
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തില് ഉടന് തീരുമാനമുണ്ടാകാന് സാധ്യത. 1954 മുതല് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. എന്നാല് കഴിഞ്ഞ വര്ഷം വയനാട് ദുരന്തത്തെ തുടര്ന്ന് മത്സരം മാറ്റിവച്ചിരുന്നു. പിന്നീട് സെപ്റ്റംബര് 7നായിരുന്നു മത്സരം നടത്തിയത്. തിയ്യതി മാറ്റം മൂലം ക്ലബുകള്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടം സംഭവിക്കുന്നുവെന്ന് റേസ് കമ്മിറ്റി സൂചിപ്പിച്ചു. ഇതിന്റെ പശ്ചാതലത്തില് ഓഗസ്റ്റ് 30ന് മത്സരം നടത്താനുള്ള അനുമതിക്കായി നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി സര്ക്കാരിന് അപേക്ഷ സമര്പ്പിച്ചിട്ടുണ്ട്.
ആന് ടി ബി ആര് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തില് ഓഗസ്റ്റ് 30ന് മത്സരം നടത്താനുള്ള തീരുമാനം എടുത്തിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെയും സംസ്ഥാന സര്ക്കാരിന്റെയും അനുമതി ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. നെഹ്റു ട്രോഫിക്ക് സര്ക്കാര് നല്കുന്ന ഒരു കോടി രൂപ ബോണസ് തുക വര്ദ്ധിപ്പിക്കണമെന്നും ക്ലബുകള് ആവശ്യപ്പെട്ടിട്ടിട്ടുണ്ട്.
ഇത്തവണത്തെ മത്സരത്തിനായി ക്ലബുകള് തയ്യാറെടുപ്പുകള് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷത്തെ ചാംപ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ മേല്പ്പാടം ചുണ്ടനില് തുഴയെറിയും. തിയ്യതി മാറ്റത്തോടെ ഈ വര്ഷം തടസ്സമില്ലാതെ മത്സരം നടത്താമെന്ന പ്രതീക്ഷയാണ് വള്ളംകളി പ്രേമികള്ക്കുള്ളത്.
The date for the prestigious Nehru Trophy Boat Race in Alappuzha may soon be rescheduled, with authorities expected to make a final decision shortly. Traditionally held on the second Saturday of August since 1954, last year's race was postponed to September 7 due to the Wayanad disaster. This potential date change continues to be a topic of discussion among organizers and enthusiasts of Kerala's iconic snake boat race.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷകൾ; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്
Kuwait
• 2 hours ago
വൈറലായി ചൈനയിലെ ഗോള്ഡ് എടിഎം; സ്വര്ണത്തിനു തുല്യമായ പണം നല്കും; അളവും തൂക്കവും കിറുകൃത്യം
International
• 2 hours ago
കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു
Kerala
• 3 hours ago
കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്ക്കുകള്ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി
Kerala
• 3 hours ago
'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം
uae
• 3 hours ago
വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.
qatar
• 3 hours ago
പ്രവാസികള്ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള് സ്വദേശിവല്ക്കരിക്കാന് സഊദി അറേബ്യ
latest
• 4 hours ago
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്
crime
• 4 hours ago
നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്ണവിലയില് ഇന്ന് വന്കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 4 hours ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്റാഈല് ധനമന്ത്രി; വിമര്ശനവുമായി ബന്ദികളുടെ കുടുംബങ്ങള്
International
• 4 hours ago
ഇന്നത്തെ ഇന്ത്യന് രൂപ - യുഎഇ ദിര്ഹം നിരക്കിലെ വ്യത്യാസം; സ്വര്ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 4 hours ago
ലണ്ടനില് പഠിക്കുന്നതിനിടെ അപകടം, 20 വര്ഷമായി കോമയില്, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്'
Trending
• 5 hours ago
ഷൈനിനെതിരായ വിന്സിയുടെ പരാതി ഒത്തു തീര്പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 5 hours ago
മയക്കുമരുന്ന് ഇടപാടുകളില് സ്ത്രീകളുടെ സാന്നിധ്യം വര്ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്
Kerala
• 6 hours ago
പകല് താപനിലയില് വര്ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 7 hours ago
ചൂരല്മല-മുണ്ടക്കൈ പുനരധിവാസം; സര്ക്കാര് നടപടി ചോദ്യംചെയ്ത് എല്സണ് എസ്റ്റേറ്റ് നല്കിയ അപ്പീല് തള്ളി സുപ്രീം കോടതി
Kerala
• 7 hours ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിന് തുടക്കം
Kerala
• 7 hours ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 15 hours ago
കോഴിക്കോട് സ്വകാര്യ ബസില് യാത്രക്കാരനു നേരേ അക്രമം; തര്ക്കമുണ്ടായത് തോളില് കൈവച്ചതിനെന്ന്
Kerala
• 6 hours ago
'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന് സീഷന് സിദ്ദീഖിക്ക് വധഭീഷണി
National
• 6 hours ago
മാര്പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്
International
• 7 hours ago