HOME
DETAILS
MAL
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ്: പ്രതി പിടിയില്‍
ADVERTISEMENT
backup
March 27 2017 | 21:03 PM
നെടുമങ്ങാട്:ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നിരവധി പേരില്‍ നിന്നും പണംതട്ടിയ കേസിലെ പ്രതിയെ നെടുമങ്ങാട് പൊലിസ് അറസ്റ്റു ചെയ്തു. കാട്ടാക്കട തൂവല്ലിയൂര്‍ക്കോണം കെ.ജി.നിവാസില്‍ ബിനു എന്നിവിളിക്കുന്ന ബിന്‍രാജി (38) നെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ചുള്ളിമാനൂര്‍ നെടുംപാറ സ്വദേശിയായ വീട്ടമ്മയ്ക്ക് തുമ്പ ഐ.എസ്.ആര്‍.ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് 25500 തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ജോലിയും വീട്, വിദ്യാഭ്യാസ സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ഇയാള്‍ പലരില്‍ നിന്നും പണം പിരിച്ചതായി പൊലിസ് പറഞ്ഞു. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് ഇരുന്നൂറോളം പേര്‍ നെടുമങ്ങാട് സ്റ്റേഷനിലെത്തിയെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."