HOME
DETAILS

കീം; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; പരീക്ഷ 23ന് ആരംഭിക്കും

  
Web Desk
April 16 2025 | 06:04 AM

kerala keam exam 2025 admit card download

കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് പരീക്ഷ നടക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 

www.cee.kerala.gov.in സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ തുറന്ന് ലോഗിന്‍ ക്രഡന്‍ഷ്യല്‍സ് നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഹെല്‍പ്പ് ലൈന്‍: 0471-2332120, 2525300.


കീമുമായി  ബന്ധപ്പെട്ട പ്രസക്തമായ ചില സംശയങ്ങള്‍ക്ക്  മറുപടി നല്‍കുകയാണിവിടെ.
വിശദാംശങ്ങള്‍ പ്രോസ്പക്റ്റസില്‍ ലഭ്യമാണ്. (www.cee.kerala.gov.in).

?     ഫാര്‍മസിക്ക് ഇത്തവണ പ്രത്യേക പരീക്ഷ ഉണ്ടോ 

അതെ, ഈ വര്‍ഷം ബി.ഫാം (ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി ) പ്രവേശനത്തിന് കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തും. കെമിസ്ട്രി, ഫിസിക്‌സ് പേപ്പറുകളില്‍ യഥാക്രമം 45, 30 ചോദ്യങ്ങള്‍ അടങ്ങിയ 90 മിനുട്ട് ദൈര്‍ഘ്യമുള്ള  പരീക്ഷയാണ്.
എന്നാല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി  വിഷയങ്ങളില്‍  യഥാക്രമം 75, 45, 30 വീതം ചോദ്യങ്ങളുണ്ടാകും. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ.

?    കേരളത്തില്‍  എം.ബി.ബി.എസ്  പ്രവേശനമാണാഗ്രഹം. കീം  അപേക്ഷയില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ലല്ലോ 

കേരളാ  പ്രവേശന പരീക്ഷാ കമ്മിഷണര്‍ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് , ആര്‍ക്കിടെക്ചര്‍ പ്രവേശനങ്ങള്‍ക്ക് പ്രത്യേകം 
പരീക്ഷ നടത്തുന്നില്ല.
മെഡിക്കല്‍, മെഡിക്കല്‍ അലൈഡ്  പ്രവേശനത്തിന് നീറ്റ് യു.ജി 2025 സ്‌കോറും ആര്‍ക്കിടെക്ച്ചര്‍ പ്രവേശനത്തിന് 'നാറ്റ' സ്‌കോറുമാണ്  പരിഗണിക്കുന്നത്. അതിനാലാണ് അപേക്ഷയില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തത്.

?     ഫാര്‍മസിക്കും എന്‍ജിനീയറിങിനും പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ടോ

വേണ്ട. എല്ലാ കോഴ്‌സുകള്‍ക്കും ഒറ്റ അപേക്ഷ മതി. അപേക്ഷയില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ & അലൈഡ്, ഫാര്‍മസി  സ്ട്രീമുകളില്‍ ആവശ്യമുള്ളവ സൂചിപ്പിച്ചാല്‍ മതി.

?     ഭിന്നശേഷി വിഭാഗത്തില്‍  പെട്ട വിദ്യാര്‍ഥിയാണ്. അപേക്ഷാ ഫീസില്‍  ഇളവുണ്ടാകുമോ 


ഇല്ല. പട്ടിക വിഭാഗക്കാര്‍ക്ക്  മാത്രമേ ഫീസില്‍ ഇളവുള്ളൂ. മറ്റുള്ളവര്‍ എന്‍ജിനീയറിങ് / ഫാര്‍മസിക്ക് 875 രൂപ, രണ്ടിനും ചേര്‍ത്ത് 1125  രൂപ, ആര്‍ക്കിടെക്ചര്‍,മെഡിക്കല്‍ &  അലൈഡ് എന്നിവ ചേര്‍ത്തോ ഒറ്റയായോ 625  രൂപ, എല്ലാ കോഴ്‌സുകളും ചേര്‍ത്ത് 1300 രൂപ എന്നിങ്ങനെ ഫീസ്  അടക്കണം.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 375, 500, 525 രൂപ മതി. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്ല.  ദുബൈ/ബഹ്‌റൈന്‍ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതെണമെങ്കില്‍ എല്ലാ വിഭാഗക്കാരും 15,000 രൂപ അധികമായി അടക്കേണ്ടി വരും.

? അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ വിശദമാക്കാമോ 

അപേക്ഷകന്റെ  പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് (jpg/jpeg ഫോര്‍മാറ്റില്‍), എസ്.എസ്.എല്‍.സി/തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി  എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ നിര്‍ബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. എന്നാല്‍ സംവരണമുള്‍പ്പടെ വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ് ലോഡ് ചെയ്യുന്നതിന് മാര്‍ച്ച് 15 വൈകീട്ട് അഞ്ച് മണി വരെ സമയമുണ്ട്. 

? കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബി.ടെക് ബയോ ടെക്‌നോളജി പ്രവേശനത്തിന് പ്ലസ് ടുവില്‍ മാത്തമാറ്റിക്‌സ് പഠിക്കേണ്ടതുണ്ടോ 

വേണ്ട. ഈ പ്രോഗ്രാമിന്റെ പ്രവേശനത്തിന്  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച്  നീറ്റ്  യു.ജി പരീക്ഷ എഴുതിയാല്‍ മതി. അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടാന്‍  കീം അപേക്ഷ കൂടി നല്‍കണമെന്ന് മാത്രം.

? ഒ.ബി.സി സംവരണത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണ്ടതുണ്ടോ

വേണ്ട. വരുമാന  സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നത്   ഫീസാനുകൂല്യം, സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിക്കാന്‍ വേണ്ടി മാത്രമാണ്. സംവരണം ലഭിക്കാന്‍  ഒ.ബി.സി നോണ്‍ ക്രിമിലയര്‍  (എന്‍.സി.എല്‍) സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. 

?     കീം അപേക്ഷയോടൊപ്പം എന്‍.സി.എല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുണ്ടോ 

സംവരണം ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും അപ് ലോഡ് ചെയ്യണം.സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ (SEBC) , മറ്റര്‍ഹ സമുദായത്തില്‍പെട്ടവര്‍ (OEC) എന്നിവര്‍ വില്ലേജ് ഓഫിസില്‍നിന്ന് ലഭിക്കുന്ന കേരള സര്‍ക്കാരിന്റെ പഠനാവശ്യങ്ങള്‍ക്കുള്ള നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മാര്‍ച്ച് 15 വൈകീട്ട് അഞ്ചിനിടയില്‍ അപ് ലോഡ് ചെയ്താല്‍ മതി.

?    എനിക്ക് കീം വഴി ബി.എ.എം.എസിന് ( ആയുര്‍വേദ) ചേരാനാണ്  ആഗ്രഹം. എന്നാല്‍ അപേക്ഷയില്‍ ബി.എ.എം.എസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണുന്നില്ലല്ലോ 

കീം  അപേക്ഷയില്‍  എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ് എന്നീ സ്ട്രീമുകളില്‍ താല്‍പര്യമുള്ളവ തിരഞ്ഞെടുത്താല്‍ മതി. ഓരോ സ്ട്രീമിലെയും  സ്‌പെഷലൈസേഷനുകള്‍ / ബ്രാഞ്ചുകള്‍ എന്നിവ ഇപ്പോള്‍ സൂചിപ്പിക്കേണ്ടതില്ല. അപേക്ഷയില്‍ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ് സ്ട്രീം തിരഞ്ഞെടുത്ത്, ഫലപ്രഖ്യാപന ശേഷം  എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുത്ത്  താങ്കള്‍ക്ക് വിവിധ ഗവണ്‍മെന്റ്/സ്വാശ്രയ കോളജുകളില്‍ ബി.എ.എം.എസ് ഓപ്ഷനായി നല്‍കാം.

? കേരളത്തില്‍ കേന്ദ്ര സര്‍വിസില്‍ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശിയാണ്. കേരളത്തില്‍ പ്ലസ്ടു പഠിക്കുന്ന മകന്  ഇവിടെ  മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടോ 

അര്‍ഹതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ യോഗ്യതാകോഴ്‌സ്  (11, 12 ക്ലാസുകള്‍ )  കേരളത്തില്‍ പഠിച്ചാല്‍ മതി. എന്നാല്‍ സംവരണത്തിനോ ഫീസിളവിനോ  അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയില്ല.

? ഖത്തറില്‍ ജോലി ചെയ്യുന്ന  തിരുവനന്തപുരം സ്വദേശികളാണ്. മകളുടെ ജനനവും പഠനവുമെല്ലാം ഖത്തറിലാണ്. കീം വഴി എന്‍ജിനീയറിങ് പ്രവേശനം സാധ്യമാണോ 

സാധ്യമാണ്. രക്ഷിതാക്കളില്‍ ഒരാളെങ്കിലും കേരളത്തില്‍ ജനിച്ചതാണെങ്കില്‍  കുട്ടിയെ 'കേരളീയന്‍' ആയി പരിഗണിക്കും. മാത്രമല്ല അര്‍ഹതക്കനുസരിച്ചുള്ള  സംവരണത്തിനും ഫീസിളവിനും അര്‍ഹതയുമുണ്ടാകും. വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

?     എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുമോ 

അതെ. പ്ലസ്ടു രണ്ടാം വര്‍ഷ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും  പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും തുല്യപരിഗണന നല്‍കിയാണ് എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. എന്നാല്‍ ഫാര്‍മസി പ്രവേശനത്തിന് പ്രവേശന പരീക്ഷാ മാര്‍ക്ക് മാത്രമാണ് പരിഗണിക്കുക.
 
?     കോഴിക്കോട് എന്‍.ഐ.ടിയിലെ പ്രവേശനം കീം വഴിയാണോ 

അല്ല. എന്‍.ഐ.ടി കോഴിക്കോട്, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം, കുസാറ്റ് കൊച്ചി തുടങ്ങിയ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് പ്രവേശനം കീം വഴിയല്ല. എന്‍.ഐ.ടി ,ഐ.ഐ.ഐ.ടി എന്നിവയില്‍ ജെ.ഇ.ഇ മെയിന്‍ വഴിയും ഐ.ഐ.ടിയില്‍ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴിയുമാണ് പ്രവേശനം. കുസാറ്റ് പ്രവേശനത്തിന് കുസാറ്റ് കാറ്റ് എഴുതേണ്ടതുണ്ട്.

?     വിദേശത്ത് എം.ബി.ബി.എസ് പഠിക്കാനാണ് ആഗ്രഹം. കീമിന് അപേക്ഷിക്കേണ്ടതുണ്ടോ 

വേണ്ട, നീറ്റ് യു.ജി എഴുതി യോഗ്യതാ മാര്‍ക്ക് (ഓരോ വര്‍ഷവും വ്യത്യസ്തമായിരിക്കും) നേടിയാല്‍ മതി.

?     ആയുര്‍വേദ പ്രവേശനത്തിനു പ്രത്യേകം റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് കേട്ടു. പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ടോ 

പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. കീം അപേക്ഷയില്‍ മെഡിക്കല്‍ & മെഡിക്കല്‍  അലൈഡ് സ്ട്രീം തിരഞ്ഞെടുത്താല്‍ മതി. പ്ലസ് ടു തലത്തില്‍ രണ്ടാം ഭാഷയായി സംസ്‌കൃതം പഠിച്ചവര്‍ക്ക് നീറ്റ് യു.ജി സ്‌കോറിനോട്  എട്ട് മാര്‍ക്ക് വിശേഷമായി ചേര്‍ത്താണ്  ആയുര്‍വേദ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.

?    ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് കേരളാ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയെഴുതണോ 

പരീക്ഷ എഴുതേണ്ടതി ല്ല.കേരളത്തിലെ പ്രവേശന നടപടികളില്‍ ഉള്‍പ്പെടാനായി കീം അപേക്ഷയില്‍ ആര്‍ക്കിടെക്ചര്‍ സ്ട്രീം  തിരഞ്ഞെടുത്താല്‍ മതി. കേരളത്തിലെ ആര്‍കിടെക്ചര്‍ ബിരുദ (ബി.ആര്‍ക്ക് ) പ്രവേശനത്തിന് പ്ലസ്ടു മൊത്തം മാര്‍ക്കിനും  ''നാറ്റ' അഭിരുചി പരീക്ഷയിലെ മാര്‍ക്കിനും  തുല്യ പരിഗണന നല്‍കിയാണ് റാങ്ക് ലിസ്റ്റ് തയാ റാക്കുന്നത്.


ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിലെ പിഴവുകള്‍ തിരുത്താന്‍ അവസരം ലഭിക്കുമോ ?

അപേക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ, അപ് ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയില്‍ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍, കീം  ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ഒരു മെമ്മോ ലഭ്യമാക്കും. അതിന്റെ തീയതി പിന്നീട്  അറിയിക്കും. അപേക്ഷകര്‍  പോര്‍ട്ടലില്‍ ലോഗ് ഇന്‍  ചെയ്ത്  മെമ്മോ പരിശോധിച്ച്, നിശ്ചിത സമയത്തിനുള്ളില്‍ പോരായ്മകള്‍ തിരുത്തേണ്ടതാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ

National
  •  16 hours ago
No Image

താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്

Kerala
  •  16 hours ago
No Image

പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക്  ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള 

National
  •  17 hours ago
No Image

പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന ന​ഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ

International
  •  17 hours ago
No Image

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി

Kerala
  •  18 hours ago
No Image

വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട

National
  •  18 hours ago
No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  19 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  19 hours ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  19 hours ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  20 hours ago