യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍
ലഖ്‌നൗ: യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. കാണ്‍പൂര്‍ ജില്ലയില്‍ നിന്ന് കാണാതായ 32 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിം ട്രെയിനറായ വിമല്‍ സോണിയെ പൊലിസ് അറസ്റ്റ് ചെയ്തു.
വിമലുമായി യുവതി അടുപ്പിത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടയിലാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. അതിനിടെ മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചത് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഒരുദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ കാറില്‍ പുറത്തുപോവുകയും തര്‍ക്കത്തിനിടെ യുവതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ജില്ല മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന പ്രദേശത്താണ് യുവതിയുടെ മൃതദേഹം ഇയാള്‍ കുഴിച്ചിട്ടത്. ജൂണ്‍ 24ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം റായ്പുര സ്വദേശി പരിസരം കുഴിച്ച് കൊണ്ടിരിക്കെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
gym trainer arrested in up for killing girlfriend
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."