HOME
DETAILS

കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് കടലാസ് കടിച്ചെടുപ്പിച്ചതു പോലെ തന്നെക്കൊണ്ടും ചെയ്യിപ്പിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത് 

  
April 07 2025 | 03:04 AM

A woman has also come forward with a complaint that she was forced to kneel down at a Keltro direct marketing firm with a belt around her neck like a dog

കൊച്ചി: കൊച്ചിയിലെ കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ യുവാവിനെ നായയെപ്പോലെ നടത്തിച്ചതുപോലെ തന്നെയും നടത്തിച്ചെന്ന പരാതിയുമായി ഒരു യുവതിയും രംഗത്തുവന്നു. തന്റെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടു കുത്തിച്ചതിനു ശേഷം തറയില്‍ ഇട്ടിരുന്ന കടലാസ് ചുരുട്ടിയിട്ടു കടിച്ചെടുക്കാനാണു പറഞ്ഞതെന്നും യുവതി പറഞ്ഞു. ബെല്‍റ്റിട്ടു ഞാന്‍ നിലത്തു മുട്ടു കുത്തി ഇരുന്നെങ്കിലും കടലാസ് കടിച്ചെടുത്തില്ല. 

വിഡിയോ ചിത്രീകരിക്കാനും സമ്മതിച്ചില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇപ്പോഴും സ്ഥാപനത്തില്‍ ഫീല്‍ഡ് സ്റ്റാഫായി ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വിഡിയോ പ്രചരിച്ചതോടെയാണു പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മാനേജര്‍ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടില്‍ മനാഫിനെതിരെ പൊലിസ് കേസെടുത്തു. 

ഫീല്‍ഡ് സ്റ്റാഫായ കൊല്ലം സ്വദേശിനി നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പു കൂടി ചുമത്തിയാണു കേസ്. വിഡിയോ ദൃശ്യങ്ങളിലെ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ മാനനഷ്ടത്തിനും കേസെടുക്കുന്നതാണ്.

അതേസമയം, സംഭവം തൊഴില്‍പീഡനം അല്ലെന്നും പരിശീലനത്തിന്റെ ഭാഗമായി നിര്‍ബന്ധിച്ചു വിഡിയോ ചിത്രീകരിച്ചതാണെന്നുമുള്ള മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാക്കള്‍. 

വിഡിയോ ദൃശ്യങ്ങളില്‍ നായയെ പോലെ മുട്ടിലിഴഞ്ഞു നടക്കുന്ന അല്ലപ്ര സ്വദേശിയായ യുവാവും ബെല്‍റ്റ് കൈയില്‍ പിടിച്ചിരിക്കുന്ന പാലക്കാടു സ്വദേശിയായ യുവാവുമാണു പൊലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. അതേസമയം കെല്‍ട്രോ എന്ന ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ തൊഴില്‍ പീഡനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി ജില്ലാ ലേബര്‍ ഓഫിസര്‍ ടി.ജി വിനോദ്കുമാര്‍ മന്ത്രിക്കും ലേബര്‍ കമ്മീഷണര്‍ക്കും റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-04-2025

PSC/UPSC
  •  6 hours ago
No Image

വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍

National
  •  7 hours ago
No Image

അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും 

Kuwait
  •  7 hours ago
No Image

ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

bahrain
  •  7 hours ago
No Image

ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ

Kerala
  •  7 hours ago
No Image

ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

Kerala
  •  7 hours ago
No Image

യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്‌റൈന്‍ സര്‍ക്കാര്‍

bahrain
  •  8 hours ago
No Image

അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

National
  •  8 hours ago