ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 51ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നവംബര്‍ 11ന് ചുമതലയേല്‍ക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നവംബര്‍ പത്തിന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി സ്വദേശിയും നിലവില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയുമായ ജസ്റ്റിസ്. സജ്ഞീവ് ഖന്ന, 1983ല്‍ ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകനായാണ് നിയമരംഗത്തെ കരിയറിനു തുടക്കമിടുന്നത്. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും വിവിധ ട്രിബ്യൂണലുകളിലും പ്രവര്‍ത്തിച്ചു.
Justice Sanjeev Khanna has taken oath as the new Chief Justice of India, succeeding the outgoing Chief Justice. His tenure is expected to bring significant judgments and contributions to the Indian judiciary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."