
കുടിവെള്ളം പോലും സ്വപ്നം; ഗുരുതര ജലക്ഷാമ മേഖലയിൽ പുതിയ നിയന്ത്രണം, ബ്രൂവറി പദ്ധതി വീണ്ടും വിവാദത്തിൽ

പാലക്കാട്: സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗം നിയന്ത്രിക്കാൻ ഫ്ലോമീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചതോടെ, വിവാദമായ പാലക്കാട് ബ്രൂവറി പദ്ധതി പ്രദേശം വീണ്ടും ചർച്ചയിൽ. 2020-ൽ കർഷകരുടെ എതിർപ്പിനെ തുടർന്ന് മരവിപ്പിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഭൂജല അതോറിറ്റിയുടെ ഉന്നതതല യോഗം തീരുമാനിച്ചു.
ഭൂഗർഭജല ലഭ്യതയുടെ അടിസ്ഥാനത്തിൽ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയ മൂന്ന് ബ്ലോക്കുകളിൽ ഒന്നാണ് ബ്രൂവറി പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഉൾപ്പെടുന്ന ചിറ്റൂർ ബ്ലോക്ക്. പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കും കാസർകോട് ബ്ലോക്കും മറ്റ് രണ്ട് ഗുരുതര വിഭാഗത്തിലുള്ള പ്രദേശങ്ങളാണ്. ചിറ്റൂർ ബ്ലോക്കിൽ എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളും ചിറ്റൂർ-തത്തമംഗലം നഗരസഭയും ഉൾപ്പെടുന്നു. മലമ്പുഴ ബ്ലോക്കിൽ അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളും, കാസർകോട് ബ്ലോക്കിൽ ബദിയടുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധൂർ, മോഗ്രാൽ പുത്തൂർ, കാസർകോട് നഗരസഭ എന്നിവയും ഉൾപ്പെടുന്നു.
ബ്രൂവറി പദ്ധതി പ്രദേശമായ എലപ്പുള്ളി ഭൂഗർഭജലം ഗുരുതരാവസ്ഥയിലുള്ള റെഡ് സോണിൽ വരുന്നതിനാൽ, പുതിയ ഉത്തരവ് നടപ്പായാൽ ഒരേക്കർ സ്ഥലത്ത് ഒരു ദിവസം ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ പരിധി 5,000 ലിറ്ററായി നിജപ്പെടുത്തും. ബ്രൂവറി പദ്ധതിക്ക് ഭൂഗർഭജലം ഉപയോഗിക്കുകയാണെങ്കിൽ, ഇത് പ്രദേശത്തെ കാർഷിക-കുടിവെള്ള ആവശ്യങ്ങളെ ഗുരുതരമായി ബാധിക്കും. 400 അടിയിൽ താഴെയാണ് ഇവിടെ ഭൂഗർഭജലം ലഭ്യമാകുന്നത്. തെങ്ങ്, പച്ചക്കറി തുടങ്ങിയ കൃഷികൾ വ്യാപകമായ മേഖലയിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.
എലപ്പുള്ളിയിൽ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ജലനിധി പദ്ധതിയിലെ കുഴൽക്കിണർ വെള്ളവും ജലജീവൻ പദ്ധതി പ്രകാരം കുന്നംകാട്ടുപതി ശുദ്ധീകരണ ശാലയിൽ നിന്നുള്ള കുടിവെള്ളവുമാണ്. പുതിയ കുഴൽക്കിണറുകളിൽ മോട്ടോറുകളുടെ ശേഷിയും ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവും നിയന്ത്രിക്കുന്നതിനുള്ള പെർമിറ്റ് നടപടികളും ഭൂജല അതോറിറ്റി നടപ്പാക്കും. കുഴൽക്കിണറുകളിൽ മൂന്ന് എച്ച്.പി മോട്ടോർ ഉപയോഗിക്കാനുള്ള അനുമതി മാത്രമേ ജില്ലാ ഭൂജല അതോറിറ്റി ഓഫിസർക്ക് നൽകാൻ കഴിയൂ. അഞ്ച് എച്ച്.പി മോട്ടോറിന് കലക്ടർ അധ്യക്ഷനായ ജില്ലാതല അവലോകന സമിതിയുടെയും, അതിനു മുകളിലുള്ള ശേഷിക്ക് സംസ്ഥാന ഭൂജല അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്.
ജലവിനിയോഗത്തിന് കർശന നിയന്ത്രണമുള്ള ഈ പ്രദേശത്ത് ബ്രൂവറി പദ്ധതി ജനവിരുദ്ധവും കർഷകവിരുദ്ധവുമാണെന്നാണ് വിമർശനം. ബ്രൂവറിക്ക് പുറമെ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂനിറ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യ ബോട്ട്‌ലിങ് യൂനിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി, വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാൻ മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേന്ദ്രകമ്മിറ്റിയിലും വെട്ടിനിരത്തലുകൾ; എം.എ ബേബിക്ക് കനത്ത വെല്ലുവിളി
Kerala
• an hour ago
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സ്ഥാപനങ്ങൾ; പിൻവാതിൽ നിയമനങ്ങൾ തുടരുന്നു
Kerala
• an hour ago
എംപുരാനിലുള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രം: ഗോപാല്‍ മേനോന്‍
Kerala
• an hour ago
വഖ്ഫ് നിയമത്തിനെതിരായ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നു; പരക്കെ കേസും വന്‍ പിഴയും; എസ്പി നേതാവ് സുമയ്യ റാണയ്ക്ക് പിഴയിട്ടത് പത്തുലക്ഷം രൂപ
latest
• 2 hours ago
കറന്റ് അഫയേഴ്സ്-07-04-2025
PSC/UPSC
• 10 hours ago
വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍
National
• 10 hours ago
അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും
Kuwait
• 10 hours ago
ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി
bahrain
• 10 hours ago
ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ
Kerala
• 10 hours ago
ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 11 hours ago
യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്‌റൈന്‍ സര്‍ക്കാര്‍
bahrain
• 11 hours ago
അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ
Kerala
• 12 hours ago
"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
National
• 12 hours ago
'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം
International
• 13 hours ago
വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് സഊദി അറേബ്യ
Saudi-arabia
• 14 hours ago
ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• 14 hours ago
'എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്
Kerala
• 15 hours ago
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല
National
• 16 hours ago
മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്
National
• 13 hours ago
അംബാനി മുതൽ അദാനി വരെ; ഓഹരി വിപണി ഇടിവിൽ ഇന്ത്യയിലെ 4 ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 86,000 കോടി
latest
• 13 hours ago
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി; കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടികൊള്ള
National
• 13 hours ago