
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കരുത്; മൂന്ന് മാസത്തിനുള്ളിൽ തീരുമാനം വേണം: സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ അനന്തമായി തടഞ്ഞുവയ്ക്കുന്നതിന് സുപ്രീം കോടതിയുടെ കടിഞ്ഞാൺ. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്ന് കോടതി കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ നൽകിയ ഹരജിയിലാണ് ഈ നിർണായക വിധി.
ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് ബില്ലുകൾ തടയാനുള്ള വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവർണർ സർക്കാരിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു. തമിഴ്‌നാട്ടിൽ ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾക്ക് കോടതി അംഗീകാരം നൽകുകയും ചെയ്തു.
“ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരിയല്ലെങ്കിൽ മോശമാകും,” എന്ന അംബേദ്കറിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതാണെന്നും, ജനക്ഷേമത്തിനായാണ് സർക്കാരുകൾ നിയമനിർമാണം നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിൽ തടസ്സം നിൽക്കുന്ന നിലപാട് ശരിയല്ലെന്നും, സംസ്ഥാന സർക്കാരിനെ തടയുക എന്നത് ഗവർണറുടെ ജോലിയല്ലെന്നും കോടതി വിശദീകരിച്ചു.
സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ശക്തിപ്പോര് തുടരുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെയും ഗവർണർക്ക് നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
"സുപ്രീം കോടതിയുടെ വിധി ഗവർണർമാർക്കുള്ള താക്കീതാണെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും" വിധിയെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളുടെയും വിജയമാണ് ഈ വിധിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിധിയിൽ ബില്ലുകൾ പാസാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചത് അതിനെക്കാൾ മുന്നോട്ടുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. “23 മാസം വരെ ബില്ലുകൾ തടഞ്ഞുവച്ച് അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നമ്മൾ കണ്ടതാണ്. അതിനെതിരെ കേരളം നിയമപോരാട്ടം നടത്തിവരികയാണ്. കേരളം ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഈ വിധി അടിവരയിടുന്നു,” എന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
National
• 17 hours ago
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
National
• 17 hours ago
മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു
Kerala
• 18 hours ago
വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി
National
• 19 hours ago
'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന്‍ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
latest
• 19 hours ago
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
Kerala
• 19 hours ago
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു
qatar
• 19 hours ago
ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• 20 hours ago
വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case
National
• 20 hours ago
നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്
Kerala
• 20 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 21 hours ago
മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ
International
• a day ago
'ഇവിടെ നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• a day ago
'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ
uae
• a day ago
അബൂദബിയില്‍ പ്രാദേശിക വാക്സിന് വിതരണ കേന്ദ്രം തുറന്നു; ലക്ഷ്യം ആരോഗ്യമേഖലയിലെ സമഗ്രവികസനം
uae
• a day ago
വീണ്ടും സ്വര്‍ണക്കുതിപ്പ്; ലക്ഷം തൊടാനോ ഈ പോക്ക്?
Business
• a day ago
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം
Kerala
• a day ago
'സമ്പദ്വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്മാന്
International
• a day ago
അധ്യാപകന്റെ ജീവിതം തകർത്ത വ്യാജ പീഢന പരാതി: ഏഴുവർഷത്തിനുശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം
Kerala
• a day ago
ഡാന്‍സാഫ് പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
Kerala
• a day ago
മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
National
• a day ago