HOME
DETAILS

മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍

  
April 22 2025 | 01:04 AM

Popes death was due to heart failure and stroke Vatican confirms

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് സ്ഥിരീകരിച്ച് വത്തിക്കാന്‍. പക്ഷാഘാതത്തെതുടര്‍ന്ന് കോമ അവസ്ഥയിലായ പോപ്പിന് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. വത്തിക്കാന്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രെഫസര്‍ ആന്‍ഡ്രിയ ആര്‍ക്കെഞ്‌ജെലി വാര്‍ത്താകുറിപ്പിലാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെ ഇന്നലെ രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു പാപ്പയുടെ അന്ത്യം. 

മുന്‍ മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ പറയുന്നു. മരണശേഷം നാലു മുതല്‍ ആറുദിവസത്തിനുള്ളില്‍ ഭൗതികദേഹം സംസ്‌കരിക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ദുഃഖാചരണവും നടത്തും. വിയോഗത്തോടെ വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പോപ്പിന്റെ പേരും ചിത്രവും മാറ്റി. 

ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും പോപ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാനിലെ വീട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അല്‍പനേരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു.

1936ല്‍ ജനിച്ച അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്നു. 56 വര്‍ഷം മുമ്പ് വൈദികനായ അദ്ദേഹം 2001ല്‍ കര്‍ദിനാളായി. 2013മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ 266ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്.

Pope's death was due to heart failure and stroke, Vatican confirms

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

Kerala
  •  7 hours ago
No Image

പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും

Kerala
  •  7 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി

Kerala
  •  7 hours ago
No Image

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  15 hours ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  16 hours ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  16 hours ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  17 hours ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  17 hours ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  17 hours ago