HOME
DETAILS

ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചർ കാലാവധി 31ന് അവസാനിക്കും; സ്ഥിരപ്പെടുത്തിയില്ലെങ്കിൽ മലബാറിലെ യാത്രാ ദുരിതം ഇരട്ടിക്കും

ADVERTISEMENT
  
Web Desk
July 26 2024 | 02:07 AM

Shoranur - Kannur Passenger Service to End on 31st Permanent Discontinuation Could Double Malabars Travel Woes
പാലക്കാട്: ഷൊർണ്ണൂർ കണ്ണൂർ പാതയിൽ അനുവദിച്ചിരുന്ന താൽക്കാലിക പാസഞ്ചർ മലബാർ മേഖലയിലെ ഹ്രസ്വദൂര യാത്രക്കാരുടെ ദുരിതത്തിന് നേരിയ ആശ്വാസം പകർന്നിരുന്നെങ്കിലും താൽക്കാലിക പാസഞ്ചറിന്റെ സർവീസ് കാലാവധി അവസാനിക്കുന്നതോടെ യാത്രാദുരിതം ഇരട്ടിയാകും. നിലവിൽ ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചറിന് 31 വരെയാണ് സർവീസ് കാലാവധി. താൽക്കാലികമായി അനുവദിക്കപ്പെട്ടതാണെങ്കിലും പാസഞ്ചറിന്റെ സർവീസ് സ്ഥിരപ്പെടുത്തണമെന്നും കാസർകോഡ് വരെ നീട്ടണമെന്നുമടക്കം ആദ്യംഘട്ടം മുതൽ ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിനായി രാഷ്ട്രീയ തലത്തിലടക്കം നിരവധി ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും റെയിൽവേയുടെ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഷൊർണൂർ- കണ്ണൂർ പാസഞ്ചറടക്കം 18 താൽക്കാലിക സർവീസുകളുടെ കാലവധിയും 31ന് അവസാനിക്കുന്നതോടെ മലബാറിന് പുറമെ മറ്റു മേഖലകളിലും യാത്രാ ദുരിതം സൃഷ്ടിക്കും.

മംഗള, നേത്രാവതി ട്രെയിനുകളിൽ വൈകിട്ട് ഹ്രസ്വദൂര യാത്രക്കാർ അനുഭവിച്ചിരുന്ന തിരക്കിന് അൽപാശ്വാസമായിരുന്നു പുതിയ പാസഞ്ചർ ട്രെയിൻ. വൈകിട്ടുള്ള തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്പ്രസിലെ റിസർവ് കോച്ചിലെ ജനറൽ ടിക്കറ്റുകാരുടെ തിരക്കും ഷൊർണ്ണൂർ- കണ്ണൂർ പാസഞ്ചറിന്റെ വരവോടെ കുറഞ്ഞിരുന്നു. രാവിലെയും വൈകിട്ടുമുള്ള സ്ഥിരം യാത്രക്കാർ നിരവധിയായതിനാൽ റെയിൽവേക്ക് നല്ലരീതിയിൽ വരുമാനവും ലഭിച്ചിരുന്നു.

ഷൊർണൂര് നിന്നും കണ്ണൂരേക്കുള്ള സർവീസ് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂര് നിന്ന് ഷൊർണൂരേക്കുള്ള സർവീസ് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് നടന്നിരുന്നത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.40നു ഷൊർണൂരിൽ നിന്നു ട്രെയിൻ യാത്ര തുടങ്ങും. 4.13നു കുറ്റിപ്പുറത്തെത്തും. 4.31നു തിരൂർ, 4.41നു താനൂർ, 4.49നു പരപ്പനങ്ങാടി എന്നിവിടങ്ങളിലെത്തുന്ന ട്രെയിൻ വൈകിട്ട് 5.30നു കോഴിക്കോട്ടെത്തും. രാത്രി 7.40നു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. രാവിലെ 8.10ന് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിൻ 9.45ന് കോഴിക്കോടെത്തും. 10.17ന് പരപ്പനങ്ങാടി, 10.26ന് താനൂർ, 10.34ന് തിരൂർ, 10.49ന് കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിലെത്തുന്ന ട്രെയിൻ 12.30ന് ഷൊർണൂരിലെത്തി യാത്ര അവസാനിപ്പിക്കും. വിദ്യാർഥികളും ഉദ്യോഗസ്ഥരും ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി പോകുന്ന യാത്രക്കാരും അടങ്ങുന്ന വലിയൊരു വിഭാഗത്തിന് അനുകൂലമായ സമയക്രമീകരണമായിരുന്നതിനാൽ യാത്രക്കാർക്കും പാസഞ്ചർ വലിയ ആശ്വാസമായിരുന്നു.

 Shoranur - Kannur Passenger Service to End on 31st; Permanent Discontinuation Could Double Malabar's Travel Woes


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  8 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  8 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  8 hours ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  9 hours ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  9 hours ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  9 hours ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  9 hours ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  10 hours ago