
ടെന്ഷന് വേണ്ട, പുല്പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന് പദ്ധതിയുമായി പുല്പ്പറ്റ പഞ്ചായത്ത്; പഠനത്തില് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്

മഞ്ചേരി: വിദ്യാലയത്തിലെയും വീട്ടിലേയും നിസാര കാര്യങ്ങള് പോലും മനസിനെ പിടിച്ചുലക്കുന്ന കൂട്ടുകാര്ക്ക് ഒരു സന്തോഷ വാര്ത്ത. നിങ്ങളെ ഇനി ഒറ്റപ്പെടലിന് വിട്ടുനല്കില്ല. മനസൊന്ന് പിടഞ്ഞാല് സാന്ത്വനം പകരാന് ഒത്തിരി പേരെത്തും. മിണ്ടിയും പറഞ്ഞും നിങ്ങളെ പരിഗണിച്ചും കൂട്ടിരിക്കാന് പുല്പ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ 'ചങ്ങാത്തം' ഉണ്ടാകും. കൗമാരക്കാരായ കുട്ടികളില് ആത്മഹത്യാ പ്രവണത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുല്പ്പറ്റ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നൂതന പദ്ധതി നടപ്പാക്കുന്നത്. കുട്ടികളെ മുന്വിധിയില്ലാതെ കേള്ക്കാനും അവരെ ചേര്ത്തുപിടിക്കാനും പ്രാപ്തരായ ഒരു കൂട്ടം സന്നദ്ധസേവകരെ വാര്ത്തെടുത്താണ് പദ്ധതി പ്രാവര്ത്തികമാക്കുന്നത്. പദ്ധതിക്ക് ഡി.പി.സിയുടെ ജില്ലാതല സമിതിയുടെ അനുമതി ലഭിച്ചു.
50000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിനകം 33 പേര് സൗജന്യ പരിശീലനം പൂര്ത്തിയാക്കി. മനോരോഗ വിദഗ്ധരായ നന്ദജന്, വിജിത പ്രേം സുന്ദര്, റഈസ് വഴിക്കടവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലനം നേടിയവര് മാസത്തില് ഒരു തവണ പഞ്ചായത്തിലെ എല്ലാ സ്കൂളിലും എത്തും. അഞ്ച് വിദ്യാര്ഥികള്ക്ക് ഒരു ഒരാള് എന്ന നിലയില് വിദ്യാര്ഥികളുമായി ഇടപഴകും. പറയാനുള്ളതെല്ലാം മടുപ്പില്ലാതെ കേട്ട് ചേര്ത്തുപിടിക്കും. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുക, പരസ്യമായും അല്ലാതെയും ആക്ഷേപിക്കുക, അകാരണമായി ശകാരിക്കുകയോ കുട്ടിയെ മര്ദിക്കുകയോ ചെയ്യുക, കുട്ടിക്ക് സമയം നല്കാതിരിക്കുക തുടങ്ങി കുട്ടികളെ മാനസികമായി തളര്ത്താന് ഇടയാക്കുന്ന സാഹചര്യങ്ങള് പഠിച്ച് പരിഹാരം കാണും. കുട്ടികളുടെ പ്രശ്നങ്ങള് തിരിച്ചറിഞ്ഞ് അവര്ക്കൊപ്പം സഞ്ചരിച്ച് ആത്മധൈര്യം പകരും. പദ്ധതിയുടെ രണ്ടാംഘട്ടത്തില് വീട്ടമ്മമാര്ക്കും അധ്യാപകര്ക്കും പരിശീലനം നല്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന് അറിയിച്ചു. ഇതിലൂടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും തമ്മില് തുറന്നുപറച്ചിലിനുള്ള വേദിയൊരുക്കും. പ
ദ്ധതി മലപ്പുറം എ.എസ്.പി ഡോ.നന്ദഗോപന് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കല്ലേങ്ങല് നുസ്രീനാ മോള്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ഷൗക്കത്ത് വളച്ചട്ടിയില്, വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് പി.കെ ശാന്തി, ഹഫ്സത്ത് ഇടക്കുഴിയില്, സി.എച്ച് സൈനബ, ശ്രീദേവി, അലവി, രോഹിണി മുത്തൂര്, ഇസ്ഹാഖ് സഖാഫി എന്നിവര് പ്രസംഗിച്ചു.
പഠനത്തില് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്
മഞ്ചേരി: ചങ്ങാത്തം പദ്ധതിയുടെ ഭാഗമായി പുല്പ്പറ്റ പഞ്ചായത്ത് അധികൃതര് നടത്തിയ പഠനത്തില് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്. ഒരു സ്കൂളില് മാത്രം നാല് കുട്ടികള് ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തയുമായി കഴിയുന്നവരാണ്. ഒന്പതിലും പ്ലസ്ടുവിലും പഠിക്കുന്ന വിദ്യാര്ഥികളില് നിന്നുള്ള വിവരങ്ങളാണിത്. ഇനി ജീവിക്കേണ്ടെന്നും എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് പറഞ്ഞ വിദ്യാര്ഥികളുണ്ട്. വീട്ടിലേയും വിദ്യാലയത്തിലേയും പ്രശ്നങ്ങളും കൂട്ടുകാര് പരിഗണിക്കാത്തതും ആത്മഹത്യ ചെയ്യാന് പ്രേരിപ്പിക്കുന്ന ഘടകങ്ങളായി കുട്ടികള് പറയുന്നു.
Pulpatta Grama Panchayat launches new plan to prevent suicide among children
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയില് 17കാരന് മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല് ഹോമിലേക്ക് മാറ്റി
Kerala
• 4 hours ago
എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില് കയറാനാകാതെ ഹൃദ്രോഗിയായ യുവതി
Kerala
• 4 hours ago
കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ
Kerala
• 4 hours ago
ഉത്തര് പ്രദേശില് ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്ഷം
National
• 4 hours ago
'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം
latest
• 4 hours ago
പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
Kerala
• 5 hours ago
വ്യാജ ഹജ്ജ് പരസ്യങ്ങള്ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ
Saudi-arabia
• 5 hours ago
ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു
Kerala
• 5 hours ago
വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്ക്ക് ഏഴു വര്ഷം തടവും 2.5 മില്ല്യണ് ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി
Kuwait
• 6 hours ago
നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ
Kerala
• 6 hours ago
സഖ്യകക്ഷിയില് നിന്നും കടുത്ത സമ്മര്ദ്ദം; ഇസ്റാഈല് കമ്പനിയുമയുള്ള 7.5 മില്ല്യണ് ഡോളറിന്റെ ആയുധ കരാര് റദ്ദാക്കി സ്പെയിന്
International
• 7 hours ago
വര്ഗീയവാദിയായ ദുല്ഖര് സല്മാന്; പഹല്ഗാം ഭീകരാക്രമണത്തില് നടനെതിരെ വിദ്വേഷം പരത്തി തെഹല്ക മുന് മാനേജിങ് എഡിറ്റര്
Kerala
• 7 hours ago
ഇനി ഐടി പാര്ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്ക്കാര്
Kerala
• 8 hours ago
റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് സ്ലോട്ടുകൾ
Kerala
• 8 hours ago
ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ
National
• 9 hours ago
നടിമാർക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് 'ആറാട്ടണ്ണൻ' എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ
Kerala
• 10 hours ago
കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം
Kerala
• 11 hours ago
പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം
National
• 11 hours ago
ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ചു; ഈ വര്ഷം മാത്രം അബൂദബിയില് അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്
uae
• 8 hours ago
പാക് വ്യോമാതിര്ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള് വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്ധിക്കാന് സാധ്യത
uae
• 8 hours ago
പഹല്ഗാം ഭീകരാക്രമണം: പ്രതിഷേധസൂചകമായി ഹൈദരാബാദില് മുസ്ലിംകള് പള്ളിയിലെത്തിയത് കറുത്ത കൈവളകള് ധരിച്ച്
National
• 9 hours ago