
ലോകം മുഴുവനുമെത്തി..എന്നാല്...; ഗസ്സക്കൊപ്പം നിന്ന മാര്പാപ്പയുടെ സംസ്കാര ചടങ്ങുകളില് പങ്കെടുക്കാതെ ഇസ്റാഈല് 'ഉന്നതനേതൃത്വം'

വത്തിക്കാന്സിറ്റി: ലോകം മുഴുവനും എത്തിയിരുന്നു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ തണല് പൊഴിച്ച ആ വന്മരത്തിന് യാത്രയപ്പ് നല്കാന്. എന്നാല് മനുഷ്യത്വത്തിന്റെ സകല അതിര്വരമ്പുകളും ലംഘിച്ച് ഫലസ്തീനില് ഇന്നും നരവേട്ട തുടര്ന്നു കൊണ്ടിരിക്കുന്ന ഇസ്റാഈല് പ്രതിനിധികള് മാത്രം ചടങ്ങില് നിന്ന് വിട്ടുനിന്നു.
ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന് ഫ്രാന്സിസ് മാര്പാപ്പയുടെ സംസ്കാര ചടങ്ങുകളില് നിന്ന് ഇസ്റാഈലിന്റെ 'ഉന്നത നേതൃത്വം' വിട്ടുനിന്നത് എന്തുകൊണ്ടാവും എന്ന് ചോദ്യമാണ് ഇപ്പോള് ഉയരുന്നത്. ഫലസ്തീന് ഉള്പ്പെടെയുള്ള രാജ്യങ്ങളില് നിന്നെല്ലാം രാജ്യത്തലവന്മാരാണ് സംസ്കാര ചടങ്ങുകളില് പങ്കെടുത്തത്. അതേസമയം, താരതമ്യേന ചെറിയ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇസ്റാഈല് വത്തിക്കാനിലേക്ക് പറഞ്ഞയച്ചത്.ഇസ്റാഈലിന്റെ വത്തിക്കാന് അംബാസിഡര് ആരോണ് സൈഡ്മാനാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഉള്പ്പെടെയുള്ള ലോക നേതാക്കള് പങ്കെടുക്കുന്നൊരു ചടങ്ങിലേക്കാണിതെന്നോര്ക്കണം.
മാര്പാപ്പയുടെ മരണത്തില് ഇസ്റാഈല് അനുശോചനം രേഖപ്പെടുത്തിയ രീതിയും ഏറെ വിമര്ശനത്തിനിടയാക്കിയിരുന്നു. മാര്പാപ്പ മരിച്ച് നാലു ദിവസത്തിന് ശേഷമാണ് ഇസ്റാഈല് പ്രതികരിക്കുന്നത്. അതും വെറും രണ്ട് വാക്യത്തില്.
'ഫ്രാന്സിസ് മാര്പാപ്പയുടെ നിര്യാണത്തില് ഇസ്റാഈല് രാഷ്ട്രം കത്തോലിക്കാ സഭക്കും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തിനും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു' ഇതായിരുന്നു ഇസ്റാഈലിന്റെ അനുശോചനക്കുറിപ്പ്.
ലോകമെമ്പാടുമുള്ള ആദരാഞ്ജലികളുടെയും അനുശോചനങ്ങളുടെയും പ്രവാഹത്തില് നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ മങ്ങിയ പ്രതികരണം. ഇതിന് പുറമേ ഇസ്റാഈലിന്റെ ഔദ്യോഗിക സ്റ്റേറ്റ് അക്കൗണ്ട് എക്സില് നേരത്തെ പോസ്റ്റ് ചെയ്ത ഒരു സന്ദേശം യാതൊരു വിശദീകരണവും നല്കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. സാങ്കേതിക തകരാര് എന്നാണ് ഇതിനെ ഇസ്റാഈല് വിശേഷിപ്പിച്ചത്.
മാര്ുപാപ്പയോട് കാണിച്ച അനാദരവിന് കൃത്യമായൊരു കാരണം ഇസ്റാഈല് നല്കുന്നില്ലെങ്കിലും മാര്പാപ്പയുടെ ഗസ്സ അനുകൂല നിലപാടാണ് ഇസ്റാഈലിനെ പിന്തിരിപ്പിച്ചതെന്ന് നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇസ്റാഈലിന്റെ പ്രവൃത്തികളെ കുറ്റപ്പെടുത്തുകയും ഗസ്സയോടൊപ്പമാണ് താനെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിന്നു മാര്പാപ്പ. ഇസ്റാഈലിനെതിരെ പലപ്പോഴും രൂക്ഷമായ രീതിയിലാണ് മാര്പാപ്പ പ്രതികരിച്ചിരുന്നു. ഇസ്റാഈലിന് മുന്നില് അപേക്ഷകളായും താക്കീതുകളായും അദ്ദേഹം പലപ്പോഴും ഗസ്സക്കൊപ്പം നിന്നു. മാനുഷിക സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആവര്ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ആ ജനതയോട്എന്നും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഫിയയില് പൊതിഞ്ഞ ഉണ്ണിയേശുവുമായി അദ്ദേഹം ലോകത്തിനു മുന്നില് പ്രത്യക്ഷപ്പെട്ടു. ഇസ്റാഈലിന്റെ നടപടികളെ വംശഹത്യയെന്നാണ് മാര്പാപ്പ വിളിച്ചത്. ഇതില് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തന്റെ അവസാന വാക്കുകള് പോലും ഗസ്സക്ക് വേണ്ടിയായിരുന്നു. ഗസ്സയില് അടിയന്തര വെടിനിര്ത്തല് പ്രഖ്യാപിക്കണമെന്നായിരുന്നു മാര്പാപ്പയുടെ ലോക രാജ്യങ്ങളോടുള്ള അവസാന ആവശ്യം. ഇക്കഴിഞ്ഞ ഈസ്റ്റര് സന്ദേശത്തിലാണ് അദ്ദേഹം വെടിനിര്ത്തലിന് ആഹ്വാനം ചെയ്തത്. ഫലസ്തീനിലും ഇസ്റാഈലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാര്പാപ്പ ആഹ്വാനം ചെയ്തു. ഇതെല്ലാം മാര്പാപ്പയോട് ഇസ്റാഈല് കാണിക്കുന്ന അനാദരവിന് കാരണമായി നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ഫലസ്തീനെ പ്രതിനിധീകരിച്ച് സംസ്ക്കാര ചടങ്ങിനെത്തിയത്.
World leaders gathered at the Vatican to bid farewell to Pope Francis, a global symbol of compassion and humanity. However, Israel's top leadership notably skipped the ceremony, sending only a lower-level official, stirring widespread criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ
Kerala
• 5 hours ago
107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ
National
• 5 hours ago
ഒരാഴ്ചയ്ക്കുള്ളില് പന്ത്രണ്ടായിരത്തിലധികം അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ
latest
• 5 hours ago.png?w=200&q=75)
പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി
Kerala
• 5 hours ago
തമിഴ്നാട് മന്ത്രിസഭയില് അഴിച്ചുപണി; വൈദ്യുതി എക്സൈസ് വകുപ്പ് മന്ത്രി സെന്തില് ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്മുടിയും രാജിവച്ചു
National
• 6 hours ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന
National
• 6 hours ago
പാഠപുസ്തകത്തില് നിന്ന് മുഗളന്മാരേയും മുസ്ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്സിഇആര്ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും
National
• 7 hours ago.png?w=200&q=75)
പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും
Kerala
• 7 hours ago
എല്ലാ ക്യുആര് കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര് സുരക്ഷാ കൗണ്സില്
uae
• 8 hours ago
കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും
Kerala
• 8 hours ago
ലോകബാങ്കിലെ സിറിയയുടെ 15 മില്ല്യണ് ഡോളര് കുടിശ്ശിക തീര്ക്കാന് സഊദിയും ഖത്തറും
Saudi-arabia
• 9 hours ago
ഇഡി ഓഫീസിലെ തീപിടുത്തം; പ്രധാന രേഖകള് കത്തിനശിച്ചു
National
• 9 hours ago
കോഴിക്കോട് വിവാഹ സംഘത്തിനു നേരെ ആക്രമണം; രണ്ടു പേര് പൊലിസ് പിടിയില്
Kerala
• 10 hours ago
ഡല്ഹിയില് വന്തീപിടിത്തം; രണ്ടു മരണം, നിരവധി പേര്ക്ക് പൊള്ളലേറ്റു
National
• 10 hours ago
വിദ്യാര്ഥികള് തമ്മിലുണ്ടായ ചെറിയ തര്ക്കം, 'തീര്ക്കാന്' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില് അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്ക്കൂട്ടക്കൊലയില് അറസ്റ്റിലായത് അച്ഛനും മക്കളും
Kerala
• 12 hours ago
വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്ധന, കാണം വിറ്റ് സ്വര്ണം വാങ്ങണോ?
Business
• 13 hours ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 13 hours ago
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 14 hours ago
'ഇനിയും കാത്തിരിക്കാനാകില്ല, എന്റെ ഭര്ത്താവ് എപ്പോള് തിരിച്ചുവരുമെന്ന് എനിക്കറിയില്ല'; പാക് പിടിയിലായ ജവാന്റെ ഭാര്യ പഞ്ചാബിലേക്ക്
National
• 10 hours ago
ഇന്ത്യ വിടാന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തില് നിന്നും മടങ്ങിയത് 6 പാക് പൗരന്മാര്
National
• 11 hours ago
അധികാരം കിട്ടി നൂറ് ദിവസം; 'വെറുപ്പിച്ച് ട്രംപ്'; ജനപിന്തുണയില് വന് ഇടിവെന്ന് റിപ്പോര്ട്ട്
International
• 12 hours ago