
വൈറലായി ചൈനയിലെ ഗോള്‍ഡ് എടിഎം; സ്വര്‍ണത്തിനു തുല്യമായ പണം നല്‍കും; അളവും തൂക്കവും കിറുകൃത്യം

ബെയ്ജിങ്: പുതിയ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അടുത്ത കാലത്ത് ഏറെ പ്രശംസിക്കപ്പെടുന്നവരാണ് ചൈനീസ് ജനത. നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തി കൊണ്ട് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു ചൈനീസ് എടിഎം. സ്വര്‍ണം നല്കിയാല് അതിനു തുല്യമായ പണം നല്കുന്ന എടിഎമ്മാണ് സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം ട്രെന്‍ഡിംങ് ആയിക്കൊണ്ടിരിക്കുന്നത്.
ഷാങ്ഹായ് മാളിലാണ് ഇത്തരത്തില്‍ ഒരു തകര്‍പ്പന്‍ സ്വര്‍ണ്ണ എടിഎം അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണ വസ്തുക്കള്‍ ഉരുക്കി, അവയുടെ പരിശുദ്ധിയും ഭാരവും പരിശോധിച്ച്, 30 മിനിറ്റിനുള്ളില്‍ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുല്യമായ മൂല്യം കൈമാറുന്ന ഒരു സംവിധാനമാണിത്. ഇവിടെ യാതൊരു രേഖകളുടെയും ആവശ്യമില്ല. ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ യന്ത്രം, വിലയേറിയ ലോഹങ്ങളില്‍ സാമ്പത്തിക ഓട്ടോമേഷന്റെ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്.
🔴 Çin, Şanghay'da bir altın ATM'si
— Conflict (@ConflictTR) April 19, 2025
Altını eritiyor ve ağırlığına karşılık gelen miktarı banka hesabınıza aktarıyor. pic.twitter.com/56sgALt7q5
ആഗോളതലത്തില്‍ സ്വര്‍ണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എടിഎം പെട്ടെന്നാണ് വിജയമായി മാറിയത്. പൈതൃകമായി ലഭിച്ച ആഭരണങ്ങളും പഴയ സ്വര്‍ണ്ണവും പണമായി മാറ്റാന്‍ ഷോപ്പര്‍മാരും താമസക്കാരും നീണ്ടവരിയില് ഇടം കണ്ടെത്താനുള്ള പെടാപ്പാടിലാണ്.
ചെനാടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആവശ്യം വളരെ കൂടുതലായതിനാല്‍ മെയ് മാസത്തില്‍ അപ്പോയിന്റ്മെന്റ് സ്ലോട്ടുകള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 40 ഗ്രാം നെക്ലേസിന് 36,000 യുവാനില്‍ കൂടുതല്‍ വില ലഭിച്ചെന്ന് എടിഎം ഉപയോഗിച്ച ഒരാള്‍ പറഞ്ഞു.
കിംഗ്ഹുഡിന്റെ സ്മാര്‍ട്ട് എടിഎം ശൃംഖല ചൈനയിലുടനീളമുള്ള ഏകദേശം 100 നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഷാങ്ഹായില്‍ രണ്ടാമത്തെ മെഷീന് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.
സ്വര്‍ണ്ണ യന്ത്രം 3 ഗ്രാമില്‍ കൂടുതലുള്ള സ്വര്‍ണ്ണ വസ്തുക്കള്‍ കുറഞ്ഞത് 50% പരിശുദ്ധിയോടെ സ്വീകരിക്കുകയും, ഉരുക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് ഷാങ്ഹായ് വിനിമയ നിരക്കിന്റെ അടിസ്ഥാനത്തില്‍ 30 മിനിറ്റിനുള്ളില്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അവയുടെ വില നല്കുന്നു.
സ്വീകരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍: കുറഞ്ഞത് 50% പരിശുദ്ധിയുള്ള, 3 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍. നാണയങ്ങള്‍ അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണങ്ങളാണ് സ്വീകരിക്കപ്പെടുക.
1,200°C ല്‍ സ്വര്‍ണ്ണം ഉരുക്കി, ശുദ്ധതയ്ക്കും ഭാരത്തിനും വേണ്ടി നൂതന സെന്‍സറുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്യുന്നു.
- തത്സമയ വിലനിര്‍ണ്ണയം: ഷാങ്ഹായ് ഗോള്‍ഡ് എക്സ്ചേഞ്ചില്‍ നിന്നുള്ള തത്സമയ നിരക്കുകള്‍ ഉപയോഗിച്ചാണ് മൂല്യം കണക്കാക്കുന്നത്.
- വേഗത്തിലുള്ള കൈമാറ്റം: ഒരു ചെറിയ ഫീസ് കുറച്ചതിനുശേഷം ഇതിന്റെ വില ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.
- വേഗത്തിലുള്ള പ്രക്രിയ: മുഴുവന്‍ ഇടപാടും 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു
Kerala
• 3 hours ago
കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി
Kerala
• 4 hours ago
'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം
uae
• 4 hours ago
വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.
qatar
• 4 hours ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ
latest
• 4 hours ago
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്
crime
• 4 hours ago
നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 5 hours ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍
International
• 5 hours ago
ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും
uae
• 5 hours ago
ഇന്നത്തെ ഇന്ത്യന്‍ രൂപ - യുഎഇ ദിര്‍ഹം നിരക്കിലെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 5 hours ago
ഷൈനിനെതിരായ വിന്‍സിയുടെ പരാതി ഒത്തു തീര്‍പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 6 hours ago
മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്‍
Kerala
• 7 hours ago
കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്
Kerala
• 7 hours ago
'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന് സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി
National
• 7 hours ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം
Kerala
• 8 hours ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 16 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 16 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 17 hours ago
മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍
International
• 8 hours ago
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല
Kerala
• 8 hours ago
പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 8 hours ago