
ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: വിദേശ ബിരുദ തുല്യതയിൽ പുതിയ നിയമം

ന്യൂഡൽഹി: വിദേശ വിദ്യാഭ്യാസ യോഗ്യതകൾക്ക് തുല്യത നൽകുന്നതിനായി പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി). ഇതനുസരിച്ച്, വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കി എത്തുന്നവർക്ക് 15 ദിവസത്തിനുള്ളിൽ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്ന രീതിയിൽ യു.ജി.സി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചു.
നേരത്തെ, തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.ഐ.യു) ആയിരുന്നു. ഇനി മുതൽ ഇത് സർക്കാർ തലത്തിലേക്ക് മാറ്റും. ഇന്ത്യയിൽ നിലവിലുള്ള സമാന കോഴ്സുകളുടെ മാനദണ്ഡങ്ങൾ പരിഗണിച്ചായിരിക്കും തുല്യത പരിശോധന നടത്തുക. 1925 മുതൽ എ.ഐ.യു കൈകാര്യം ചെയ്തിരുന്ന ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനത്തിലാണ് യു.ജി.സി ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എ.ഐ.യുവിന് കീഴിൽ നിലവിൽ 19 വിദേശ സർവകലാശാലകൾ ഉൾപ്പെടെ 1,064 സർവകലാശാലകൾ ഉണ്ട്. വർഷംതോറും ഏകദേശം 2,000 തുല്യതാ സർട്ടിഫിക്കറ്റുകളാണ് എ.ഐ.യു നൽകുന്നത്.
മെഡിസിൻ, നിയമം, ആർക്കിടെക്ചർ, നഴ്സിങ്, ഫാർമസി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒഴികെയുള്ള എല്ലാ വിദേശ ബിരുദങ്ങൾക്കും ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. മെഡിക്കൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ബിരുദങ്ങൾ അതത് റെഗുലേറ്ററി സമിതികൾ അംഗീകരിക്കും. ഫ്രാഞ്ചൈസിങ് സംവിധാനത്തിലൂടെ നേടിയ ബിരുദങ്ങൾ അംഗീകരിക്കില്ല.
വിവിധ രാജ്യങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യു.ജി.സിയുടെ ഈ പുതിയ നടപടി.
The University Grants Commission (UGC) has introduced new regulations to streamline the equivalence process for foreign degrees, offering relief to Indian students. Under the updated rules, equivalence certificates will be issued within 15 days, shifting the responsibility from the Association of Indian Universities (AIU) to the government, ensuring faster recognition of foreign qualifications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും
uae
• 17 hours ago
പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു
Kerala
• 18 hours ago
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 18 hours ago
എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി
Cricket
• 18 hours ago
ഒമാനിലെ സഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു
oman
• 18 hours ago
ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു
uae
• 19 hours ago
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്‌കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത
uae
• 20 hours ago
ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി... രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം
Kerala
• 20 hours ago.jpeg?w=200&q=75)
സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം
organization
• 21 hours ago
ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ ഇനി സിബിഐ അന്വേഷണമില്ലെന്നു ഹൈകോടതി
Kerala
• 21 hours ago
റാസൽഖൈമയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
uae
• a day ago
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാന്‍ താല്പര്യമില്ലെന്ന് അഫാന്റെ മാതാവ് ഷെമി
Kerala
• a day ago
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ, അപ്പീല്‍ ജൂണില്‍ പരിഗണിക്കും
Kerala
• a day ago
മൂന്നാഴ്ചത്തെ അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്
uae
• a day ago
പാലക്കാട് ജനവാസമേഖലയില്‍ വീണ്ടും ഇറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ച് തിരികെ കാട്ടിലേക്ക് അയച്ചു
Kerala
• a day ago
എൽപി, യുപി സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും സൗജന്യ കൈത്തറി യൂണിഫോം വിതരണം
Kerala
• a day ago
ഇന്ത്യന്‍ രൂപയും മറ്റ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം | India Rupees Value Today
latest
• a day ago
കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് കടലാസ് കടിച്ചെടുപ്പിച്ചതു പോലെ തന്നെക്കൊണ്ടും ചെയ്യിപ്പിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത്
Kerala
• a day ago
യുഎഇയിലെ പുതിയ ശമ്പള നിയമം: വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നതിന് WPS നിർബന്ധമാക്കുന്നു
uae
• a day ago
യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് -മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
Kerala
• a day ago
ഗൂഗിള്‍ മാപ്പ് നോക്കി നിലമ്പൂരിലേക്ക് കല്യാണത്തിനു പോയി മടങ്ങിയ അധ്യാപകര്‍ രാത്രി എത്തിയത് ഉള്‍വനത്തില്‍; ചെളിയില്‍ പൂണ്ട് കാര്‍ കേടായ ഇവരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
Kerala
• a day ago