
യുഎന്നിന്റെ ഫലസ്തീന് അഭയാര്‍ഥികള്‍ക്കുള്ള സ്കൂള്‍ അടച്ച് പൂട്ടാന്‍ ഇസ്രാഈല്‍; ശക്തമായി അപലപിച്ച് ഖത്തര്‍

ദോഹ: കിഴക്കന്‍ ജറുസലേമില്‍ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് അഭയാര്‍ത്ഥി (UNRWA) നടത്തുന്ന ആറ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഇസ്രായേലി അധിനിവേശ അധികാരികളുടെ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
അധിനിവേശ ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ കുറ്റകൃത്യങ്ങളുടെ പരമ്പരയില്‍ കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു പുതിയ കുറ്റകൃത്യമായി കണക്കാക്കാവുന്നതാണെന്നും
വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്ന മൗലികാവകാശവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വിദ്യാഭ്യാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും യുഎന്‍ആര്‍ഡബ്ല്യുഎയുടെ പങ്ക് കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രയേലിനെ ഇതിന് ഉത്തരവാദിയാക്കാനും അന്താരാഷ്ട്ര നിയമ ബാധ്യതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തിരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഫലസ്തീന് ലക്ഷ്യത്തിന് ഖത്തറിന്റെ അചഞ്ചലമായ പിന്തുണ ഉറപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര നിയമസാധുതയിലും ദ്വിരാഷ്ട്ര ചട്ടക്കൂടിലും അധിഷ്ഠിതമായ നീതിയും ശാശ്വതവുമായ പരിഹാരത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രസ്താവന അടിവരയിടുന്നു.
Qatar Condemns Israels Closure of Six UNRWA Schools in East Jerusalem.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ
Weather
• 3 days ago
കേരളത്തിൽ മഴ തുടരും; വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
Kerala
• 3 days ago
2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി
Football
• 3 days ago
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; പ്രതിഷേധം, അനുമതി നല്‍കിയത് തങ്ങളല്ലെന്ന് അധികൃതര്‍
Kerala
• 3 days ago
തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം
Kerala
• 3 days ago
പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
• 3 days ago
പിണറായി സർക്കാരിന്റെ നാലാം വാർഷികം; പ്രതിഷേധ സാധ്യതകൾ പരിശോധിക്കാൻ രഹസാന്വേഷണ വിഭാഗം
Kerala
• 3 days ago
അധ്യാപക-വിദ്യാർത്ഥി ഇന്റേൺഷിപ്പിന് പുതിയ മാർഗരേഖ; ഒരേ സ്കൂളിൽ ഇന്റേൺഷിപ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala
• 3 days ago
വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി
Kerala
• 3 days ago
സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും
Kerala
• 3 days ago
എങ്ങും സുരക്ഷിത ഇടമില്ലാതെ ഗസ്സ; ക്രിസ്ത്യാനികളെയും ആക്രമിച്ച് ഇസ്റാഈല്‍; വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത് പോപ് | Israel War on Gaza Live
International
• 3 days ago
കറന്റ് അഫയേഴ്സ്-20-04-2025
PSC/UPSC
• 4 days ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ
latest
• 4 days ago
ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
National
• 4 days ago
തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം
National
• 4 days ago
പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍
Kerala
• 4 days ago
നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍
Kerala
• 4 days ago
ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം
Kuwait
• 4 days ago
കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി
Kerala
• 4 days ago
കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
National
• 4 days ago
ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video
latest
• 4 days ago