HOME
DETAILS

പറക്കാന്‍ അനുമതിയായി, ഇനി റിയാദ് എയറിന്റെ കാലം, 132 നഗരങ്ങളിലേക്ക് സര്‍വീസ്, രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ | Riyadh Air

  
April 07 2025 | 02:04 AM

Saudis Riyadh Air gets operational license for inaugural flights

റിയാദ്: വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സഊദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ എയര്‍ലൈന്‍ ആയ റിയാദ് എയറിന് അനുമതി ലഭിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ആണ് റിയാദ് എയറിന് എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് (എഒസി) അനുമതി പത്രം നല്‍കിയത്. വ്യോമയാന നിയന്ത്രണങ്ങളും ചട്ടങ്ങളും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍, അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംബന്ധിച്ച ചിക്കാഗോ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള സുരക്ഷാ ആവശ്യകതകള്‍ എന്നിവയെല്ലാം റിയാദ് എയര്‍ പൂര്‍ണ്ണമായി ഉറപ്പാക്കിയതിനാലാണ് എഒസി നല്‍കിയത്. 2023 ജൂണില്‍ റിയാദ് എയറിന് സാമ്പത്തിക ലൈസന്‍സ് നല്‍കിയതിന് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സും ലഭിച്ചിരിക്കുന്നത്. വിമാനത്തിന്റെ സാങ്കേതിക സംവിധാനം, പ്രവര്‍ത്തന ക്ഷമത, ഉപകരണങ്ങള്‍, ഫ്‌ലൈറ്റ്, ഗ്രൗണ്ട് ജീവനക്കാരുടെ യോഗ്യതകള്‍ എന്നിവ സംബന്ധിച്ച് സമഗ്രമായ പരിശോധനയാണ് സഊദി ജിഎസിഎ നടത്തിയത്. 

132ലധികം വിമാനങ്ങളുടെ ഓര്‍ഡര്‍ വഴി 2030ഓടെ 100ലധികം നഗരങ്ങളിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിട്ടും അല്ലാതെയും 200,000ത്തിലധികം തൊഴിലവസരങ്ങള്‍ എയര്‍ലൈന്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ എണ്ണയിതര വരുമാനത്തിലേക്ക് ഏകദേശം 19.9 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും കരുതുന്നു. 

കാറ്ററിംഗ് സേവനങ്ങള്‍ നല്‍കാന്‍ കമ്പനികളുമായി ധാരണമായിട്ടുണ്ട്. 230 കോടി റിയാലിന്റെ അഞ്ചു വര്‍ഷ കരാറാണ് ഒപ്പുവെച്ചത്. നേരത്തെ നൂറിലേറെ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും റിയാദ് എയര്‍ ഒപ്പ് വയ്ക്കുകയുണ്ടായി. 72 ബോയിങ് 787 എസ്, 60 എയര്‍ബസ് എ32നിയോസ് എന്നിവ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. 

സഊദി അറേബ്യയുടെ വ്യോമയാന മേഖല റെക്കോഡ് നേട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് റിയാദ് എയര്‍ പറക്കാന്‍ റെഡി ആയിക്കൊണ്ടിരിക്കുന്നത്. 2024ല്‍ യാത്രക്കാരുടെ എണ്ണം 15% വര്‍ദ്ധിച്ച് 128 ദശലക്ഷമായിരുന്നു. വിമാനങ്ങളുടെ എണ്ണം 11% വര്‍ദ്ധിച്ച് 905,000ത്തിലധികമായി. ലോകമെമ്പാടുമുള്ള 170ലധികം ലക്ഷ്യസ്ഥാനങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന വ്യോമയാന കണക്റ്റിവിറ്റി 16% വര്‍ദ്ധിക്കുകയുംചെയ്തു. എയര്‍ കാര്‍ഗോ മേഖലയും അസാധാരണമായ വളര്‍ച്ച കൈവരിച്ചു. 34% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പോയ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ ടൂറിസം കേന്ദ്രമാണ് സഊദി മാറിയിട്ടുണ്ട്. അല്‍ ഉല, ദെരിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടിയത് കമ്പനിയുടെ യാത്രയിലെ പ്രധാന നാഴികക്കല്ലാണെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പ്രാരംഭ കൂടിയാലോചനകള്‍, ഔപചാരിക അപേക്ഷ സമര്‍പ്പിക്കല്‍, പ്രവര്‍ത്തന രേഖകളുടെ അവലോകനം, ഓണ്‍സൈറ്റ് പരിശോധനകള്‍, അന്തിമ അംഗീകാരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ഘട്ടങ്ങള്‍ ലൈസന്‍സിങ് പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ പ്രക്രിയ 11 മാസത്തിലധികമാണ് നീണ്ടുനിന്നത്. ഉയര്‍ന്ന പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 200 മണിക്കൂറിലധികം പരീക്ഷണ പറക്കലുകള്‍ നടത്തിയ ജിഎസിഎയിലെ 10 സൗദി വ്യോമയാന സുരക്ഷാ ഇന്‍സ്‌പെക്ടര്‍മാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘം മേല്‍നോട്ടം വഹിച്ചെന്നും സിഇഒ അറിയിച്ചു.


Saudis Riyadh Air gets operational license for inaugural flights



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-04-2025

PSC/UPSC
  •  10 hours ago
No Image

വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍

National
  •  11 hours ago
No Image

അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും 

Kuwait
  •  11 hours ago
No Image

ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

bahrain
  •  11 hours ago
No Image

ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ

Kerala
  •  11 hours ago
No Image

ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

Kerala
  •  12 hours ago
No Image

യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്‌റൈന്‍ സര്‍ക്കാര്‍

bahrain
  •  12 hours ago
No Image

അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

National
  •  13 hours ago