash-gurudeva-college-koyilandy-suspension-of-sfi-workers-withdrawn

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യപ്പെട്ട നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. 

അന്വേഷണ കമ്മീഷന് മുമ്പാകെ ഇവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിന്‍വലിച്ചത്. ജൂലൈ ഒന്നിന് കോളേജ് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിലായിരുന്നു കോളേജ് വിദ്യാര്‍ത്ഥികളെയും സസ്‌പെന്റ ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്എഫ്‌ഐ നേതാവിനെ മര്‍ദിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. 

സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  8 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  8 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  8 hours ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  8 hours ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  9 hours ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  9 hours ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  9 hours ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  10 hours ago