കനത്ത മഴയും കാറ്റും: പശ്ചിമകൊച്ചിയില്‍ വ്യാപക നാശം
മട്ടാഞ്ചേരി: അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലും കാറ്റിലും പശ്ചിമ കൊച്ചിയില്‍ വ്യാപക നാശം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ശക്തമായ മഴയോടൊപ്പം കാറ്റും ആഞ്ഞ് വീശിയത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, നസ്രത്ത്, തോപ്പുംപടി, അമ്മായിമുക്ക്, കരുവേലിപ്പടി, കൂവപ്പാടം, പറവാന മുക്ക്, ആനവാതില്‍ തുടങ്ങിയ മേഖലയില്‍ മരം മറിഞ്ഞും വെള്ളക്കെട്ടുമായി ജനജീവിതം ദുരിതമായി. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ മരം കടപുഴകി പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫോര്‍ട്ട്‌കൊച്ചി സ്വദേശി ജിത്തുവിന്റെ കാറാണ് തകര്‍ന്നത്.
ഇവിടെ വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി. അമ്മായിമുക്കില്‍ മരം കടപുഴകി വീണ് വീടിന്റെ മുകളിലേക്ക് വീണ് ഷഹീറിന്റെ വീട് ഭാഗികമായി തകര്‍ന്നു.തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം പരസ്യ ബോര്‍ഡ് മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഹാര്‍ബര്‍ പാലത്തിന് സമീപവും പറവാനമുക്ക്, ചുള്ളിക്കല്‍, ആനവാതില്‍, കുന്നുംപുറം തുടങ്ങിയിടങ്ങളിലും പള്ളുരുത്തിയിലെ വിവിധ ഭാഗങ്ങളിലും മരം വീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ജ്യൂടൗണില്‍ കാറിന് മുകളിലേക്ക് മരം വീണ്. കാറില്‍ ആളുണ്ടായിരുന്നുവെങ്കിലും ചെറിയ രീതിയില്‍ പരിക്കേറ്റു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
പലയിടങ്ങളിലും നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്താണ് വീണ മരങ്ങള്‍ മുറിച്ച് നീക്കിയത്. 10 ഓളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം മണിക്കുറുകളോളം സ്തംഭിച്ചു. ഇടിമിന്നലേറ്റ് ഫോര്‍ട്ടു കൊച്ചിയില്‍ വീട്ടുപകരണങ്ങള്‍ തകരാറിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഓട്ടേറെ സ്ഥലങ്ങള്‍ വീടുകളില്‍ വെള്ളം കയറി. അഗ്‌നിശമന സുരക്ഷാ വിഭാഗവും പൊലീസും വൈദ്യുതി വകുപ്പു ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."