
ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി

2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ നടത്തിയ അസാധാരണമായ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലയണൽ മെസി. ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും എംബാപ്പെക്ക് ലോക ചാമ്പ്യനാവാൻ സാധിച്ചില്ലെന്നാണ് മെസി പറഞ്ഞത്. 2014 ലോകകപ്പിൽ തനിക്കും ഇതുപോലെ സംഭവിച്ചുവെന്നും മെസി പറഞ്ഞു.
''2018 ലോകകപ്പ് നേടാൻ കഴിഞ്ഞതിൽ എംബാപ്പെക്ക് ആശ്വസിക്കാം. 2022 ലോകകപ്പ് ഫൈനലിൽ അദ്ദേഹം നാല് ഗോളുകൾ നേടി എന്നിട്ടും ചാമ്പ്യനാകാൻ കഴിഞ്ഞില്ല. 2014ൽ എനിക്കും ഇതേ കാര്യമാണ് സംഭവിച്ചത്. അത് എന്നെ വേട്ടയാടിയിരുന്നു. ഇപ്പോൾ ചിന്തിക്കുമ്പോൾ എനിക്ക് തോന്നും രണ്ട് മത്സരങ്ങളും ജയിക്കാൻ കഴിയുമായിരുന്നെന്ന്'' സിമ്പിൾമെൻ്റെ ഫുട്‌ബോൾ മാഗസിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.
2022 ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയാണ് എംബാപ്പെ തിളങ്ങിയത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലും ഫ്രാൻസിനായി താരം ലക്ഷ്യം കണ്ടിരുന്നു. മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നു. മെസിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളുടെ കരുത്തിലാണ് അർജന്റീന ലീഡ് നേടിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിക്കൊണ്ട് ഫ്രാൻസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ മുഴുവൻ സമയങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി തുല്യത സമനിലയിൽ ആവുകയായിരുന്നു. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയങ്ങളിൽ മെസി വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.
എന്നാൽ മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഫ്രാൻസ് സമനില പിടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 4-2 എന്ന സ്കോറിന് ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു മെസിയും സംഘവും നീണ്ട വർഷക്കാലത്തെ അർജന്റൈൻ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തിയത്.
Lionel Messi talks about the extraordinary performances of French superstar Kylian Mbappe in the 2022 Qatar World Cup final
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷകൾ; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
Kuwait
• 30 minutes ago
വൈറലായി ചൈനയിലെ ഗോള്‍ഡ് എടിഎം; സ്വര്‍ണത്തിനു തുല്യമായ പണം നല്‍കും; അളവും തൂക്കവും കിറുകൃത്യം
International
• 33 minutes ago
കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു
Kerala
• an hour ago
കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി
Kerala
• 2 hours ago
'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം
uae
• 2 hours ago
വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.
qatar
• 2 hours ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ
latest
• 2 hours ago
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്
crime
• 2 hours ago
നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 3 hours ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്‌റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍
International
• 3 hours ago
ഇന്നത്തെ ഇന്ത്യന് രൂപ - യുഎഇ ദിര്ഹം നിരക്കിലെ വ്യത്യാസം; സ്വര്ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 3 hours ago
ലണ്ടനില് പഠിക്കുന്നതിനിടെ അപകടം, 20 വര്ഷമായി കോമയില്, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്'
Trending
• 4 hours ago
ഷൈനിനെതിരായ വിന്സിയുടെ പരാതി ഒത്തു തീര്പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 4 hours ago
മയക്കുമരുന്ന് ഇടപാടുകളില് സ്ത്രീകളുടെ സാന്നിധ്യം വര്ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്
Kerala
• 4 hours ago
പകല് താപനിലയില് വര്ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 6 hours ago
ചൂരല്മല-മുണ്ടക്കൈ പുനരധിവാസം; സര്ക്കാര് നടപടി ചോദ്യംചെയ്ത് എല്സണ് എസ്റ്റേറ്റ് നല്കിയ അപ്പീല് തള്ളി സുപ്രീം കോടതി
Kerala
• 6 hours ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിന് തുടക്കം
Kerala
• 6 hours ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 14 hours ago
കോഴിക്കോട് സ്വകാര്യ ബസില് യാത്രക്കാരനു നേരേ അക്രമം; തര്ക്കമുണ്ടായത് തോളില് കൈവച്ചതിനെന്ന്
Kerala
• 5 hours ago
'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന് സീഷന് സിദ്ദീഖിക്ക് വധഭീഷണി
National
• 5 hours ago
മാര്പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്
International
• 6 hours ago