
എസ്.ഡി.പി.ഐ പ്രവര്ത്തകരുടെ വീടുകളില് എന്.ഐ.എ റെയ്ഡ്

മഞ്ചേരി: മഞ്ചേരിയില് എസ്.ഡി.പി.ഐ പ്രവര്ത്തകരുടെ വീടുകളില് എന്.ഐ.എ പരിശോധന. നാല് പേരെ എന്.ഐ.എ കസ്റ്റഡിയില് എടുത്തു. എസ്.ഡി.പി ഐ പ്രവര്ത്തകരായ ഇര്ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശ്ശേരി, ഷിഹാബുദ്ധീന് ചെങ്ങര എന്നിവരാണ് കസ്റ്റഡിയില്.
കാരക്കുന്ന് പഴേടം സ്വദേശി ഷംനാദിന്റെ വീട്ടിലും പരിശോധ നടത്തിയിരുന്നു. ഇയാള് വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ രാവിലെ എട്ട് വരെ പരിശോധ നടത്തി. കൊച്ചിയില് നിന്നുള്ള എന്.ഐ.എ സംഘമാണ് പരിശോധനക്ക് എത്തിയത്. പയ്യനാട് ആര്.എസ്.എസ് പ്രവര്ത്തകനെ വെട്ടിയ കേസിലെ പ്രതിയാണ് ഷംനാദ്. പാലക്കാട് ശ്രീനിവാസന് കൊലപാതകവുമായി ബന്ധപ്പെട്ടാണ് എന്.ഐ.എ അന്വേഷണമെന്നാണ് റിപ്പോര്ട്ട്. കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ചോ എന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര് വധത്തിന്റെ അടുത്ത ദിവസം 2022 ഏപ്രില് 16നാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്. സുബൈര് വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. പോപ്പുലര് ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളില് ഒരു പ്രധാന കാരണമായി ശ്രീനിവാസന് വധം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എന്.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
കേസില് പ്രതികളായ 10 എസ്.ഡി.പി.ഐ പ്രവര്ത്തകര്ക്ക് ഹൈകോടതി ഡിവിഷന് ബെഞ്ച് ജാമ്യം നല്കിയിരുന്നു. എസ്.ഡി.പി.ഐ പ്രവര്ത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസര്, എച്ച്. ജംഷീര്, ബി. ജിഷാദ്, അഷ്റഫ് മൗലവി, സിറാജുദ്ദീന്, അബ്ദുല് ബാസിത്, അഷ്റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര് എന്നിവര്ക്കാണ് കോടതി ജാമ്യം നല്കിയത്. വിചാരണ കോടതി ജാമ്യാപേക്ഷകള് തള്ളിയതിനെ തുടര്ന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്, പി.വി ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്.ഐ.എ നേരത്തെ പ്രതികള്ക്കെതിരെയു.എ.പി.എ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുടുബവഴക്ക്; കോഴിക്കോട് എലത്തൂരിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്
Kerala
• 4 hours ago
വഖഫ് ബില് പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്നങ്ങള്; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്
National
• 4 hours ago
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
തിരുവനന്തപുരം - ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി; ഫ്ലൈറ്റ് അറ്റൻഡന്റിനെതിരെ അന്വേഷണം
National
• 5 hours ago
അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭര്ത്താവ്
National
• 6 hours ago
ക്യൂ ഇല്ലാതെ എളുപ്പത്തിൽ ടോക്കൺ എടുക്കാം; സംസ്ഥാനത്തെ ആശുപത്രികളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഏർപ്പെടുത്തുന്നു
Kerala
• 6 hours ago
വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനം, വിദ്വേഷപ്രസ്താവന തള്ളി ശ്രീനാരായണീയ കൂട്ടായ്മ
Kerala
• 6 hours ago
ടാർഗെറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനം; കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി
Kerala
• 6 hours ago
സഫീര് മാള് ഇനി ഓര്മ; അടച്ചുപൂട്ടുന്നത് പ്രവാസികളുടെ പ്രിയപ്പെട്ട മാള്
uae
• 7 hours ago
ഭാര്യയെ കൊന്ന കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഒന്നര വർഷം,ഒടുവിൽ ജീവനോടെ തിരിച്ചെത്തി ഭാര്യ; ഞെട്ടി കോടതി
National
• 7 hours ago
മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ
International
• 8 hours ago
കല്പ്പറ്റ സ്റ്റേഷനില് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പൊലിസുകാര്ക്ക് സസ്പെന്ഷന്
Kerala
• 9 hours ago
'തീഗോളങ്ങള്ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്, ഭൂമിയില് തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്'; ഏപ്രില് 5 ഫലസ്തീനിയന് ശിശുദിനം
International
• 9 hours ago
യുഎഇ ദിര്ഹമും ഇന്ത്യന് രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 11 hours ago
ട്രംപിന്റെ നടപടിയില് കൂപ്പുകുത്തി സ്വര്ണ വില; കുറഞ്ഞത് 2000 രൂപ, ഇനി കിട്ടില്ല ഈ അവസരം
Business
• 14 hours ago
എമ്പുരാനില് പകപോക്കല്? ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും നോട്ടിസ്
Kerala
• 14 hours ago
വഖഫ് ബോര്ഡിനേക്കാള് സ്വത്ത് കത്തോലിക്കാ സഭക്കെന്ന് ഓര്ഗനൈസര്; ഇരുട്ടിവെളുത്തപ്പോഴേക്കും ലേഖനം മുക്കി ആര്.എസ്.എസ് മുഖപത്രം
National
• 14 hours ago
ട്രംപിന്റെ പകരച്ചുങ്കത്തിന് ചൈനീസ് തിരിച്ചടി; ആഗോള ഓഹരിവിപണിയില് വന്തകര്ച്ച
Business
• 15 hours ago
അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്കറിയാം, അവൻ തിരിച്ചുവരും: സഞ്ജു
Cricket
• 11 hours ago
വഖ്ഫ് ബില്: പോരാട്ടം ഇനി സുപ്രിം കോടതിയില്; ഹരജിയുമായി മുസ്ലിം ലീഗ്, കോണ്ഗ്രസ്, ഉവൈസി, സ്റ്റാലിന്, ആംആദ്മി രംഗത്ത്
National
• 11 hours ago
'വഖ്ഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന് അധികനാളില്ല'; ആര്എസ്എസ് വാരികയുടെ ക്രിസ്ത്യന് വിരുദ്ധ ലേഖനം ഉയര്ത്തിക്കാട്ടി രാഹുല് ഗാന്ധി
Trending
• 12 hours ago