
താന്‍ മുസ്‌ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്‌ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: മലപ്പുറത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ന്യായീകരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുസ്‌ലിം വിരോധിയല്ലെന്നും മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞതെന്നുമാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. തന്റെ പ്രസംഗം അടര്‍ത്തിയെടുത്തത് താന്‍ മുസ്‌ലിം വര്‍ഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്‌ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
'എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്‌ലിംകളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്‌ലിംകള്‍ പോലും തങ്ങള്‍ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്.എന്‍.ഡി.പി യോഗത്തിന്റെ ലക്ഷ്യമില്ല. ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം.ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്.എന്‍.ഡി.പി യോഗമാണ്. എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്'? വെള്ളാപ്പള്ളി ചോദിച്ചു.
മലപ്പുറത്തെ ഈഴവ വിവേചനത്തിന്റെ പഴി പിന്നീട് മുസ്‌ലിം ലീഗില്‍ വെച്ചുകെട്ടുകയാണ് വെള്ളാപ്പള്ളി. 44ശതമാനം ഹിന്ദുക്കളില്‍ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ ലീഗ് തന്നെ അതിനെ എതിര്‍ത്ത് രംഗത്ത് വരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ഈഴവ സമുദായത്തെ വഞ്ചച്ചു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേസമയം, ക്രിസ്ത്യന്‍ സമുദായത്തെ തഴുകാനും വെള്ളാപ്പള്ളി മറന്നില്ല. ക്രിസ്ത്യന്‍ സമുദായത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ ചാടിക്കടിക്കാന്‍ വരുന്നില്ലെന്നാണ് പരാമര്‍ശം. താന്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ?അവര്‍ ആരും തന്നെ കൊല്ലാന്‍ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാന്‍ എത്തിയിട്ടില്ല. വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
SNDP General Secretary Vellappally Natesan defends his controversial Malappuram speech, denying any anti-Muslim sentiment. He claims his remarks were misinterpreted and insists he only highlighted social injustice in the district. Natesan also accuses the Muslim League of discriminating against Ezhava communities in Malappuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ
Saudi-arabia
• 7 hours ago
ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്
Cricket
• 8 hours ago
ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും
uae
• 8 hours ago
പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു
Kerala
• 8 hours ago
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 9 hours ago
എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി
Cricket
• 9 hours ago
ഒമാനിലെ സഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു
oman
• 9 hours ago
ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു
uae
• 9 hours ago
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്‌കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത
uae
• 10 hours ago
ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി... രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം
Kerala
• 11 hours ago
ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില് ഇനി സിബിഐ അന്വേഷണമില്ലെന്നു ഹൈകോടതി
Kerala
• 12 hours ago
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി തള്ളി
Kerala
• 12 hours ago
റാസൽഖൈമയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
uae
• 12 hours ago
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാന് താല്പര്യമില്ലെന്ന് അഫാന്റെ മാതാവ് ഷെമി
Kerala
• 13 hours ago
ഗൂഗിള് മാപ്പ് നോക്കി നിലമ്പൂരിലേക്ക് കല്യാണത്തിനു പോയി മടങ്ങിയ അധ്യാപകര് രാത്രി എത്തിയത് ഉള്വനത്തില്; ചെളിയില് പൂണ്ട് കാര് കേടായ ഇവരെ ഫയര്ഫോഴ്സ് എത്തി രക്ഷപ്പെടുത്തി
Kerala
• 14 hours ago
ഇന്ന് ഏപ്രില് 7, ലോകാരോഗ്യ ദിനം - 'ആരോഗ്യകരമായ തുടക്കങ്ങള്, പ്രതീക്ഷയുള്ള ഭാവികള്' - ഈ വര്ഷത്തെ പ്രമേയത്തെ കുറിച്ചറിയാം
Kerala
• 15 hours ago
പാലക്കാട് ജനവാസമേഖലയില് വീണ്ടും ഇറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ച് തിരികെ കാട്ടിലേക്ക് അയച്ചു
Kerala
• 15 hours ago
എൽപി, യുപി സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും സൗജന്യ കൈത്തറി യൂണിഫോം വിതരണം
Kerala
• 16 hours ago
കെല്ട്രോ ഡയറക്ട് മാര്ക്കറ്റിങ് സ്ഥാപനത്തില് യുവാവിനെ നായയെ പോലെ കഴുത്തില് ബെല്റ്റിട്ട് മുട്ടുകുത്തിച്ച് കടലാസ് കടിച്ചെടുപ്പിച്ചതു പോലെ തന്നെക്കൊണ്ടും ചെയ്യിപ്പിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത്
Kerala
• 16 hours ago
ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് യു.എസിലെ 50 സംസ്ഥാനങ്ങളിലും വന് പ്രക്ഷോഭം, ഇസ്റാഈലിനും 17 % നികുതി ചുമത്തി യു.എസ്
International
• 16 hours ago
മുനമ്പം ജുഡീഷ്യല് കമ്മീഷന് തുടരാം; സിംഗിള് ബെഞ്ച് ഉത്തരവിന് സ്റ്റേ, അപ്പീല് ജൂണില് പരിഗണിക്കും
Kerala
• 13 hours ago
മൂന്നാഴ്ചത്തെ അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യന് സ്കൂളുകള് ഇന്ന് പുതിയ അധ്യയന വര്ഷത്തിലേക്ക്
uae
• 13 hours ago
യുഎഇയിലെ പുതിയ ശമ്പള നിയമം: വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നതിന് WPS നിർബന്ധമാക്കുന്നു
uae
• 14 hours ago