HOME
DETAILS
MAL
56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു
September 30 2024 | 17:09 PM
പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തില്‍ കാണാതായ തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണ സമയത്ത് 22 വയസ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നായിരുന്നു അപകടം.
Indian Army retrieves body of Malayali soldier missing since 1967, informs family after 56-year wait, bringing closure to kin.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."