HOME
DETAILS

ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മാതൃകയിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് 

  
Web Desk
April 28 2025 | 09:04 AM

pa muhammaed riyas ente kerala expo 2025 at wayana

വയനാട്: ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്) മാതൃകയിൽ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ ഭാഗമായി കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയി ൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയിൽ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

വയനാടിന്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറെ അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  പുതിയ ട്രെൻഡ്
അനുസരിച്ച് ലോകത്ത് വിനോദസഞ്ചാര മേഖലയിൽ ശക്തമാകുന്ന ശാഖകളിൽ ഒന്നായി സാഹസിക ടൂറിസം മാറും. സംസ്ഥാനത്തിന് അനുയോജ്യമായ സാഹസിക ടൂറിസത്തെ സംബന്ധിച്ച് പ്രത്യേക പഠനത്തിന് വിനോദസഞ്ചാര വകുപ്പ് നേതൃത്വം നൽകും. മേഖലയിൽ ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് കൂടുതൽ അഡ്വഞ്ചർ ടൂറിസം പാർക്കുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയാണ് സാഹസിക ടൂറിസത്തിൽ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. 

നിർമിതി ബുദ്ധി ഉൾപ്പെടെയുള്ള നവീന ആശയങ്ങൾ ചേർത്ത് സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും പ്രയോജനപ്പെടുത്താൻ കഴിയും വിധം നിർമിതി ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച് അഭിരുചികൾ മനസിലാക്കുകയും നയരൂപീകരണത്തിന്  സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ കേരള വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

സാഹസിക വിനോദസഞ്ചാരം, വയനാടിന്റെ ടൂറിസം സാധ്യതകൾ, ഡിജിറ്റൽ മാർക്കറ്റിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഹോം സ്റ്റെ; ക്ലാസിഫിക്കേഷനും സർവ്വീസ്‌ഡ് വില്ല അംഗീകാരവും എന്നീ വിഷയങ്ങളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉപദേശക സമിതി അംഗം പ്രദീപ് മൂർത്തി, കോർപ്പറേറ്റ് ട്രെയിനർ എം ടി മനോജ്, നിർമിതി ബുദ്ധി വിദഗ്ധൻ കമൽ സുരേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലീം എന്നിവർ ക്ലാസുകൾ നയിച്ചു. 

കെഎസ്ആർടിസി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ പി കെ പ്രശോഭ്, നോർത്ത് സോൺ ബജറ്റ് ടൂറിസം സെൽ സോണൽ കോ-ഓർഡിനേറ്റർ സി ഡി വർഗീസ്, ഡിടിപിസി മെമ്പർ സെക്രട്ടറി വിനോദ് കുഞ്ഞപ്പൻ, മാനേജർ പി പി പ്രവീൺ, കേരള വ്യാപാരി വ്യവസായി ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി ജോയ്, സ്റ്റേറ്റ് കൗൺസിലർ നിസാർ ദിൽവേ, ഫെസ്റ്റ് കോ-ഓർഡിനേറ്റർ എം വി റഫീഖ്, പി കെ സാലി എന്നിവർ സംസാരിച്ചു.

സാഹസിക മലകയറ്റത്തിന് ആവേശയാത്രയൊരുക്കി കെഎസ്ആർടിസി

ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്ങിനായി അനുവദിച്ച കെഎസ്ആർടിസി ബസ്സിന്റെ ഫ്ലാഗ് ഓഫ് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്ത്‌ നൈറ്റ് ഹിൽ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സഞ്ചാരികൾക്ക് സാഹസിക മലകയറ്റം യാത്ര പദ്ധതി കെഎസ്ആർടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ലാ കമ്മിറ്റിയും സംയുക്തമായാണ്  നടപ്പാക്കുന്നത്. ദിവസവും ബസ് സർവീസ് ഉണ്ടാകും.

WhatsApp Image 2025-04-28 at 3.16.05 PM.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലെ ആദ്യ മുസ്‌ലിം വനിതാ ഐഎഎസ് ഓഫീസറായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ

National
  •  4 hours ago
No Image

റൊണാൾഡോയും നെയ്മറുമല്ല, നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി അദ്ദേഹമാണ്: ബ്രസീലിയൻ സൂപ്പർതാരം

Football
  •  5 hours ago
No Image

ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം: കർശന നിയന്ത്രണങ്ങൾ വരുന്നു- സുപ്രീം കോടതി

National
  •  5 hours ago
No Image

കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച നിലയിൽ; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

തൊഴില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കുവൈത്ത്

Kuwait
  •  6 hours ago
No Image

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം

Kerala
  •  6 hours ago
No Image

ലഹരി വേട്ടയിൽ കുടുങ്ങി വേടൻ; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത് ഏഴ് ഗ്രാം കഞ്ചാവ്

Kerala
  •  6 hours ago
No Image

റൊണാൾഡോ ആ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മുൻ ലിവർപൂൾ താരം

Football
  •  7 hours ago
No Image

ഡോണ്‍ ന്യൂസ് ഉള്‍പെടെ 16 പാക് യുട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; ബി.ബി.സിക്കും താക്കീത് 

International
  •  7 hours ago
No Image

ഇറാന്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, പരുക്കേറ്റവര്‍ 1000 കവിഞ്ഞു

International
  •  8 hours ago