HOME
DETAILS

വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case

  
Web Desk
April 17 2025 | 08:04 AM

supreme court delivering Interim order in Waqf case

ന്യൂഡല്‍ഹി: ഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് നിയന്ത്രണം ഉറപ്പാക്കുന്ന നിയമം പൂര്‍ണമായി സ്റ്റേചെയ്യില്ലെന്ന് സൂചനനല്‍കി സുപ്രിംകോടതി. കേസില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ഉത്തരവ് വരുന്നതുവരെ വഖ്ഫ് ബോര്‍ഡില്‍ നിയമനം പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫല്ലാതാക്കരുത്. അതില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെതുള്‍പ്പെടെയുള്ള ഒരുഡസനിലേറെ ഹരജികളില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് വാദംകേട്ടത്.

എല്ലാ ഹരജിക്കാരെയും കേള്‍ക്കാനാകില്ലെന്നും അഞ്ചുപേരെ മാത്രമെ കേള്‍ക്കൂവെന്നും കോടതി അറിയിച്ചു. ഇത് ആരെക്കൊയാണെന്ന തീരുമാനം ഹരജിക്കാര്‍ക്ക് തന്നെ കോടതി വിട്ടുകൊടുത്തു. കേസില്‍ അടുത്തമാസം അഞ്ചിന് വീണ്ടും വാദംകേള്‍ക്കും. 

ഇന്നലെ മൂന്നുമണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് ഇന്നത്തേക്ക് മാറ്റിയത്. ഉച്ചയ്ക്ക് രണ്ട്മണിക്ക് കോടതി നടപടി തുടങ്ങിയ ഉടന്‍ സ്റ്റേ ചെയ്യരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ സമസ്തക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റേ ചെയ്യുകയാണെങ്കില്‍ അത് അസാധാരണനടപടിയാകുമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതോടെ, പൂര്‍ണമായി സ്റ്റേചെയ്യില്ലെന്ന് സര്‍ക്കാരിനെ കോടതി അറിയിച്ചു. ഇതിനൊടുവില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു. 

ഇന്ന് വാദംകേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. അതുവരെ നിയമന പ്രകാരം ബോര്‍ഡിലേക്കും കൗണ്‍സിലുകളിലേക്കും ഒരു നിയമനവും നടക്കില്ലെന്ന് സര്‍ക്കാരും ഉറപ്പുനല്‍കി. വിജ്ഞാപനത്തിലൂടെയോ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോ ആയ വഖഫ് ഉള്‍പ്പെടെയുള്ള വഖഫുകളുടെ സ്റ്റാറ്റസില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. 

നേരത്തെ, വഖ്ഫ് നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹരജി നല്‍കിയത്. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

സമസ്തയെക്കൂടാതെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ അസദുദ്ദീന്‍ ഉവൈസി, എ.എപി നേതാവ് അമാനത്തുല്ല ഖാന്‍, പൗരാവകാശസംഘടന എ.പി.സി.ആര്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മൗലാന അര്‍ഷദ് മദനി, നടനും രാഷ്ട്രീയക്കാരനുമായ വിജയ്, ആര്‍.ജെ.ഡി എം.പി മനോജ് ഝാ, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, എസ്.ഡി.പി.ഐ തുടങ്ങിയവരുടെ ഹരജികളും കോടതി മുമ്പാകെയുണ്ട്. വിഷയത്തില്‍ തങ്ങളെക്കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഹരജി നല്‍കിയിട്ടുണ്ട്.

സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി ദിനേശ്, അഡ്വ. സുല്‍ഫിക്കര്‍ അലി പി.എസ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

uae
  •  2 hours ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 

Kerala
  •  3 hours ago
No Image

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

uae
  •  3 hours ago
No Image

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  4 hours ago
No Image

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

Kerala
  •  4 hours ago
No Image

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി

Kerala
  •  4 hours ago
No Image

റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍

oman
  •  4 hours ago
No Image

ഐസിയുവില്‍ നഴ്‌സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം;  പ്രതി പിടിയില്‍

National
  •  5 hours ago
No Image

ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്‌സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്‌സ്

uae
  •  5 hours ago