HOME
DETAILS

മെസിയോട് ആ കാര്യങ്ങൾ നിങ്ങൾ ഒരിക്കലും ചോദിക്കരുത്: സ്കലോണി

  
March 28 2025 | 12:03 PM

Lionel Scaloni talks about Lionel Messi Future With Argentina

2026 ഫിഫ ലോകകപ്പിൽ അർജന്റീനക്കായി ലയണൽ മെസി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി. അടുത്ത ലോകകപ്പ് കളിക്കുന്നത് തീരുമാനിക്കേണ്ടത് മെസിയാണെന്നും എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് നമുക്ക് കണ്ടറിയാമെന്നുമാണ് സ്കലോണി പറഞ്ഞത്. 

''എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. ലോകകപ്പിന് ഇനി ധാരാളം സമയങ്ങളുണ്ട്. ഒരു വർഷം മുഴുവൻ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. അവനെ വെറുതെ വിടണം. എല്ലാം നമുക്ക് കണ്ടറിയാം. മെസി എപ്പോൾ വേണമെങ്കിലും ഈ തീരുമാനം എടുക്കും. അതുകൊണ്ട് ഈ ചോദ്യങ്ങൾ ചോദിച്ച് അവനെ ബുദ്ധിമുട്ടിലാക്കരുത്'' ലയണൽ സ്കലോണി പത്രസമ്മേളനത്തിൽ പറഞ്ഞു. 

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വായ്, ബ്രസീൽ എന്നീ ടീമുകളെ അർജന്റീന പരാജയപ്പെടുത്തിരുന്നു. മെസിയില്ലാതെ ആയിരുന്നു അർജന്റീന ഈ രണ്ട് മത്സരങ്ങളിലും കളിച്ചത്. പരുക്കിന്‌ പിന്നാലെയാണ് മെസിക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായത്. ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ബ്രസീലിനിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. എന്നാൽ തുടങ്ങുന്നതിനു മുമ്പ് തന്നെ അർജന്റീന അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു. ഉറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. 

അർജന്റീനയുടെ തട്ടകമായ ബ്യൂണസ് ഐറിസിൽ നടന്ന പോരാട്ടത്തിൽ ബ്രസീലിന്റെ യാതൊരു അവസരവും നൽകാതെ ആയിരുന്നു അർജന്റീന പന്തുതട്ടിയത്. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ ആയിരുന്നു അർജന്റീന ബ്രസീലിന്റെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജൂലിയൻ അൽവാരസ് ആണ് അർജന്റീനയുടെ ഗോളടി മേളത്തിന് തുടക്കം കുറിച്ചത്.

എട്ട് മിനിറ്റുകൾക്ക് ശേഷം എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന രണ്ടാം ഗോളും സ്വന്തമാക്കി. 37ാം  മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനക്കായി മൂന്നാം ഗോളും നേടി. ആദ്യപകുതിയിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീലും ലീഡ് നേടിയിരുന്നു. 26ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗുയിലിയാനോ സിമിയോണി നാലാം ഗോളും നേടിയതോടെ അർജന്റീന മത്സരം പൂർണമായും സ്വന്തമാക്കുകയായിരുന്നു. 

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 14 മത്സരങ്ങളിൽ നിന്നും 10 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റ് ആണ് ലയണൽ സ്കലോണിയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. 23 പോയിന്റുമായി ഇക്വഡോർ ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുമാണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും ആറ് വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയും അടക്കം 21 പോയിന്റ് ആണ് ബ്രസീലിന്റെ കൈവശമുള്ളത്.

Lionel Scaloni talks about Lionel Messi Future With Argentina



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-04-2025

PSC/UPSC
  •  2 days ago
No Image

വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍

National
  •  2 days ago
No Image

അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും 

Kuwait
  •  2 days ago
No Image

ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ

Kerala
  •  2 days ago
No Image

ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

Kerala
  •  2 days ago
No Image

യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്‌റൈന്‍ സര്‍ക്കാര്‍

bahrain
  •  2 days ago
No Image

അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

National
  •  2 days ago