
കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ

കൊണ്ടോട്ടി: കരിപ്പൂര്‍, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒരേ ശ്രേണിയിലുള്ള വിമാനം ഉപയോഗിച്ച് ഹജ്ജ് സര്‍വിസ് നടത്തുമ്പോള്‍ കരിപ്പൂരില്‍ മാത്രം വിമാന ടിക്കറ്റ് നിരക്കില്‍ വിവേചനം. കരിപ്പൂരില്‍ ചെറിയ വിമാനം ഉപയോഗിക്കുന്നതിനാലാണ് നിരക്ക് ഉയരുന്നതെന്ന അധികൃതരുടെ വാദമാണ് ഇതോടെ അസ്ഥാനത്താവുന്നത്.
കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും 200 ല്‍ താഴെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഹജ്ജ് സര്‍വിസിന് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് ഓരോ വിമാനത്തിലും 173 പേരും കണ്ണൂരില്‍ നിന്ന് 171 പേരുമാണ് യാത്രയാവുക. രണ്ടിടങ്ങളില്‍ നിന്നും ജിദ്ദയിലേക്കുള്ള ആകാശ ദൂരത്തില്‍ 71 കിലോമീറ്റര്‍ മാത്രമാണ് വ്യത്യസമുള്ളത്. എന്നിട്ടും കരിപ്പൂരില്‍ നിന്ന് 41,580 രൂപയാണ് വിമാന കമ്പനി അധിക ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവത്തിനാല്‍ ചെറിയവ ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് കരിപ്പൂരിലെ നിരക്ക് ഉയരുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ ജിദ്ദ 4016 കിലോമീറ്റും, കരിപ്പൂര്‍ജിദ്ദ സെക്ടറില്‍ 4088 കിലോമീറ്ററുമാണുള്ളത്. കണ്ണൂരില്‍ 94,248 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കരിപ്പൂരില്‍ ഇത് 1,35,828 രൂപയാണ്. കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം 5386 പേരാണ് ഹജ്ജിന് പോകുന്നത്. ഇതിനായി 31 സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്.
കണ്ണൂരില്‍ നിന്ന് 29 സര്‍വിസുകളിലായ 4680 പേരും തീര്‍ഥാടനത്തിന് പോകും. കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലെന്‍സാണ് ഹജ്ജ് സര്‍വിസ് നടത്തുന്നത്. 21 സര്‍വിസുകളാണ് ഉള്ളത്. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് 93,231 രൂപയാണ്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് 145 പേരെയാണ് ഓരോ സര്‍വിസിലും കൊണ്ടു പോയിരുന്നത്. ലഗേജ് ഇനത്തില്‍ ഓരോ തീര്‍ഥാടകനും 40 കിലോയും ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയും അനുവദിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം 173 തീര്‍ഥാടകരെയും ഹാന്‍ഡ് ബാഗേജ് അടക്കം 47 കിലോ ലഗേജ് വീതവും കൊണ്ടു പോകുന്നുണ്ട്. കരിപ്പൂരില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധവിനെ തുടര്‍ന്ന് 513 പേര്‍ ഈവര്‍ഷം എംബാര്‍ക്കേഷന്‍ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊഴില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കുവൈത്ത്
Kuwait
• 2 hours ago
തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം
Kerala
• 2 hours ago
ലഹരി വേട്ടയിൽ കുടുങ്ങി വേടൻ; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത് ഏഴ് ഗ്രാം കഞ്ചാവ്
Kerala
• 3 hours ago
റൊണാൾഡോ ആ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മുൻ ലിവർപൂൾ താരം
Football
• 4 hours ago
ഡോണ്‍ ന്യൂസ് ഉള്‍പെടെ 16 പാക് യുട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; ബി.ബി.സിക്കും താക്കീത്
International
• 4 hours ago
ഇറാന്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, പരുക്കേറ്റവര്‍ 1000 കവിഞ്ഞു
International
• 4 hours ago
മുഖ്യമന്ത്രിയുടെ ഓഫിസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം..; സംസ്ഥാനത്ത് ഇന്നും പരക്കെ ബോംബ് ഭീഷണി
Kerala
• 4 hours ago
ഇനി വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂക്കെത്തിയാല്‍ പിടിവീഴും; നിര്‍ണായക നീക്കവുമായി കുവൈത്ത്
uae
• 4 hours ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെനിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
uae
• 4 hours ago
സാക്ഷാൽ സച്ചിനെ മറികടക്കാൻ സഞ്ജുവിന്റെ പടയാളി; മുന്നിലുള്ളത് വമ്പൻ നേട്ടം
Cricket
• 5 hours ago
ക്രിക്കറ്റിൽ അവനെ പോലെ കളിക്കുന്ന മറ്റാരുമില്ല: സുരേഷ് റെയ്ന
Cricket
• 5 hours ago
പ്രതീക്ഷയുണരുന്നു, സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; വിലക്കുറവ് തുടരുമോ?
Business
• 5 hours ago
അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത്
Kuwait
• 6 hours ago
മഞ്ചേശ്വരത്ത് കാട്ടിൽ വെളിച്ചം കണ്ട് തിരച്ചിൽ നടത്തിയ യുവാവിന് വെടിയേറ്റു
Kerala
• 6 hours ago
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 8 hours ago
Hajj 2025: മതിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപം, പ്രതിഫലം ലഭിക്കില്ല: സഊദി പണ്ഡിത സഭ
Saudi-arabia
• 8 hours ago
ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം
Football
• 8 hours ago
വൈദ്യുതി തുകയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ ഇളവുകള്‍
Kerala
• 9 hours ago
പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ കണ്ടെത്തി?, വനമേഖലയിലെന്ന് സൂചന; അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് , തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
International
• 6 hours ago
രാജസ്ഥാന്റെ കഷ്ടകാലം തുടരുന്നു, ഗുജറാത്തിനെതിരെയും സൂപ്പർതാരം കളിക്കില്ല; റിപ്പോർട്ട്
Cricket
• 7 hours ago
യുഎഇയില്‍ കൊടുംചൂട് തുടരുന്നു; താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തിയേക്കും | UAE Weather Updates
uae
• 7 hours ago