
ക്രിക്കറ്റിൽ അവനെ പോലെ കളിക്കുന്ന മറ്റാരുമില്ല: സുരേഷ് റെയ്ന

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബി ഒമ്പത് പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ ബംഗളൂരുവിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടി വിരാട് കോഹ്ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോൾ താരത്തിന്റെ ഈ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷും റെയ്ന. വിരാടിനെ പോലെ ക്രിക്കറ്റിൽ മറ്റാരുമില്ലെന്നും അദ്ദേഹം മികച്ച ചേസ് മാസ്റ്റർ ആണെന്നുമാണ് റെയ്ന പറഞ്ഞത്.
"വിരാട് കോഹ്ലിയെ പോലെ മറ്റാരുമില്ല. അദ്ദേഹം ഏറ്റവും മികച്ച ചേസ് മാസ്റ്റർ ആണ്. കൃണാൽ പാണ്ഡ്യക്ക് വിരാട് കോഹ്ലിയെ പോലുള്ള ഫിറ്റ്നസ് ഉണ്ട്. മത്സരത്തിൽ റൺസ് എടുക്കുന്നതിൽ അവർ രണ്ട് പേരും മികച്ചവരായിരുന്നു" റെയ്ന പറഞ്ഞു.
മത്സരത്തിൽ 47 പന്തിൽ നാല് ഫോറുകൾ ഉൾപ്പെടെ 51 റൺസ് ആണ് കോഹ്ലി നേടിയത്. ഇതോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും കോഹ്ലിക്ക് സാധിച്ചു. 10 മത്സരങ്ങളിൽ നിന്നും ആറ് അർദ്ധ സെഞ്ചറികൾ ഉൾപ്പെടെ 443 റൺസ് ആണ് വിരാട് ഇതുവരെ നേടിയിട്ടുള്ളത്.
മത്സരത്തിൽ കൃണാൽ പാണ്ഡ്യയും മികച്ച ഇന്നിന്നിങ്സ് ആണ് കളിച്ചത്. 47 പന്തിൽ പുറത്താവാതെ 73 റൺസ് ആയിരുന്നു കൃണാൽ നേടിയത്. അഞ്ച് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതിന് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് കൃണാൽ തന്നെയാണ്.
ജയത്തോടെ പത്തു മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും മൂന്നു തോൽവിയും അടക്കം 14 പോയിന്റുമായി പ്ലേ ഓഫിലേക്ക് കൂടുതൽ അടുക്കാനും ആർസിബിക്ക് സാധിച്ചു. മെയ് മൂന്നിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Suresh Raina Praises Virat Kohli Performance in IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം
Kerala
• 3 hours ago
ലഹരി വേട്ടയിൽ കുടുങ്ങി വേടൻ; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത് ഏഴ് ഗ്രാം കഞ്ചാവ്
Kerala
• 3 hours ago
റൊണാൾഡോ ആ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മുൻ ലിവർപൂൾ താരം
Football
• 4 hours ago
ഡോണ് ന്യൂസ് ഉള്പെടെ 16 പാക് യുട്യൂബ് ചാനലുകള് നിരോധിച്ച് ഇന്ത്യ; ബി.ബി.സിക്കും താക്കീത്
International
• 4 hours ago
ഇറാന് സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, പരുക്കേറ്റവര് 1000 കവിഞ്ഞു
International
• 5 hours ago
മുഖ്യമന്ത്രിയുടെ ഓഫിസ്, ട്രാന്സ്പോര്ട്ട് കമ്മീഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം..; സംസ്ഥാനത്ത് ഇന്നും പരക്കെ ബോംബ് ഭീഷണി
Kerala
• 5 hours ago
ഇനി വ്യാജ സര്ട്ടിഫിക്കറ്റുമായി ഇന്റര്വ്യൂക്കെത്തിയാല് പിടിവീഴും; നിര്ണായക നീക്കവുമായി കുവൈത്ത്
uae
• 5 hours ago
ഇന്ത്യന് രൂപയും ഗള്ഫ് രാജ്യങ്ങളിലെ കറന്സികളും തമ്മിലെനിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
uae
• 5 hours ago
സാക്ഷാൽ സച്ചിനെ മറികടക്കാൻ സഞ്ജുവിന്റെ പടയാളി; മുന്നിലുള്ളത് വമ്പൻ നേട്ടം
Cricket
• 5 hours ago
സംവിധായകര്ക്ക് കഞ്ചാവ് എത്തിച്ചു നല്കിയവര്ക്കായുള്ള അന്വേഷണം ഊര്ജിതമാക്കി എക്സൈസ്; സമീര് താഹിറിന് ഇന്ന് നോട്ടിസ് അയച്ചേക്കും
Kerala
• 5 hours ago
അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത്
Kuwait
• 6 hours ago
മഞ്ചേശ്വരത്ത് കാട്ടിൽ വെളിച്ചം കണ്ട് തിരച്ചിൽ നടത്തിയ യുവാവിന് വെടിയേറ്റു
Kerala
• 6 hours ago
പഹല്ഗാമില് ആക്രമണം നടത്തിയവരെ കണ്ടെത്തി?, വനമേഖലയിലെന്ന് സൂചന; അതിര്ത്തിയില് പാക് വെടിവെപ്പ് , തിരിച്ചടിച്ച് ഇന്ത്യന് സൈന്യം
International
• 6 hours ago
രാജസ്ഥാന്റെ കഷ്ടകാലം തുടരുന്നു, ഗുജറാത്തിനെതിരെയും സൂപ്പർതാരം കളിക്കില്ല; റിപ്പോർട്ട്
Cricket
• 7 hours ago
ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം
Football
• 8 hours ago
വൈദ്യുതി തുകയില് കുടിശ്ശികയുള്ളവര്ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന് ഇളവുകള്
Kerala
• 9 hours ago
കേരളത്തില് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്
Kerala
• 9 hours ago
കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില് നിന്നുള്ളവരില് നിന്ന് അധികമായി ഈടാക്കുന്നത് നാല്പ്പതിനായിരത്തിലധികം രൂപ
Kerala
• 9 hours ago
യുഎഇയില് കൊടുംചൂട് തുടരുന്നു; താപനില 50 ഡിഗ്രി സെല്ഷ്യസിനടുത്ത് എത്തിയേക്കും | UAE Weather Updates
uae
• 7 hours ago
ഇന്ന് പുലര്ച്ചെ മാത്രം കൊന്നൊടുക്കിയത് 17 മനുഷ്യരെ, ഒറ്റ ദിവസം കൊണ്ട് 53 പേര്; ഗസ്സയില് നരവേട്ട അവസാനിപ്പിക്കാതെ ഇസ്റാഈല്
International
• 7 hours ago
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 8 hours ago