
ട്രംപിന്റെ പകരച്ചുങ്കത്തിന് ചൈനീസ് തിരിച്ചടി; ആഗോള ഓഹരിവിപണിയില്‍ വന്‍തകര്‍ച്ച

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ഇന്ന് ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്.
ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മില്യണ്‍ കണക്കിന് നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമാണ് ഓഹരി വിപണിയില്‍ ഇത്രയും വലിയ ഇടിവുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.യു.എസ് വിപണിയിലും കനത്ത ഇടിവ് തുടരുകയാണ്.
പകരത്തിന് പകരം നിലപാടുമായി ചൈനുയം കാനഡയുമുള്‍പെടെ രംഗത്തെത്തിയതാണ് ആഗോള വിപണിയെ ബാധിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പകരം തീരുവ എന്ന ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധത്തിലേക്കും പിന്നാലെ സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചേക്കുമെന്ന ആശങ്കയും വിപണികള്‍ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യു.എസില്‍ ഡൗ ജോണ്‍സ് ഇന്‍ഡക്സില്‍ ആവേറജില്‍ 1,679.39 പോയിന്റ് താഴെയായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ ഇന്നലെ രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 10 ശതമാമനം ഇടിവ് രേഖപ്പെടുത്തിയതായും ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്&പി 500ഇന്‍ഡസിലാകട്ടെ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യ നഷ്ടമുണ്ടായതായി കണക്കുകള്‍ പറയുന്നു. 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 1050.44 പോയിന്റ് അഥവാ 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.
ഇന്നലെ ആപ്പിളിനാണ് ഓഹരികളില്‍ കനത്ത നഷ്ടമുണ്ടായത്.ആപ്പിളിന് 9.2 ശതമാനം ഇടിവാണ് ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ ആപ്പിളിനുണ്ടാവുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു ഐ.ടി ഭീമനായ നിവിദിയ്കകും കനത്ത നഷ്
മുണ്ടായി. 7.8 ശതമാനം നഷ്ടമാണ് നിവിദിയ്ക ഓഹരികള്‍ കാണിച്ചത്. ആമസോണ്‍ ഓഹരിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പുതു വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ പ്രഖ്യാപിച്ചത്.
യു.എസിലേക്ക് ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് ചുമത്തിയ ഇറക്കുമതി തീരുവ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഉല്പന്നങ്ങള്ക്ക് 20 മുതല്‍ 50 ശതമാനം വരെ പകരം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ വിദേശ തീരുവ നയം. കഴിഞ്ഞ ദിവസം നടപ്പിലാവുമെന്നായിരുന്നു പ്രഖ്യാപനം. ആഗോള ഓഹരി വിപണിയെയും വിവിധ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വലിയ തോതില്‍ ബാധിക്കുന്ന നികുതിയെ ആശങ്കയോടെയാണ് വാണിജ്യലോകം നോക്കിക്കാണുന്നത്.
ചൈന, ഇന്ത്യ, മെക്സിക്കോ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുവയുദ്ധത്തില്‍ നിന്ന് ട്രംപ് പിന്നോട്ടുപോകാത്തപക്ഷം കടുത്ത സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടും. 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതോടെ ലക്ഷക്കണക്കിനു കോടി ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. പുതിയ നികുതി നിലവില്‍വരുന്ന ദിനമായ ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വാര്ത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉല്പന്നങ്ങള്ക്കുമേല് യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേല്‍ 34 ശതമാനവും യുറോപ്യന്‍ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു.
അതേസമയം, ട്രംപിന്രെ തീരുവക്ക് തിരിച്ചടിയുമായി ചൈനയും കാനഡയും രംഗത്തെത്തി. ചൈനയ്ക്ക് ആകെ 54 ശതമാനം നികുതിയാണ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ട്രംപ് ഏര്‍പ്പെടുത്തിയത്. ഇതിനു പകരമായി യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ചൈന 34 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് കാനഡയും യു.എസിന് നികുതി ഏര്‍പ്പെടുത്തി രംഗത്തെത്തിയത്. ഇതോടെ വ്യാപാരയുദ്ധം മുറുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില്‍ വീണ്ടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും
uae
• 3 hours ago
വേനൽ മഴ ശക്തമാകുന്നു; സംസ്ഥാനത്ത് നാളെ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 3 hours ago
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ
oman
• 3 hours ago
അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കിപ്പണിതാല്‍ 4,000 ദിര്‍ഹം പിഴ; ഈ നിയമങ്ങള്‍ അറിയാതെ അബൂദബിയില്‍ താമസിക്കുക പ്രയാസം
uae
• 4 hours ago
ഇന്ത്യക്കാര്‍ക്കായി ദുബൈയുടെ 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; 180 ദിവസം വരെ യുഎഇയില്‍ തങ്ങാം
uae
• 4 hours ago
ട്രെയിനിൽ നിന്ന് ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയിൽ; സംഭവം പാലക്കാട്
Kerala
• 5 hours ago
കുടുബവഴക്ക്; കോഴിക്കോട് എലത്തൂരിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്
Kerala
• 5 hours ago
വഖഫ് ബില്‍ പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്നങ്ങള്‍; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്‍
National
• 5 hours ago
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Kerala
• 6 hours ago
തിരുവനന്തപുരം - ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി; ഫ്ലൈറ്റ് അറ്റൻഡന്റിനെതിരെ അന്വേഷണം
National
• 7 hours ago
ക്യൂ ഇല്ലാതെ എളുപ്പത്തിൽ ടോക്കൺ എടുക്കാം; സംസ്ഥാനത്തെ ആശുപത്രികളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഏർപ്പെടുത്തുന്നു
Kerala
• 7 hours ago
വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനം, വിദ്വേഷപ്രസ്താവന തള്ളി ശ്രീനാരായണീയ കൂട്ടായ്മ
Kerala
• 7 hours ago
ടാർഗെറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനം; കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി
Kerala
• 8 hours ago
സഫീര്‍ മാള്‍ ഇനി ഓര്മ; അടച്ചുപൂട്ടുന്നത് പ്രവാസികളുടെ പ്രിയപ്പെട്ട മാള്‍
uae
• 8 hours ago
'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം
International
• 10 hours ago
യുഎഇ ദിര്‍ഹമും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 12 hours ago
അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്കറിയാം, അവൻ തിരിച്ചുവരും: സഞ്ജു
Cricket
• 12 hours ago
വഖ്ഫ് ബില്‍: പോരാട്ടം ഇനി സുപ്രിം കോടതിയില്‍; ഹരജിയുമായി മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ഉവൈസി, സ്റ്റാലിന്, ആംആദ്മി രംഗത്ത്
National
• 12 hours ago
ഭാര്യയെ കൊന്ന കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഒന്നര വർഷം,ഒടുവിൽ ജീവനോടെ തിരിച്ചെത്തി ഭാര്യ; ഞെട്ടി കോടതി
National
• 8 hours ago
യുഎസ് അമേരിക്കന്‍ ഉപരോധത്തിനു പിന്നാലെ ഏഴ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ
uae
• 8 hours ago
മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ
International
• 9 hours ago