HOME
DETAILS

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ കണ്ടെത്തി?, വനമേഖലയിലെന്ന് സൂചന; അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് , തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

  
Web Desk
April 28 2025 | 04:04 AM

Tensions Escalate Militants Spotted in Pahalgam Pakistan Provocation Continues at Border

ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ സുരക്ഷാസേന കണ്ടെത്തിയതായി സൂചന. വനമേഖലയിലാണ് ഇവര്‍ ഉള്ളതെന്നാണ് സൂചന. ഇവര്‍ സുരക്ഷാസേനക്ക് നേരെ വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.  ത്രാല്‍, കൊക്കെര്‍നാഗ് മേഖലകളിലാണ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മേഖലകളില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയതായും ഇന്ത്യ തിരിച്ചടിച്ചതായും  റിപ്പോര്‍ട്ടുണ്ട്. 

അതിനിടെ, സംയുക്ത സേന മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രിയെ കണ്ടു സ്ഥിതി ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാന്റെ മോചനത്തിന് ആയുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

അതേസമയം, പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ചൈന യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിനെതിരെ സൈനിക നടപടികളിലേക്ക് കടക്കും എന്നാണ് പാകിസ്താന്‍ മന്ത്രിമാര്‍ പറയുന്നത്.

 

Militants behind the Pahalgam attack are believed to be hiding in forest areas, reports say. Security forces intensify search operations across Tral and Kokernag.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും നെയ്മറുമല്ല, നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി അദ്ദേഹമാണ്: ബ്രസീലിയൻ സൂപ്പർതാരം

Football
  •  2 hours ago
No Image

ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം: കർശന നിയന്ത്രണങ്ങൾ വരുന്നു- സുപ്രീം കോടതി

National
  •  2 hours ago
No Image

കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച നിലയിൽ; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

തൊഴില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം

Kerala
  •  2 hours ago
No Image

ലഹരി വേട്ടയിൽ കുടുങ്ങി വേടൻ; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത് ഏഴ് ഗ്രാം കഞ്ചാവ്

Kerala
  •  3 hours ago
No Image

റൊണാൾഡോ ആ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മുൻ ലിവർപൂൾ താരം

Football
  •  3 hours ago
No Image

ഡോണ്‍ ന്യൂസ് ഉള്‍പെടെ 16 പാക് യുട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; ബി.ബി.സിക്കും താക്കീത് 

International
  •  4 hours ago
No Image

ഇറാന്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, പരുക്കേറ്റവര്‍ 1000 കവിഞ്ഞു

International
  •  4 hours ago
No Image

മുഖ്യമന്ത്രിയുടെ ഓഫിസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം..; സംസ്ഥാനത്ത് ഇന്നും പരക്കെ ബോംബ് ഭീഷണി 

Kerala
  •  4 hours ago