
'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ

ദുബൈ: നിയമ നിര്‍മാണത്തിന് എഐ ഉപയോഗിക്കാന്‍ യുഎഇ. യുഎഇ മന്ത്രിസഭാ യോഗത്തിന് ശേഷം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.
'കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ പുതിയ നിയമനിര്‍മ്മാണ സംവിധാനം, ഇത് നമ്മള് നിയമങ്ങള്‍ ഉണ്ടാക്കുന്ന രീതി മാറ്റും, പ്രക്രിയ വേഗത്തിലും കൃത്യതയിലും ആക്കും,' അദ്ദേഹം എക്സില്‍ കുറിച്ചു.
ജനറല്‍ സെക്രട്ടേറിയറ്റിന് കീഴില്‍ പുതിയ റെഗുലേറ്ററി ഇന്റലിജന്‍സ് ഓഫീസ് രൂപീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്കി.
'ഇന്ന്, അബൂദബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഞാന്‍ അധ്യക്ഷത വഹിച്ചു. നിയമനിര്‍മ്മാണ പ്രക്രിയകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന തീരുമാനങ്ങള്‍ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചു. പുതിയ റെഗുലേറ്ററി ഇന്റലിജന്‍സ് ഓഫീസ് സ്ഥാപിക്കുന്നതിന് അംഗീകാരം നല്കി. യുഎഇയിലെ എല്ലാ ഫെഡറല്‍, പ്രാദേശിക നിയമങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സമഗ്രമായ നിയമനിര്‍മ്മാണ പദ്ധതി സൃഷ്ടിക്കുന്നതിനായി ഈ ഓഫീസ് പ്രവര്‍ത്തിക്കും, കൃത്രിമബുദ്ധി വഴി അവയെ ജുഡീഷ്യല്‍ വിധികള്‍, എക്സിക്യൂട്ടീവ് നടപടിക്രമങ്ങള്‍, പൊതു സേവനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കും,' ഷെയ്ഖ് മുഹമ്മദ് പറഞ്ഞതായി ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റ് എഐ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച് സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും നിയമങ്ങള്‍ ചെലുത്തുന്ന സ്വാധീനം തത്സമയം ഈ സിസ്റ്റം പരിശോധിക്കും. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റുകളും പരിഷ്കാരങ്ങളും എഐ ഇക്കോസിസ്റ്റം ശുപാര്‍ശ ചെയ്യും.
ഇത് നിയമനിര്‍മ്മാണ പ്രക്രിയയെ 70 ശതമാനം വരെ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗവേഷണം, കരട് തയ്യാറാക്കല്‍, വിലയിരുത്തല്‍, നിയമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യും.
എല്ലാ ഫെഡറല്‍, പ്രാദേശിക നിയമങ്ങളെയും ജുഡീഷ്യല്‍ വിധികള്‍, എക്സിക്യൂട്ടീവ് നടപടിക്രമങ്ങള്‍, പൊതു സേവനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രീകൃത നിയമനിര്‍മ്മാണ ചട്ടക്കൂടും ഇത് നിര്‍മ്മിക്കും.
യുഎഇ നിയമങ്ങള്‍ അന്താരാഷ്ട്ര രീതികള്‍ക്ക് അനുസൃതമായി കൊണ്ടുവരുന്നതിനായി ഇത് ആഗോള ഗവേഷണ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും.
'പുതിയ സംവിധാനം വലിയ തോതിലുള്ള ഡാറ്റ ഉപയോഗിച്ച് നമ്മുടെ ജനങ്ങളിലും സമ്പദ്വ്യവസ്ഥയിലും നിയമങ്ങള്‍ ചെലുത്തുന്ന ദൈനംദിന സ്വാധീനം ട്രാക്ക് ചെയ്യാന്‍ ഞങ്ങളെ അനുവദിക്കും, കൂടാതെ ഇത് നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള് പതിവായി നിര്‍ദ്ദേശിക്കുകയും ചെയ്യും. മികച്ച അന്താരാഷ്ട്ര നയങ്ങളും നിയമനിര്‍മ്മാണ രീതികളും പിന്തുടരുന്നതിനും യുഎഇയുടെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവയെ പൊരുത്തപ്പെടുത്തുന്നതിനും ഈ സംവിധാനം പ്രമുഖ ആഗോള ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും,' അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റ് എഐ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സര്‍ക്കാര്‍ സേവനങ്ങള്‍, സാമ്പത്തിക ആസൂത്രണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ എഐ കൊണ്ടുവരുന്നതിനുള്ള യുഎഇയിലെ വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം. യുഎഇയിലെ ജുഡീഷ്യറിയും കോടതികളും ഇതിനകം തന്നെ എഐയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
The UAE introduces an innovative AI-powered initiative to transform the legislative process, aiming to accelerate lawmaking and enhance regulatory efficiency through artificial intelligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• a day ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• a day ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• a day ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• a day ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• a day ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• a day ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• a day ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• a day ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• a day ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• a day ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു
Kerala
• a day ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• a day ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• a day ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 2 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 2 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 2 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 2 days ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• a day ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• a day ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• a day ago