HOME
DETAILS
MAL
പയ്യോളി മനോജ് വധക്കേസ്: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു
ADVERTISEMENT
backup
July 13 2018 | 19:07 PM
കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ 10 പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുതെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യു ഇളവ് അനുവദിച്ചത്. കോടതി നിര്‍ദേശ പ്രകാരം എറണാകുളത്ത് താമസിക്കാനുള്ള സാമ്പത്തിക വരുമാനമില്ലെന്നും കേസിലെ മറ്റു പ്രതികള്‍ക്ക് സമാനമായ ഉപാധി വച്ചിട്ടില്ലെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. കേസിലെ അന്തിമ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെങ്കിലും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചു. ചന്ദുമാസ്റ്റര്‍, പി.വി രാമചന്ദ്രന്, പി.കെ കുമാരന്, എന്‍.സി മുസ്തഫ, കെ.ടി ലിതേഷ്, സി. സുരേന്ദ്രബാബു, പി. അനൂപ്, കെ. അരുണ്‍നാഥ്, കെ.വി രതീഷ്, കെ. പ്രേമന് എന്നിവര്‍ക്കാണ് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."