HOME
DETAILS
MAL
ഈ വര്‍ഷം ബാലന്‍ദ്യോര്‍ ഇല്ല
ADVERTISEMENT
backup
July 21 2020 | 04:07 AM
പാരീസ്: കൊവിഡ് മഹാമാരി ഫുട്ബോള്‍ സീസണിന് സാമ്പത്തിക നഷ്ടവും പ്രത്യാഘാതങ്ങളും സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ബാലന്‍ദ്യോര്‍ പുരസ്കാരച്ചടങ്ങ് ഒഴിവാക്കി. അവാര്‍ഡിന്റെ സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് തങ്ങളുടെ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ അറിയിക്കുകയായിരുന്നു ഇക്കാര്യം. കൊവിഡ് ലോക ഫുട്ബോളിനെ മാസങ്ങളോളം തളച്ചിട്ടപ്പോള്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ പ്രയാസമാണെന്നും ഈ സാഹചര്യത്തില്‍ പുരസ്കാരച്ചടങ്ങ് ഒഴിവാക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു. 1956ല്‍ സ്റ്റാന്‍ലി മാത്യുവിന് നല്കിത്തുടങ്ങിയ പുരസ്കാരച്ചടങ്ങ് ഇത് ആദ്യമായാണ് ഒഴിവാക്കുന്നത്. രണ്ട് മാസം മുന്‍പ് തങ്ങള്‍ ഇതിനെക്കുറിച്ച് തീരുമാനമെടുത്തിരുന്നെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ എഡിറ്റര്‍ പാസ്കല്‍ പെറസ് പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ഓരോ ലീഗിലും നിയമാവലികള്‍ മാറിയത് പ്രൊഫഷനല്‍ ഫുട്ബോളിനെ സാരമായി ബാധിച്ചു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചതോടെയാണ് അവാര്‍ഡ്ദാനം ഒഴിവാക്കിയതെന്നും പെറസ് പറഞ്ഞു.
2018 മുതല്‍ വനിതകളിലെ മികച്ച താരത്തിന് ലഭിക്കുന്ന അവാര്‍ഡ്, മികച്ച ഗോള്‍ കീപ്പറിന് ലഭിക്കുന്ന ലെവ് യാഷിന് അവാര്‍ഡ്, മികച്ച അണ്ടര്‍21 താരത്തിനു ലഭിക്കുന്ന കോപ്പ ട്രോഫി തുടങ്ങിയവയും ഒഴിവാക്കിയതില്‍ ഉള്‍പ്പെടും.
കഴിഞ്ഞ വര്‍ഷം മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് മെസ്സിയും വനിതാ താരത്തിനുള്ള അവാര്‍ഡ് മേഗന് റാപ്പിനോയും സ്വന്തമാക്കിയികുന്നു. നിലവില്‍ ആറ് പുരസ്കാരവുമായി മെസ്സിയാണ് മുന്നില്‍. അഞ്ചെണ്ണം സ്വന്തമാക്കി റൊണാള്‍ഡോയാണ് തൊട്ടുപിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."