
വിസിറ്റ് വിസയില് എത്തിയവര്ക്ക് ഉംറ നിര്വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില് നിന്നുള്ളവര്ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്ത്തിവച്ച് സഊദി അറേബ്യ

ദുബൈ: ഹജ്ജ് സീസണിന് മുന്നോടിയായി 14 രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള ബിസിനസ് വിസിറ്റ് വിസകള് (സിംഗിള്, മള്ട്ടിപ്പിള് എന്ട്രി), ഇ-ടൂറിസ്റ്റ് വിസകള്, ഫാമിലി വിസിറ്റ് വിസകള് എന്നിവയുള്പ്പെടെയുള്ള ഹ്രസ്വകാല വിസകള് നല്കുന്നത് താല്ക്കാലികമായി സഊദി അറേബ്യ നിര്ത്തിവച്ചു.
2025 ഏപ്രില് 13 മുതല് പ്രാബല്യത്തില് വരുന്ന മൊറട്ടോറിയം ഇന്ത്യ, ഈജിപ്ത്, പാകിസ്താന്, യെമന്, ടുണീഷ്യ, മൊറോക്കോ, ജോര്ദാന്, നൈജീരിയ, അള്ജീരിയ, ഇന്തോനേഷ്യ, ഇറാഖ്, സുഡാന്, ബംഗ്ലാദേശ്, ലിബിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് ബാധകമാകുക.
നിലവില് വിസ കൈവശമുള്ള ഈ രാജ്യങ്ങളില് നിന്നുള്ള യാത്രക്കാര്ക്ക് ഏപ്രില് 13 വരെ രാജ്യത്ത് പ്രവേശിക്കാം. ഏപ്രില് 29 ന് മുമ്പ് അവര് രാജ്യം വിടണമെന്നും ഗള്ഫ് ന്യൂസ് പങ്കുവെച്ച വാര്ത്തയില് പറയുന്നു.
കഴിഞ്ഞ ഹജ്ജ് സീസണില് തീര്ത്ഥാടന ആവശ്യങ്ങള്ക്കല്ലാത്ത വിസകള് ഉപയോഗിച്ച് ധാരാളം തീര്ത്ഥാടകര് രാജ്യത്തേക്ക് പ്രവേശിച്ചതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ഇതിനെ തുടര്ന്നാണ് സഊദി സര്ക്കാരിന്റെ നിര്ണായക തീരുമാനം.
സൗദിയിലെ തീര്ത്ഥാടനത്തിന്റെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിനും മികച്ച രീതിയില് കാര്യങ്ങള് ഏകോപിപ്പിക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നതെന്ന് സഊദി അധികൃതര് പറഞ്ഞു.
കഴിഞ്ഞ ഹജ്ജ് സീസണില് നിന്നും പാഠം ഉള്കൊണ്ടാണ് ഈ തീരുമാനം ഉണ്ടായതെന്ന് ഈജിപ്തിലെ ടൂറിസം കമ്പനികളുടെ ചേംബര് അംഗമായ ബാസില് അല് സിസി ഒരു ടെലിവിഷന് അഭിമുഖത്തില് പറഞ്ഞു.
'കഴിഞ്ഞ വര്ഷത്തെ പ്രതിസന്ധിക്ക് കാരണമായ രാജ്യങ്ങളെ അധികാരികള് തിരിച്ചറിഞ്ഞിട്ടുണ്ട്,' ഹ്രസ്വകാല വിസകള് ഉപയോഗിച്ച് ഹജ്ജ് നിര്വഹിച്ച വ്യക്തികളെ ഉന്നം വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഉംറ യാത്രാ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട പുതുക്കിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് സൗദി ഉദ്യോഗസ്ഥര് പുറപ്പെടുവിച്ചു. ഉംറ വിസ വിതരണം എല്ലാ വര്ഷവും ദുല്ഹജ്ജ് 14 ന് ആരംഭിച്ച് ശവ്വാല് 1 ന് അവസാനിക്കും. ദുല് ഹിജ്ജ 14 മുതല് ശവ്വാല് 15 വരെ ഉംറ തീര്ഥാടകര്ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. മതപരമായ യാത്രകള്ക്ക് ഉംറ വിസ നേടേണ്ടതിന്റെ പ്രാധാന്യം രാജ്യം ആവര്ത്തിച്ച് ഊന്നിപ്പറയുകയും അനുസരിക്കാത്തവര്ക്ക് നിയമപരമായ പ്രത്യാഘാതങ്ങള് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തിട്ടുണ്ട്.
Saudi Arabia has halted issuing tourist, business, and visit visas to citizens of 14 countries, including India, affecting travel plans and international business relations. Find out the latest details.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-07-04-2025
PSC/UPSC
• 5 hours ago
വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില് 23 പേര്ക്കെതിരെ എഫ്ഐആര്, 6 പേർ അറസ്റ്റില്
National
• 5 hours ago
അറ്റകുറ്റപ്പണി; കുവൈത്തില് നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും
Kuwait
• 6 hours ago
ഭാര്യയെ ആക്രമിച്ച ഭര്ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്റൈന് കോടതി
bahrain
• 6 hours ago
ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ
Kerala
• 6 hours ago
ഇ-ട്രാന്സിറ്റ് വിസ 18 രാജ്യങ്ങളില് നിന്നുള്ള യാത്രികര്ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 6 hours ago
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ
Kerala
• 6 hours ago
യാത്രാ വിലക്കുകള് സംബന്ധിച്ച തീരുമാനങ്ങളില് ജുഡീഷ്യറിക്ക് അധികാരം നല്കാനുള്ള പാര്ലമെന്റ് നിര്ദ്ദേശം തള്ളി ബഹ്റൈന് സര്ക്കാര്
bahrain
• 7 hours ago
അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ
Kerala
• 7 hours ago
"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
National
• 7 hours ago
മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്
National
• 8 hours ago
അംബാനി മുതൽ അദാനി വരെ; ഓഹരി വിപണി ഇടിവിൽ ഇന്ത്യയിലെ 4 ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 86,000 കോടി
latest
• 9 hours ago
ഗാര്ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി; കേന്ദ്രസര്ക്കാരിന്റെ തീവെട്ടികൊള്ള
National
• 9 hours ago
ഗോകുലം ഗോപാലനെ അഞ്ചുമണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു; ചോദ്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് ഉണ്ടെന്ന് പ്രതികരണം
Kerala
• 9 hours ago
റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ
Saudi-arabia
• 11 hours ago
ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്
Cricket
• 12 hours ago
ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും
uae
• 12 hours ago
പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു
Kerala
• 12 hours ago
ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• 10 hours ago
'എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ജി സുധാകരന്
Kerala
• 11 hours ago
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല
National
• 11 hours ago