ഫുട്‌ബോളിന് ശേഷം അഭിനയിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ
ലിസ്ബണ്‍: ഫുട്‌ബോളില്‍നിന്ന് വിരമിച്ചാല്‍ എന്താവണമെന്ന കാര്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സിനിമാ നടന്‍ ആകാനാണ് താല്‍പര്യമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. അതും നായകന്റെ റോളില്‍ അഭിനയിച്ച് കലയിലും ഒരു കൈ നോക്കണമെന്ന ആഗ്രഹമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്. താന്‍ മുമ്പ് നിര്‍ത്തിവച്ച കലാ പഠനം പുനരാരംഭിക്കണം എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അഭിനയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരോടും സംസാരിച്ചിട്ടില്ലെന്നും ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട ആളുകളെ സമീപിക്കുമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. താന്‍ എപ്പോള്‍ വിരമിക്കും എന്ന് അറിയില്ല. ശരീരം പറയുമ്പോള്‍ മാത്രമെ വിരമിക്കുകയുള്ളൂ. ഇക്കാലത്ത് 40 വയസിലും പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കുന്ന താരങ്ങളെ കാണാന്‍ കഴിയും. അതുപോലെ തനിക്കും ആകുമെന്നും റൊണാള്‍ഡോ പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."