
'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

ശ്രീനഗർ: ഹിന്ദുത്വ സംഘടനാ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് ജമ്മുകശ്മീർ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭദർവയിൽ ശനിയാഴ്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും വിച്ഛേദിച്ചു. സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഇത് ഹിന്ദു-മുസ് ലിം സമുദായങ്ങൾക്കിടയിൽ അമർഷം വളർത്തി. ശ്രീ സനാതൻ ധർമ സഭ ഭദർവയുടെ തലവനായ വീരേന്ദർ റസ്ദാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വർഗീയ വിദ്വേഷം അടങ്ങിയ റീൽസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
വീരേന്ദർ റസ്ദാനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299 പ്രകാരം (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി വിനോദ് ശർമ്മ വ്യക്തമാക്കി. "നിയമം അതിന്റെ വഴിക്ക് പോകും. എല്ലാവരും ശാന്തത പാലിക്കണം, സാമുദായിക ഐക്യം നിലനിർത്തണം. ഒരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഭരണകൂടം അനുവദിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളിയെ പിടികൂടുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരും. ഇത്തരം വിവാദ പരാമർശങ്ങൾ ഇയാൾ ആദ്യമായല്ല നടത്തുന്നത്. സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നും, മുസ് ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റിന്റെ ഉത്തരവാദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ-ഇ-ഇസ്ലാമിയ ഭദർവയുടെ നേതൃത്വത്തിൽ ശനിയാഴ്ച പ്രാദേശിക ജാമിയ മസ്ജിദിൽ നിന്ന് ഭദർവാ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. സമാധാനവും സാഹോദര്യവും നിലനിർത്താൻ നിയമപരമായ നടപടി അനിവാര്യമാണ് പോലീസ് സൂപ്രണ്ടിന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞെങ്കിലും, അഞ്ജുമന്റെ ആഹ്വാനപ്രകാരം പട്ടണത്തിലെ കടകൾ ഭാഗികമായി അടച്ചു.
മുൻകരുതലിന്റെ ഭാഗമായി ഭദർവ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ബദർവ വെസ്റ്റിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ താക്കൂർ യുധ്വീർ സിംഗ് "നിർഭാഗ്യകരമായ പോസ്റ്റിനെ" അപലപിച്ചു. റസ്ദാൻ വ്യക്തിപരമായി പോസ്റ്റ് ചെയ്തതാണെന്നും സനാതൻ ധർമ സഭയ്ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപ്രകാരം ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി. "ജാഗ്രത പാലിക്കുക, വർഗീയ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങളോ വീഡിയോകളോ ഷെയർ ചെയ്യരുത്," ദോഡ പോലീസ് എക്സിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• 9 hours ago
'എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്
Kerala
• 9 hours ago
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല
National
• 10 hours ago
വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala
• 10 hours ago
റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ
Saudi-arabia
• 10 hours ago
ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്
Cricket
• 10 hours ago
ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും
uae
• 11 hours ago
പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു
Kerala
• 11 hours ago
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 hours ago
എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി
Cricket
• 11 hours ago
ദെയ്റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു
uae
• 12 hours ago
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത
uae
• 13 hours ago
ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി... രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം
Kerala
• 13 hours ago.jpeg?w=200&q=75)
സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം
organization
• 14 hours ago
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ, അപ്പീല്‍ ജൂണില്‍ പരിഗണിക്കും
Kerala
• 15 hours ago
മൂന്നാഴ്ചത്തെ അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്
uae
• 15 hours ago
യുഎഇയിലെ പുതിയ ശമ്പള നിയമം: വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നതിന് WPS നിർബന്ധമാക്കുന്നു
uae
• 16 hours ago
യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് -മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
Kerala
• 16 hours ago
ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ ഇനി സിബിഐ അന്വേഷണമില്ലെന്നു ഹൈകോടതി
Kerala
• 15 hours ago
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി തള്ളി
Kerala
• 15 hours ago
റാസൽഖൈമയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
uae
• 15 hours ago