HOME
DETAILS

മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള നാല് ഗുണങ്ങള്‍ അറിയാതെ പോവരുത്

  
April 21 2025 | 07:04 AM

Dont miss out on the four benefits of including coriander in your diet

നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് മല്ലിയില. മലയാളികള്‍ക്ക് പാചകത്തിനായി മല്ലിയിലയും കറിവേപ്പിലയുമൊക്കെ നിര്‍ബന്ധവുമാണ്. അതുകൊണ്ട് തന്നെ മല്ലിയിലയുടെ ഗുണങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. രുചിക്കും മണത്തിനുമായാണ് മല്ലിയില പാചകത്തില്‍ നമ്മള്‍ ചേര്‍ക്കാറുള്ളത്. 

എന്നാല്‍ ഇതു രുചിക്കു മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പുഷ്ടമാണ്. വിറ്റാമിനുകള്‍ ധാതുക്കള്‍ ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മല്ലിയില ദഹനത്തെ സഹായിക്കുകയും  പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

അതിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ കാരണം ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കിട്ടുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. 


പ്രതിരോധശേഷി

കോശങ്ങള്‍ കേടുവരുന്നത് തടയാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്. ടെര്‍പിനീന്‍, ക്വെര്‍സെറ്റില്‍ തുടങ്ങിയ മല്ലിയിലയിലെ ചില സംയുക്തങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു. 

 

mali1.jpg

വൃക്ക

വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമാണ് മല്ലിയില. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മൂത്രാശയ അണുബാധയെ ചികിത്സിക്കാന്‍ സഹായിക്കുന്നതാണ്. മൂത്രത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വിഷവസ്തുക്കളെയും ബാക്ടീരിയകളെയും പുറന്തള്ളാനും സഹായിക്കുന്നു. 

 

mali.jpg

വയറിന്

ദഹനം സുഗമമാക്കാനും മല്ലിയില സൂപ്പറാണ്. മല്ലിയില കൊണ്ട് തയാറാക്കിയ ചായ കുടിച്ചാല്‍ വയര്‍ വേദന, വയര്‍ വീര്‍ക്കല്‍, അസ്വസ്ഥത എന്നിവയ്ക്കു ആശ്വാസം നല്‍കുന്നതാണ്. 


തലച്ചോറിന്

അല്‍ഷിമേഴ്‌സ് പോലുളള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ മല്ലിയിലയിലുണ്ട്. ഇത് നാഡീ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകരും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്തീകളേ നിങ്ങളറിഞ്ഞോ? മേക്കപ്പ് അൽപം കുറഞ്ഞാലും സാരമില്ല; വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക ഇല്ലെങ്കിൽ 75 ദിനാർ പിഴയടക്കേണ്ടി വരും

Kuwait
  •  2 days ago
No Image

ചരിത്രനേട്ടത്തിലേക്ക് കണ്ണുവെച്ച് ബുംറ; മുംബൈയുടെ ഇതിഹാസമാവാൻ വേണ്ടത് ഇത്രമാത്രം

Cricket
  •  2 days ago
No Image

കോഴിക്കോട് നരിപ്പറ്റയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10 ലക്ഷം രൂപയുടെ എംഡിഎംഎ

Kerala
  •  2 days ago
No Image

കയറിയ പോലെ തിരിച്ചിറങ്ങി സ്വര്‍ണ വില; ഇന്ന് ഇടിവ്, ഇന്ന് വാങ്ങുന്നത് സേഫ് ആണോ അറിയാം

Business
  •  2 days ago
No Image

റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് ലൈസൻസ് ലഭിക്കാൻ ഇനി എളുപ്പമല്ല; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  2 days ago
No Image

റൊണാൾഡോക്ക് എത്ര വയസ്സായാലും ആ കാര്യത്തിൽ ഒരു മാറ്റവുമുണ്ടാവില്ല: ലൂയിസ് ഫിഗോ

Football
  •  2 days ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ  തീവ്രവാദിയുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് | Pahalgam Terror Attack  

National
  •  2 days ago
No Image

അവൻ ഇന്റർ മയാമിയിൽ എത്തിയാൽ മെസിക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കും: അഗ്യൂറോ

Football
  •  2 days ago
No Image

തിരുവാതുക്കല്‍ ഇരട്ടക്കൊല: പ്രതി അമിത് പിടിയില്‍

Kerala
  •  2 days ago
No Image

വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലുമായില്ല, കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ പെഹല്‍ഗാമിലെത്തിയത് ഹണിമൂണ്‍ ആഘോഷിക്കാന്‍ | Pahalgam Terror Attack  

National
  •  2 days ago