
വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനം, വിദ്വേഷപ്രസ്താവന തള്ളി ശ്രീനാരായണീയ കൂട്ടായ്മ

കൊച്ചി: മലപ്പുറത്തിനെ അപകീര്‍ത്തിപ്പെടുത്തിയുള്ള എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി ശ്രീനാരയണീയ കൂട്ടായ്മ. ഇതാദ്യമായല്ല വെള്ളാപ്പള്ളി വര്‍ഗീയ, വിദ്വേഷ പ്രസ്താവനകള്‍ നടത്തിയതെന്നും കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.
മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കാര്യത്തിലടക്കം വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളിയുടേതായി വന്നിട്ടുണ്ട്. ശ്രീനാരയണഗുരുവിന്റെ മതാതീത ആത്മീയതയുടേയും മാനവമൈത്രിയുടേയും പതാകവാഹകരാകേണ്ട ഒരു സംഘടയുടെ നേതൃസ്ഥാനത്തിരുന്ന്, സംഘപരിവാറിന്റെ ഉപകരണമായി വെള്ളാപ്പള്ളി പ്രവത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതോടൊപ്പം സംസ്ഥാന സര്‍ക്കാറിനേയും സ്വന്തം താല്‍പ്പര്യ സംരക്ഷണത്തിന് സമുദായത്തെ മറയാക്കി വെള്ളാപ്പള്ളി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വെറുപ്പ് പടര്‍ത്തുന്ന പ്രസ്താവനകളുടെ ചരിത്രമുള്ള വെള്ളാപ്പള്ളിയെപ്പോലെ ഒരാളെ നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പിണറായി സര്‍ക്കാര്‍ നിയോഗിച്ചത്. അതിന് ശേഷവും വിദ്വേഷ പ്രചാരണങ്ങള്‍ വെള്ളാപ്പള്ളി അവസാനിപ്പിച്ചിട്ടില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ പ്രസ്താവന. ഈ സന്ദര്‍ഭത്തില്‍ ശ്രീനാരയണഗുരു മുതല്‍ മുന്‍കാല യോഗനേതൃത്വങ്ങളുടെ മൈത്രിയില്‍ അധിഷ്ഠിതമായ മാതൃകാപരമായ ചരിത്രങ്ങള്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മപ്പെടുത്തുന്നതിനോടൊപ്പം, വിശിഷ്യാ മുസ്ലിം സമൂഹവുമായി ശ്രീനാരായണീയ പ്രസ്ഥാനം എക്കാലവും പുലര്‍ത്തിയ സ്നേഹസഹോദര്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്നു. ബാബറി മസ്ജിദ് പ്രശ്നം രൂക്ഷമായ സന്ദര്‍ഭത്തില്‍, ഞങ്ങള്‍ ഞങ്ങളുടെ മുസ്ലിം സഹോദരന്മാരോടൊപ്പം ആണെന്ന് പരസ്യമായി പ്രമേയത്തിലൂടെ പറഞ്ഞ എംകെ രാഘവനെപ്പോലെയുള്ള നേതാക്കള്‍ നയിച്ച ചരിത്രവും യോഗത്തിനുണ്ട്. അത്തരം മഹത്തായ പാരമ്പര്യങ്ങളെ മുഴുവന്‍ വെറുപ്പ് കൊണ്ട് റദ്ദ് ചെയ്യാന്‍ വെള്ളാപ്പള്ളിയെപ്പോലെ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിനെ തുറന്നെതിര്‍ക്കേണ്ട ബാധ്യത മുഴുവന്‍ ശ്രീനാരയണീയരുടേതും ആണ്. ആ ബാധ്യത ഞങ്ങള്‍ നിര്‍വഹിക്കുകയാണ്. വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനവും ശ്രീനാരായണ മൂല്യങ്ങളുടെ അന്തകനും ആണ് എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.
ഇനിയെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാറും വെള്ളാപ്പള്ളിയെപ്പോലെ ഒരു വിദ്വേഷവാഹകന് കൊടുക്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും, വിദ്വേഷ പ്രസ്താവനയില്‍ നടപടി സ്വീകരിക്കണമെന്നും അതോടൊപ്പം ഈ വരുന്ന ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുന്പില് ശക്തമായ സന്ദേശം നല്‍കണമെന്നും ഇതിനാല്‍ അഭ്യര്‍ഥിക്കുന്നു.
അഡ്വ. എസ് ചന്ദ്രസേനന് (ചെയര്മാന്, എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി), സുധീഷ് മാസ്റ്റര്‍ (ചെയര്മാന്, ഗുരുധര്‍മ്മം ട്രസ്റ്റ്), ഗാര്ഗ്യന് സുധീരന് (ഡയറക്ടര്‍, ദ്രാവിഡ ധര്‍മ്മ വിചാര കേന്ദ്രം), സുദേഷ് എം. രഘു, അഡ്വ അനൂപ് വി ആര്, ബാബുരാജ് ഭഗവതി, പിഎസ് രാജീവന്, എംപി പ്രശാന്ത്, എം.വി പരമേശ്വരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താന്‍ മുസ്ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വെള്ളാപ്പള്ളി
Kerala
• 7 hours ago
വിവാദ വെബ്സൈറ്റായ കര്‍മ്മ ന്യൂസ് മേധാവി വിന്‍സ് മാത്യൂ അറസ്റ്റില്‍
Kerala
• 7 hours ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍
Kerala
• 7 hours ago
'ഈ ബെല്‍ മുഴങ്ങിയത് മുസ്ലിംകള്ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്‍- കിരണ്‍ റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ്
National
• 8 hours ago
സി.പി.എമ്മിനെ നയിക്കാന്‍ എം.എ ബേബി; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളി
Kerala
• 9 hours ago
മണാലിയിലേക്കുള്ള ട്രിപ്പ് പോകാൻ പൈസയില്ല, ഒടുവിൽ കടക്കാരനെ തോക്കുകാട്ടി കവർച്ച; 7 യുവാക്കൾ പിടിയിൽ
National
• 10 hours ago
പിടിവിടാതെ എമ്പുരാന്; ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടിസ്; മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടിലും വ്യക്തത വരുത്തണം
Kerala
• 10 hours ago.png?w=200&q=75)
തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
Kerala
• 10 hours ago.png?w=200&q=75)
“ഇല്ലായിരുന്നെങ്കിൽ...”, ട്രെയിനിൽനിന്ന് തട്ടിയെടുത്ത കുഞ്ഞിനെ ഓട്ടോഡ്രൈവർമാർ രക്ഷപ്പെടുത്തി
Kerala
• 11 hours ago
കടക്ക് പുറത്ത്; മാധ്യമങ്ങളെ പുറത്താക്കി സുരേഷ് ഗോപി
Kerala
• 11 hours ago
ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വഖഫ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
National
• 18 hours ago
വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില്‍ വീണ്ടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും
uae
• 20 hours ago
വേനൽ മഴ ശക്തമാകുന്നു; സംസ്ഥാനത്ത് നാളെ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 20 hours ago
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ
oman
• 21 hours ago
വഖഫ് ബില്‍ പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്നങ്ങള്‍; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്‍
National
• a day ago
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Kerala
• a day ago
തിരുവനന്തപുരം - ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി; ഫ്ലൈറ്റ് അറ്റൻഡന്റിനെതിരെ അന്വേഷണം
National
• a day ago
അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ്
National
• a day ago
അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കിപ്പണിതാല്‍ 4,000 ദിര്‍ഹം പിഴ; ഈ നിയമങ്ങള്‍ അറിയാതെ അബൂദബിയില്‍ താമസിക്കുക പ്രയാസം
uae
• 21 hours ago
ഇന്ത്യക്കാര്‍ക്കായി ദുബൈയുടെ 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; 180 ദിവസം വരെ യുഎഇയില്‍ തങ്ങാം
uae
• a day ago
ട്രെയിനിൽ നിന്ന് ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയിൽ; സംഭവം പാലക്കാട്
Kerala
• a day ago