HOME
DETAILS

ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് യു.എസിലെ 50 സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം, ഇസ്‌റാഈലിനും 17 % നികുതി ചുമത്തി യു.എസ്

  
April 07 2025 | 02:04 AM

Thousands rally against Trump and Musk across US

വാഷിങ്ടണ്‍: ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് അമേരിക്കയില്‍ ട്രംപ് വിരുദ്ധ പ്രക്ഷോഭം. ട്രംപിന്റെ പരിഷ്‌കരണ നടപടികള്‍ രാജ്യത്തിന് ദോഷമാണെന്നും പ്രക്ഷോഭകര്‍ പറയുന്നു. വാഷിങ്ടണ്‍ ഡി.സിയില്‍ 1200 പ്രക്ഷോഭകരാണ് ശനിയാഴ്ച ഒത്തുകൂടിയത്. ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരനായ സുഹൃത്ത് ഇലോണ്‍ മസ്‌കിനും എതിരെയാണ് ഇവര്‍ മുദ്രാവാക്യം വിളിച്ചത്.

വരും ദിവസങ്ങളില്‍ ട്രംപിനെതിരേ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും അയല്‍ രാജ്യങ്ങളായ മെക്‌സികോയിലും കാനഡയിലും പ്രക്ഷോഭം നടത്താനാണ് ട്രംപ് വിരുദ്ധരുടെ പദ്ധതി. അനാഷനല്‍ മാളിലെ റാലിയില്‍ 20,000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 150 ലധികം ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ പ്രമുഖരും അടക്കം ട്രംപിനെതിരേ പ്രതിഷേധത്തിന് രംഗത്തെത്തി. കര്‍ഷകര്‍, വ്യവസായികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലുള്ളവരെല്ലാം ട്രംപിന്റെ ഈ മേഖലകളിലെ പുതിയ നയത്തെ വിമര്‍ശിക്കുന്നുണ്ട്. നികുതി നിരക്കില്‍ വര്‍ധനവ് വരുത്തിയതുമൂലം വിലക്കയറ്റം നേരിട്ടതാണ് കൂടുതല്‍ പേര്‍ക്കും പ്രതിഷേധമുള്ളത്. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന മുദ്രാവാക്യവുമായി രംഗത്തു വന്ന ട്രംപ് പക്ഷേ അമേരിക്കയെ പിന്നോട്ടടിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും ഒഹിയോയിയില്‍ നിന്നുള്ള 20 കാരി കയ്‌ലെ ആരോപിച്ചു.

ട്രംപിന്റെ സ്വകാര്യ വസതിയായ ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോയ്ക്കു ആറ് കി.മി അകലെയും 400 പേര്‍ പങ്കെടുത്ത പ്രതിഷേധം നടന്നു. വാഹനം ഓടിക്കുന്നവര്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോണുകള്‍ മുഴക്കി.

അതേസമയം, ഇസ്‌റാഈലിനും കനത്ത നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎസ്. 17 ശതമാനം നികുതിയാണ് ഇസ്‌റാഈല്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയത്. യു.എസ് നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഈയാഴ്ച ഇക്കാര്യത്തില്‍ ട്രംപുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്‌റാഈലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. കൂടാതെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയുമാണ് ഇസ്‌റാഈല്‍.

ട്രംപ് ഇസ്‌റാഈലിന് നികുതി ഏര്‍പ്പെടുത്തുമ്പോള്‍ നെതന്യാഹു ഹംഗറിയിലായിരുന്നു.അവിടെ നിന്ന് ഇന്നലെ അദ്ദേഹം വാഷിങ്ടണിലേക്ക് തിരിച്ചു. ഇന്ന് വാഷിങ്ടണിലെത്തുന്ന നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഗസ്സയില്‍നിന്ന് തടവുകാരെ മോചിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനം. നികുതി പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എസിലെത്തി ട്രംപുമായി ചര്‍ച്ച നടത്തുന്ന ആദ്യ വിദേശ നേതാവ് താനാകുമെന്ന് നെതന്യാഹു പറഞ്ഞു. ചൊവ്വാഴ്ച ടെലിഫോണില്‍ നെതന്യാഹുവിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിക്കുകയായിരുന്നു. 40 വര്‍ഷം മുന്‍പ് യു.എസും ഇസ്‌റാഈലും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം യു.എസിലേക്ക് ഇസ്‌റാഈല്‍ കയറ്റി അയക്കുന്ന 98 % ഉത്പന്നങ്ങള്‍ക്കും നികുതി ഇല്ല. ഈ സാഹചര്യത്തിലാണ് ഇസ്‌റാഈല്‍ ഉല്‍പന്നങ്ങള്‍ക്ക് 17 ശതമാനം നികുതി വരുന്നത്.

Thousands rally against Trump and Musk across U.S.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ

Saudi-arabia
  •  11 hours ago
No Image

ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

Cricket
  •  11 hours ago
No Image

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

uae
  •  12 hours ago
No Image

പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു

Kerala
  •  12 hours ago
No Image

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  12 hours ago
No Image

എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി

Cricket
  •  13 hours ago
No Image

ഒമാനിലെ സ‍ഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

oman
  •  13 hours ago
No Image

ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു

uae
  •  13 hours ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്‌കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത

uae
  •  14 hours ago
No Image

ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി...  രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം

Kerala
  •  14 hours ago