HOME
DETAILS

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

  
April 20 2025 | 12:04 PM

Kuwait Frees 30 Prisoners as Part of Emirs Clemency Initiative

കുവൈത്ത് സിറ്റി: കുവൈത്ത് ജയിലിൽ നിന്ന് 30 പേർക്ക് മോചനം. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്.  സെൻട്രൽ ജയിലിൽ 20 വർഷത്തിലധികം ശിക്ഷ അനുഭവിച്ച തടവുകാരെയാണ് ഇന്നലെ മോചിപ്പിച്ചത്. 

മോചിപ്പിക്കപ്പെട്ടവരിൽ 17 പേർ കുവൈത്ത് പൗരൻമാരും, 13 പേർ പ്രവാസികളുമാണ്. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും തടവ് കാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അ‍ഞ്ച് പേരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്തു വരികയാണ്. മോചിതരായവരിൽ കൊലപാതക കുറ്റമടക്കമുള്ള ക്രിമിനൽ കേസുകളിൽ പെട്ട് ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്. അതേസമയം, രാജ്യസുരക്ഷ, ചാരപ്രവൃത്തി തുടങ്ങിയ കാര്യങ്ങളിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 

സ്രോതസ്സുകൾ പ്രകാരം, മോചിതരായവരിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞത് ഒരു ഈജിപ്ത് പൗരനാണ്. കൊലപാതകക്കുറ്റത്തിന് 33 വർഷമാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന് ഇരയുടെ കുടുംബം മാപ്പ് നൽകി, തുടർന്ന് ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. കുവൈത്ത് പൗരന്മാരിൽ, ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ തടവുകാരൻ മയക്കുമരുന്ന് കടത്തിന് 27 വർഷം ജയിലിൽ കഴിഞ്ഞയാളാണ്. മോചിതരായവരിൽ ഭൂരിഭാഗവും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്.

Kuwait's Amir, Sheikh Meshal Al-Ahmad Al-Jaber Al-Sabah, has ordered the release of 30 prisoners from Kuwait's Central Prison. This decision comes as part of a directive to reduce life sentences to 20 years, allowing eligible inmates to be freed after serving two decades. The move reflects the Amir's efforts to provide relief and rehabilitation opportunities for long-term prisoners



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  18 hours ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  18 hours ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  18 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  19 hours ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  19 hours ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  19 hours ago
No Image

ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

latest
  •  19 hours ago
No Image

സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ

National
  •  19 hours ago
No Image

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍

latest
  •  19 hours ago
No Image

സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

National
  •  20 hours ago