HOME
DETAILS

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാം; 2025ലെ അഡ്മിഷന്‍ എത്തി

  
April 27 2025 | 10:04 AM

Hotel Management and Catering Technology BHMCT 2025 admission started

കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. BHMCT 2025ന് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി മുഖേനയാണ് നിയമനം നടക്കുന്നത്. ട്രാവല്‍, ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. 


കോളജുകള്‍

സൗത്ത് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (നെടുമങ്ങാട്), രാജ്ധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ആറ്റിങ്ങൽ), കെഎംസിടി കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (കുറ്റിപ്പുറം), വിശ്വജ്യോതി കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (വാഴക്കുളം) (നാലിനും എപിജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ സർവകലാശാലാ അഫിലിയേഷൻ), ലൂർദ്‌സ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (കാട്ടാക്കട), ശ്രീനാരായണ ഗുരു മെമ്മോറിയൽ കാറ്ററിങ് കോളേജ് (ചേർത്തല), സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (കരുവാറ്റ) (മൂന്നിനും കേരള സർവകലാശാല അഫിലിയേഷൻ). 


എല്‍ബിഎസ് സെന്റര്‍ നടത്തുന്ന കേരള ഹോട്ടല്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KHMAT) റാങ്ക് അനുസരിച്ചാണ് മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുക. സെല്‍ഫ് ഫിനാന്‍സിങ് കോളജുകളില്‍ ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ നേരിട്ട് മാനേജ്‌മെന്റ് സീറ്റുകളും അനുവദിക്കും. 

യോഗ്യത

ഹയര്‍ സെക്കണ്ടറി/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ സമാനമേഖലയില്‍ ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ (ഡി-വോക്) ജയിച്ചിരിക്കണം. 

പ്രവേശന സമയത്ത് യോഗ്യത നേടിയിരിക്കണം. 

അപേക്ഷ

www.lbscentre.inlbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 1300 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി,എസ്.ടിക്കാര്‍ക്ക് 750 രൂപമതി.  മേയ് 22ന് മുന്‍പായി അപേക്ഷകള്‍ അയക്കണം. 

Applications are invited for the Hotel Management and Catering Technology (BHMCT) course 2025 in private self-financing colleges in Kerala. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?

Business
  •  2 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

Kerala
  •  2 days ago
No Image

ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്‌റാഈല്‍ 'ഉന്നതനേതൃത്വം'

International
  •  2 days ago
No Image

ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം

Football
  •  2 days ago
No Image

'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം

National
  •  2 days ago
No Image

ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം

Football
  •  2 days ago
No Image

അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു

Kerala
  •  2 days ago
No Image

അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ 

Cricket
  •  2 days ago
No Image

കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

Kerala
  •  2 days ago
No Image

ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Kerala
  •  2 days ago