HOME
DETAILS

പുലിയെ അതിന്റെ മടയിൽ പോയി അടിച്ചാണ് ശീലം; എവേ മാച്ചുകളിലെ അപരാജിത കുതിപ്പ് തുടർന്ന് ആർസിബി; പഞ്ചാബിനെ വീഴ്ത്തിയത് ഏഴ് വിക്കറ്റിന്, കോഹ്ലിക്കും, പടിക്കലിനും അർധ സെഞ്ചുറി

  
April 20 2025 | 13:04 PM

RCB Continues Unbeaten Streak with 7-Wicket Win Over Punjab Kings

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിന് ജയം. പഞ്ചാബ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം ആർസിബി ഏഴ് പന്തും ഏഴ് വിക്കറ്റും ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. പവർ പ്ലേ അവസാനിക്കുമ്പോൾ 62 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ പവർ അവസാനിച്ചതിനു ശേഷമുള്ള ആദ്യ പന്തിൽ തന്നെ ക്രൂണാൽ പാണ്ഡ്യ മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന പ്രഭ്‌സിമ്രാന്‍ സിംഗിനെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. 33 റൺസെടുത്ത പ്രഭ്സിമ്രാൻ സിം​ഗാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ശശാങ്ക് സിങ്ങ് 31, മാർക്കോ ജാൻസൺ 25, പ്രിയാൻഷ് ആര്യ 22, ജോഷ് ​ഇം​ഗ്ലിസ് 29 എന്നിവരും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂയാശ് ശർമ ഒരു വിക്കറ്റ് സ്വന്തമാക്കി. 

എന്നാൽ ആർസിബി ആ​ഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ട് പുറത്ത്. അർഷദീപിന്റെ പന്തിൽ കീപ്പർ ജോഷ് ഇം​ഗ്ലിസിന് ക്യാച്ച് നൽകിയാണ് സാൾട്ട് മടങ്ങിയത്. എന്നാൽ പിന്നീടൊന്നിച്ച വിരാട് കോഹ്ലി - ദേവ്ദത്ത് പടിക്കൽ സഖ്യം 103 റൺസ് പാർട്നർഷിപ്പുമായി ആർസിബിയെ വിജയത്തിലേക്ക് നയിച്ചു. സ്കോർ 109ൽ നിൽക്കെ പടിക്കൽ പുറത്തായെങ്കിലും കോഹ്ലി ഒരറ്റത്ത് നിലയുറപ്പിച്ചത് പഞ്ചാബിന് തിരിച്ചടിയായി. കോഹ്ലി 54 പന്തിൽ പുറത്താവാതെ 73 റൺസ് നേടി. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്ങ്സ്. 35 പന്തിൽ അഞ്ച് ഫോറും നാല് സികിസുമുൾപ്പെടെ 61 റൺസാണ് പടിക്കലിന്റെ സമ്പാദ്യം. എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ  അഞ്ച് വിജയവും മൂന്ന് തോൽവിയുമായി 10 പോയന്റുള്ള ആർസിബി നിലവിൽ മൂന്നാം സ്ഥാനത്താണ്. പഞ്ചാബിനും എട്ട് മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുണ്ടെങ്കിലും മികച്ച റൺറേറ്റാണ് ആർസിബിയെ മൂന്നാം സ്ഥാനത്ത് നിർത്തുന്നത്. 

Royal Challengers Bengaluru (RCB) extended their unbeaten streak, defeating Punjab Kings by 7 wickets in the Indian Premier League 2025. Virat Kohli and Rajat Patidar scored half-centuries, leading RCB to victory. The match showcased RCB's strong batting performance, allowing them to chase down the target comfortably



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

Cricket
  •  a day ago
No Image

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

latest
  •  a day ago
No Image

കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി

Kerala
  •  a day ago
No Image

കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം

Kerala
  •  a day ago
No Image

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകമായി ആരോഗ്യനിയമങ്ങള്‍ പുതുക്കി ദുബൈ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്  | Dubai Health Law Updates

latest
  •  a day ago
No Image

കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും

Kerala
  •  a day ago
No Image

'സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനോടാണ് പ്രശ്‌നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്‍ഗാമില്‍ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack

National
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്‍ക്കാര്‍, സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍, യോഗത്തില്‍ പങ്കെടുക്കാതെ മോദി ബിഹാറില്‍

latest
  •  a day ago