
മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരെ കടുത്ത നടപടി തുടര്‍ന്ന് ഭരണകൂടം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടികള്‍ ശക്തമാക്കിയത്. സംസ്ഥാനത്ത് മൂന്ന് ഭീകരുടെ വീടുകള്‍ കൂടി തകര്‍ത്തു. അദ്നാന് ഷാഫി ദാ, അമീര്‍ നസീര്‍, അഹമ്മദ് ഷീര്‍ ഗോജ്രി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ജമ്മുകശ്മീരിലെ ബന്ദിപോര്‍, ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലായാണ് ഇവരുടെ വീടുകള്‍ സ്ഥിതി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ രണ്ടു ഭീകരരുടെ വീടുകള്‍ ഭരണകൂടം തകര്‍ത്തിരുന്നു. അഫ്സാന് ഉള് ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ജമ്മുകശ്മീരിലെ കുപ്വാരയില് സാമൂഹ്യ പ്രവര്‍ത്തകനെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായി. ഗുലാം റസൂല്‍ എന്ന വ്യക്തിക്ക് നേരെയാണ് വീട്ടില്‍ കയറി ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതര പരുക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി തുടരുകയാണ് ഇന്ത്യ. യതൊരു മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടിരിക്കുകയാണ് ഇന്ത്യ. ഇതിനു പിന്നാലെ ഝലം നദിയില്‍ വെള്ളപൊക്കം ഉണ്ടായി. പാകിസ്താന് അധീനതയിലുള്ള കശ്മീര്‍ ഉള്‍പെടെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കശ്മീരിലെ ഹത്തിയന്‍ ബാല ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. വെള്ളപൊക്കം നടന്നതിന് പിന്നാലെ നദീ തീരത്തുള്ള ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സിന്ധു നദിയിലെ ജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന നടപടി കൂടിയാണിത്.
ഇന്ത്യയുടെ ഈ നടപടിയെ പാകിസ്താന് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദിജല ഉടമ്പടിയുടെയും ലംഘനമാണ് ഇതെന്ന് പാകിസ്താന് ആരോപിച്ചു.
ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തില്‍ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികള്‍ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് അടുത്ത് വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
Following the deadly Pahalgam terrorist attack that claimed over 27 lives, authorities in Jammu and Kashmir intensified operations against militants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം, 'തീര്‍ക്കാന്‍' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില്‍ അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്‍ക്കൂട്ടക്കൊലയില്‍ അറസ്റ്റിലായത് അച്ഛനും മക്കളും
Kerala
• 4 hours ago
വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?
Business
• 5 hours ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 5 hours ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 6 hours ago
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 6 hours ago
'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം
National
• 7 hours ago
ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം
Football
• 7 hours ago
അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു
Kerala
• 8 hours ago
അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ
Cricket
• 8 hours ago
കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക
Kerala
• 8 hours ago
ഇറാന് തുറമുഖത്തെ സ്ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്
International
• 9 hours ago
ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്
Football
• 9 hours ago
കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം
Football
• 10 hours ago
കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു
Kerala
• 10 hours ago
കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്ലെക്സ് വെച്ച സംഭവം; അന്വേഷണം ശക്തമാക്കി പൊലിസ്
Kerala
• 12 hours ago
പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം
International
• 12 hours ago
രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു
Kerala
• 13 hours ago
എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 19 hours ago
കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
National
• 11 hours ago
മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala
• 11 hours ago
ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ
Kerala
• 11 hours ago