HOME
DETAILS

സഊദിയില്‍ ബിനാമി ബിസിനസ്; മലയാളിയും കൂട്ട് നിന്ന സഊദി പൗരനും കുറ്റക്കാര്‍

ADVERTISEMENT
  
backup
November 24 2018 | 13:11 PM

9834949739408-2

 

റിയാദ്: സഊദിയില്‍ നിയമ വിരുദ്ധമായി ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെട്ടു പിടിയിലായ മലയാളിയെ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ബിനാമി ബിസിനസ് നടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് മൊബൈല്‍ കട നടത്തുകയായിരുന്ന മലയാളി സൈനുദ്ദീന്‍ അരീക്കരകണ്ടിയെയും കൂട്ടുനിന്ന സഊദി പൗരന്‍ മുഹമ്മദ് ബിന്‍ ജല്‍മൂദ് ബിന്‍ മുഹമ്മദ് അല്‍ദോസരിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. റിയാദ് ബത്ഹ ഡിസ്ട്രിക്ടില്‍ മലയാളി നടത്തിയിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബിനാമി സ്ഥാപനമാണെന്നതിന് തെളിവുകള്‍ ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രാലയം പ്രോസിക്യൂഷന് കേസ് കൈമാറിയത്.
റിയാദില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തിയ ഇവര്‍ക്ക് കോടതി നാലു ലക്ഷം (മുക്കാല്‍ കോടി രൂപ) റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.

 

കൂടാതെ, മലയാളിയെ രണ്ടു വര്‍ഷം തടവിനും സഊദി പൗരനെ 11 മാസം തടവിനും കോടതി ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയശേഷം മലയാളിയെ പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കോടെ സഊദിയില്‍ നിന്ന്‌നും നാടുകടത്താനും ഉത്തരവുണ്ട്. വിദേശയാത്രക്ക് സഊദി പൗരന് രണ്ടു വര്‍ഷത്തേക്ക് വിലക്കും ഇദ്ദേഹത്തിന്റെപേരിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും പുതിയ മൊബൈല്‍ ഫോണ്‍ കടകള്‍ ആരംഭിക്കുന്നതില്‍നിന്ന് തടയാനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും മലയാളിയും സൗദി പൗരനും നേരിട്ടു.
അന്വേഷണത്തിനിടെ സ്വന്തം നിലയില്‍ നടത്തുന്ന സ്ഥാപനമാണെന്ന് മലയാളി കുറ്റസമ്മതം നടത്തുകയും പ്രതിമാസം സഊദി പൗരന് താന്‍ 1,500 റിയാല്‍ വീതം നല്‍കിയിരുന്നുവെന്നും മലയാളി മൊഴി നല്‍കിയിരുന്നു. സ്ഥാപനം നടത്തിയതിലൂടെ പ്രതിമാസം 4,500 റിയാലോളം ലാഭം ലഭിച്ചിരുന്നെന്നും സൈനുദ്ദീന്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇതിനു പുറമെയാണ് വിവിധ രാജ്യക്കാരുടെ അകൗണ്ടുകളില്‍ നിന്നും ഇവരുടെ അകൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടതായതും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഇവര്‍ക്കെതിരെ വന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  6 days ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  6 days ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  6 days ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  6 days ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  6 days ago
No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  6 days ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  6 days ago
No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  6 days ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം; തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍, തീരുമാനം ബുധനാഴ്ച

Kerala
  •  6 days ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  6 days ago